വീട്ടുവിഭവങ്ങളുടെ സ്ഥിരം അംഗമായ തൈര്, പൊതുവെ ‘തണുത്ത സ്വഭാവമുള്ളത്’ എന്ന് കരുതപ്പെടുന്നു.
എന്നാൽ ആയുര്‍വേദത്തിന്റെ പ്രകാരം തൈര് ശരീരത്തിൽ ചൂട് വർധിപ്പിക്കുന്ന ആഹാരവസ്തുവാണെന്ന് ഡോ. ഷാബു പട്ടാമ്പി ഫേസ്ബുക്ക് കുറിപ്പിലൂടെ മുന്നറിയിപ്പ് നൽകുന്നു.
ദിവസേന തെറ്റായ രീതിയിലും തൈര് കഴിക്കുന്നത് നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് വഴി വയ്ക്കുമെന്ന് ഡോക്ടർ പറയുന്നു.
ദിവസവും തൈര് കഴിക്കുന്നത് ശരീരത്തിലെ ദോഷങ്ങൾ വർധിപ്പിക്കാമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നുവെന്നും,
പ്രത്യേകിച്ചും ബിരിയാണി, ഇറച്ചി തുടങ്ങിയ ചൂട് സ്വഭാവത്തിലുള്ള ഭക്ഷണങ്ങളോടൊപ്പം തൈര് ചേർത്ത് കഴിക്കുന്നത് കഫ പിത്ത ദുഷ്ടി സൃഷ്ടിക്കാനിടയാക്കുമെന്നുമാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ.
ഏതു സമയങ്ങളിലാണ് തൈര് ഒഴിവാക്കേണ്ടത്?
- പ്രതിദിന ഉപയോഗം വേണ്ട – ദിവസേന തൈര് കഴിക്കുന്നത് ആയുര്‍വേദം ശുപാർശ ചെയ്യുന്നില്ല.
- രാത്രിയിൽ തീർച്ചയായും ഒഴിവാക്കണം – രാത്രിയിൽ കഴിക്കുമ്പോൾ കഫം കൂടുകയും ശ്വാസകോശ രോഗങ്ങൾക്ക് സാധ്യത ഉയരുകയും ചെയ്യും.
- ചൂടുകാലത്ത് പാടില്ല – വേനൽക്കാലം, ശരത്, വസന്തം എന്നിവയിലും തൈര് പൊതുവേ ഒഴിവാക്കാൻ ഡോക്ടർ നിർദ്ദേശിക്കുന്നു.
- ചൂടുള്ള ഭക്ഷണത്തോടൊപ്പം കഴിക്കരുത് – ബിരിയാണി, ഇറച്ചി, ചൂടുവ്യഞ്ജനങ്ങൾ എന്നിവയോടൊപ്പം തൈര് കഴിക്കുന്നത് ദോഷകരം.
- തൈര് ചൂടാക്കരുത് – ചൂടാക്കിയ തൈര് ശരീരത്തിൽ വിഷദോഷം ഉണ്ടാക്കാൻ സാധ്യതയുണ്ട്.
പൊന്നുംവില ലഭിക്കുമ്പോഴും കാപ്പി വിളവെടുപ്പ് താങ്ങാനാകാതെ കർഷകർ:കാരണം ഇതാണ്:
തുടർച്ചയായി തൈര് കഴിച്ചാൽ ഉണ്ടാകാവുന്ന പ്രശ്നങ്ങൾ
- അലർജി സ്വഭാവമുള്ള വിവിധ ത്വക്ക് രോഗങ്ങൾ
- ആസ്ത്മയും തുമ്മലും വർധിക്കൽ
- രക്തവാതം ഉള്ളവർക്ക് അസുഖം കൂടുതൽ രൂക്ഷമാകൽ
- മഞ്ഞപ്പിത്തം ഉള്ളവർക്ക് ദോഷം
- Probiotic എന്ന് കരുതിയുള്ള യുക്തിയില്ലാത്ത സ്ഥിരഉപയോഗം രോഗലക്ഷണങ്ങൾ കൂടുതൽ മോശമാക്കാം
തൈര് ആരോഗ്യത്തിന് ഗുണകരമായ ഒരു ഭക്ഷണമാണെങ്കിലും, അത് കഴിക്കേണ്ട സമയം, രീതി, അളവ് എന്നിവ കൃത്യമായി പാലിക്കേണ്ടതുണ്ട്.
ശരീരഘടനയും ആരോഗ്യാവസ്ഥയും പരിഗണിച്ച് തൈര് ഉപയോഗിക്കാനാണ് ആയുര്‍വേദ വിദഗ്ധന്റെ നിർദ്ദേശം.
English Summary
Ayurvedic doctor Dr. Shabu Pattambi warns that curd, often believed to be cooling, actually increases body heat. He advises avoiding curd daily, at night, and during hot seasons. Eating curd with hot foods like biryani or meat can cause imbalance in the body’s doshas, leading to skin allergies, asthma flare-ups, and worsening conditions like jaundice and rheumatic issues. Probiotic benefits should not be misinterpreted for random, excessive consumption.









