web analytics

വീണ്ടും പൊലീസ് എൻകൗണ്ടർ; ഗുണ്ട അഴക് രാജയെ വെടിവച്ച് കൊന്നു

വീണ്ടും പൊലീസ് എൻകൗണ്ടർ; ഗുണ്ട അഴക് രാജയെ വെടിവച്ച് കൊന്നു

ചെന്നൈ: തമിഴ്നാട്ടിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കുപ്രസിദ്ധ ഗുണ്ട അഴകുരാജ പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു.

പെരമ്പലൂർ ജില്ലയിലെ തിരുമാന്തുറൈ വനമേഖലയ്ക്ക് സമീപം നടന്ന ഏറ്റുമുട്ടലിലാണ് ഇയാൾക്ക് തലയ്ക്ക് വെടിയേറ്റത്. തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.

ഇന്നലെ രാത്രി ഊട്ടിയിൽ ഒളിവിൽ കഴിഞ്ഞിരുന്ന അഴകുരാജ ഉൾപ്പെടെ ഏഴ് പേരെയാണ് മംഗലമേട് ഇൻസ്‌പെക്ടർ നന്ദകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

തുടർന്ന് വനമേഖലയിൽ ഒളിപ്പിച്ചിരുന്ന ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും കണ്ടെടുക്കുന്നതിനായി പ്രതികളെ സ്ഥലത്തെത്തിച്ചു.

ഈ സമയത്ത് അഴകുരാജ വെട്ടുകത്തി ഉപയോഗിച്ച് പൊലീസിനെ ആക്രമിക്കാൻ ശ്രമിച്ചതോടെയാണ് സ്വയംരക്ഷയ്ക്കായി വെടിയുതിർക്കേണ്ടി വന്നതെന്ന് പൊലീസ് അറിയിച്ചു.

30ഓളം ക്രിമിനൽ കേസുകളിൽ പ്രതിയായ കാളിമുത്തുവിനെ കുറച്ച് ദിവസങ്ങൾക്ക് മുൻപ് പൊലീസ് അകമ്പടിയോടെ ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടയിൽ ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് അഴകുരാജയെ പൊലീസ് പിന്തുടർന്നത്.

ഇയാളെ പിടികൂടുന്നതിനായി പ്രത്യേക അന്വേഷണ സംഘവും രൂപീകരിച്ചിരുന്നു.

തിരുനെൽവേലി ഭാഗത്ത് അഴകുരാജ ഒളിച്ചിരിക്കുന്നതായി ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു പൊലീസ് തിരച്ചിൽ. കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും ഇയാൾ വഴങ്ങാതെ ആക്രമണം തുടരുകയായിരുന്നുവെന്നാണ് പൊലീസ് വിശദീകരണം.

ഏറ്റുമുട്ടലിൽ ഒരു പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റതായും ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും റിപ്പോർട്ടുണ്ട്. അഴകുരാജക്കെതിരെ കൊലപാതകം, വധശ്രമം, ക്വട്ടേഷൻ ആക്രമണം ഉൾപ്പെടെ മുപ്പതിലധികം കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു.

English Summary

Notorious gangster Azhakuraja was killed in a police encounter in Tamil Nadu near the Thirumanthurai forest area in Perambalur district. Police said he opened fire with a machete while they were recovering hidden weapons and explosives, forcing officers to shoot in self-defense. Azhakuraja was wanted in over 30 criminal cases, including murder and attempted murder. One police officer was injured during the encounter and is undergoing treatment.

azhaku-raja-killed-in-police-encounter-tamil-nadu

Azhaku Raja, Tamil Nadu Police Encounter, Gangster Killed, Police Firing, Criminal Cases, Perambalur, Tirumanthurai Forest, Crime News, Encounter Death

spot_imgspot_img
spot_imgspot_img

Latest news

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ…

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ… Pathanamthitta: Sabarimala Templeക്ക് മുകളിലൂടെ...

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ തുടരും

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ...

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക് പരിക്ക്

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക്...

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത Tehran:...

Other news

സംസ്ഥാനത്ത് സ്വർണവില മാറ്റമില്ലാതെ തുടരുന്നു; എണ്ണവില 105 ഡോളറിന് മുകളിൽ, വിപണിയിൽ ആശങ്ക

സംസ്ഥാനത്ത് സ്വർണവില മാറ്റമില്ലാതെ തുടരുന്നു; എണ്ണവില 105 ഡോളറിന് മുകളിൽ, വിപണിയിൽ...

പിഎൻജി കണക്ഷൻ ഉള്ളവർ എൽപിജി സിലിണ്ടറുകൾ തിരികെ നൽകണം; സിവിൽ സപ്ലൈസ് വകുപ്പിന്റെ പുതിയ ഉത്തരവ്

തിരുവനന്തപുരം: കേരളത്തിലെ വീട്ടമ്മമാരും ഗ്യാസ് ഉപഭോക്താക്കളും അറിഞ്ഞിരിക്കേണ്ട സുപ്രധാന വാർത്തയാണിത്. നിങ്ങളുടെ...

ടോയ്ലറ്റിൽ കയറിയ യുവതി വീണത് ശുചിമുറി കുഴിയിൽ; വിസർജ്ജ്യത്തിൽ കുടുങ്ങിക്കിടന്നത് മൂന്ന് മണിക്കൂർ!

ടോയ്ലറ്റിൽ കയറിയ യുവതി വീണത് ശുചിമുറി കുഴിയിൽ; വിസർജ്ജ്യത്തിൽ കുടുങ്ങിക്കിടന്നത് മൂന്ന്...

​വിഴിഞ്ഞം ഭക്ഷ്യവിഷബാധ: വില്ലനായത് മീൻമുട്ടയിലെ ‘കടൽ വിഷാംശം’; ഹോട്ടൽ ഭക്ഷണത്തിലല്ലെന്ന് പ്രാഥമിക നിഗമനം

​വിഴിഞ്ഞം ഭക്ഷ്യവിഷബാധ: വില്ലനായത് മീൻമുട്ടയിലെ 'കടൽ വിഷാംശം'; ഹോട്ടൽ ഭക്ഷണത്തിലല്ലെന്ന് പ്രാഥമിക...

കോട്ടയത്ത് കനത്ത ചൂടിൽ കറവപ്പശു ചത്തു; രണ്ട് മാസത്തിനിടെ കർഷകന് നഷ്ടമായത് രണ്ട് പശുക്കളെ

കോട്ടയത്ത് കനത്ത ചൂടിൽ കറവപ്പശു ചത്തു; രണ്ട് മാസത്തിനിടെ കർഷകന് നഷ്ടമായത്...

നേട്ടങ്ങൾ പ്രതീക്ഷിക്കാവുന്ന ദിനം. സ്ഥാനക്കയറ്റം, അംഗീകാരം, ആരോഗ്യ പുരോഗതി…ഇന്നത്തെ നക്ഷത്രഫലം

നേട്ടങ്ങൾ പ്രതീക്ഷിക്കാവുന്ന ദിനം. സ്ഥാനക്കയറ്റം, അംഗീകാരം, ആരോഗ്യ പുരോഗതി…ഇന്നത്തെ നക്ഷത്രഫലം മേടം: കാര്യങ്ങളിൽ...

Related Articles

Popular Categories

spot_imgspot_img