ബലോന്‍ ദ് ഓര്‍ പുരസ്‌കാരം: ആത്മവിശ്വാസം കൈവിടാതെ എര്‍ലങ് ഹാളണ്ട്

പാരിസ്: ഈ വര്‍ഷത്തെ ബലോന്‍ ദ് ഓര്‍ പുരസ്‌കാരപ്പട്ടിക പുറത്തുവന്നപ്പോള്‍ രണ്ട് പേരുകളാണ് ശ്രദ്ധേയമായത്. ആദ്യത്തേയാള്‍ അര്‍ജന്റീനന്‍ ഇതിഹാസം ലയണല്‍ മെസ്സി. മാഞ്ചസ്റ്റര്‍ സിറ്റിയുടെ ?ഗോളടിയന്ത്രവും നോര്‍വെ താരവുമായ എര്‍ലിങ് ഹാളണ്ടാണ് രണ്ടാമന്‍. ബലോന്‍ ദ് ഓര്‍ പുരസ്‌കാരത്തിന് കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടന്നതും ഇരുവരുടെയും പേരുകള്‍ക്കാണ്. ലോകകപ്പ്, ഫ്രഞ്ച് ലീഗ് തുടങ്ങിയ വിജയങ്ങള്‍ മെസ്സിക്ക് സാധ്യത നല്‍കുന്നു. എന്നാല്‍ ഇത്തവണത്തെ ബലോന്‍ ദ് ഓര്‍ നേടാന്‍ കഴിയുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചിരിക്കുകയാണ് എര്‍ലങ് ഹാളണ്ട്.

താന്‍ ചെറുപ്പം ആണെന്നും ഇനിയും അവസരങ്ങള്‍ വരുമെന്നും ഹാളണ്ട് ഉറച്ചുവിശ്വസിക്കുന്നു. എന്നാല്‍ മെസ്സിയെ മറികടന്ന് ഇത്തവണ തന്നെ ബലോന്‍ ദ് ഓര്‍ നേടാന്‍ കഴിഞ്ഞേക്കുമെന്ന് ഹാളണ്ട് പറഞ്ഞു. മാഞ്ചസ്റ്റര്‍ സിറ്റിയിലെ മിന്നും പ്രകടനമാണ് ഹാളണ്ടിനെ പുരസ്‌കാര പട്ടികയില്‍ എത്തിച്ചത്. കഴിഞ്ഞ സീസണില്‍ സിറ്റിക്കായി ഹാളണ്ട് 52 ഗോളുകള്‍ നേടി. പ്രീമിയര്‍ ലീ?ഗില്‍ 35 മത്സരങ്ങളില്‍ നിന്ന് 36 ഗോളുകള്‍ വലയിലെത്തിച്ച് റെക്കോര്‍ഡിട്ടു. ചാമ്പ്യന്‍സ് ലീ?ഗും പ്രീമിയര്‍ ലീ?ഗും എഫ്എ കപ്പും സ്വന്തമാക്കിയ സിറ്റിയുടെ ട്രബിള്‍ നേട്ടത്തില്‍ ഹാളണ്ടിന്റെ പ്രകടനം നിര്‍ണായകമായി.

ഖത്തറില്‍ അര്‍ജന്റീനയെ ജേതാക്കളാക്കിയ മെസ്സിയെ ഹാളണ്ട് മറികടക്കുമോ എന്ന് പുരസ്‌കാര രാവില്‍ മാത്രമെ അറിയാന്‍ കഴിയു. ഒക്ടോബര്‍ 30നാണ് ബലോന്‍ ദ് ഓര്‍ ജേതാവിനെ നിര്‍ണയിക്കുക. ഫ്രാന്‍സിന്റെ കിലിയന്‍ എംബാപ്പെ, ബ്രസീലിന്റെ വിനീഷ്യസ് ജൂനിയര്‍, റയല്‍ വിട്ട് സൗദിയിലെത്തിയ കരീം ബെന്‍സീമ, ജൂലിയന്‍ അല്‍വാരസ്, കെവിന്‍ ഡി ബ്രൂയ്‌നെ, മുഹമ്മദ് സലാ, എമിലിയാനോ മാര്‍ട്ടിനെസ് തുടങ്ങി 30 താരങ്ങളാണ് ബലോന്‍ ദ് ഓറിനായി മത്സരിക്കുന്നത്. കരീം ബെന്‍സീമയാണ് നിലവിലത്തെ ബലോന്‍ ദ് ഓര്‍ ജേതാവ്.

നാലാം തവണയും ഓപ്പണ്‍ കിരീടം സ്വന്തമാക്കി നൊവാക്

spot_imgspot_img
spot_imgspot_img

Latest news

ഭൂനികുതി കുത്തനെ ഉയർത്തി; 50 ശതമാനത്തിന്റെ വർധന

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ ഭൂനികുതി വര്‍ധിപ്പിച്ചു. 50 ശതമാനമാണ് നികുതി വർധന....

ജനറൽ-താലുക്കാശുപത്രികളില്‍ ഡയാലിസിസ് യൂണിറ്റുകൾ; ആർസിസിക്ക് 75 കോടി

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജനറൽ ആശുപത്രികളിലും എല്ലാ താലൂക്ക് ജനറൽ ആശുപത്രികളിലും...

സംസ്ഥാന ബജറ്റ്; സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിക്ക് 402 കോടി രൂപ

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ സ്കൂൾ ഉച്ച ഭക്ഷണ പദ്ധതിയ്ക്ക് 402 കോടി...

സംസ്ഥാന ബജറ്റ്; വനം- വന്യജീവി സംരക്ഷണത്തിന് 305 കോടി

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ വനം - വന്യജീവി സംരക്ഷണത്തിന് 305.61 കോടി...

Other news

മാഞ്ചസ്റ്ററിലെ യുവതിയുടെയും നവജാത ശിശുവിന്റെയും മരണം സംഭവിച്ചതെങ്ങിനെ ? 19 കാരിയുടെ മരണത്തിൽ ദുരൂഹത

മാഞ്ചസ്റ്ററിൽ 19 കാരിയായ യുവതിയുടെയും നവജാത ശിശുവിന്‍റെയും മരണത്തിൽ ദുരൂഹത. ഗർഭകാലം...

അച്ഛനും അമ്മയും മകനും മകൻ്റെ ഭാര്യയും പലരിൽ നിന്നായി തട്ടിച്ചത് നൂറു കോടി; സിന്ധു വി നായർ പിടിയിൽ

തിരുവല്ല: ജി ആൻഡ് ജി ഫിനാൻസ് തട്ടിപ്പുകേസിൽ മൂന്നാം പ്രതി സിന്ധു...

അ​തീ​വ സു​ര​ക്ഷാ പ്രാ​ധാ​ന്യ​മു​ള്ള ഡ്യൂ​ട്ടി​ക്കി​ടെ കു​ശ​ലാ​ന്വേ​ഷ​ണം; ര​ണ്ട് വ​നി​താ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ക​ള്‍​ക്കെ​തി​രേ അ​ച്ച​ട​ക്ക ന​ട​പ​ടി

കൊ​ച്ചി: അ​തീ​വ സു​ര​ക്ഷാ പ്രാ​ധാ​ന്യ​മു​ള്ള മു​ഖ്യ​മ​ന്ത്രി​യു​ടെ സു​ര​ക്ഷാ ഡ്യൂ​ട്ടി​ക്കി​ടെ കു​ശ​ലാ​ന്വേ​ഷ​ണം. ര​ണ്ട്...

വിമാനത്താവളത്തിലെ മാലിന്യക്കുഴിയിൽ വീണ് 3 വയസ്സുകാരിക്ക് ദാരുണാന്ത്യം

നെടുമ്പാശേരി: വിമാനത്താവളത്തിലെ മാലിന്യക്കുഴിയിൽ വീണ് മുന്നുവയസ്സുകാരിക്ക് ദാരുണാന്ത്യം. രാജസ്ഥാൻ സ്വദേശികളുടെ മകളാണ്...

ബജറ്റ് അവതരണം തുടങ്ങി; സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയെ അതിജീവിച്ചെന്ന് ധനമന്ത്രി

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ അഞ്ചാം ബജറ്റ് അവതരണം ധനമന്ത്രി കെ...

Related Articles

Popular Categories

spot_imgspot_img