web analytics

ആറ് മാസം മാത്രം പ്രായമായ പെൺകുഞ്ഞിനെ ബലാത്സം​ഗം ചെയ്യാൻ ശ്രമം; 40കാരൻ അറസ്റ്റിൽ

ആറ് മാസം മാത്രം പ്രായമായ പെൺകുഞ്ഞിനെ ബലാത്സം​ഗം ചെയ്യാൻ ശ്രമം നടത്തിയ 40കാരൻ അറസ്റ്റിൽ. വീട്ടുകാരുടെ പരാതിയിൽ അന്വേഷണം ആരംഭിച്ച പൊലീസ് ഞായറാഴ്ച പുലർച്ചെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. (Attempt to rape six-month-old baby girl; A 40-year-old man was arrested)

ആന്ധ്രാപ്രദേശിലെ വിജയന​ഗരം ജില്ലയിലെ ഒരു ​ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം. ബോയ്ന വെരിക്കയ്യ ദോറ എന്നയാളാണ് അറസ്റ്റിലായത്. ശനിയാഴ്ചയായിരുന്നു നാടിനെ നടുക്കിയ ക്രൂരത നടന്നത്.

കുഞ്ഞിൻ്റെ കുടുംബത്തിൻ്റെ അകന്ന ബന്ധുവായ ഇയാൾ അയൽ ഗ്രാമത്തിലാണ് താമസം. ഇന്നലെ വീട്ടിലെത്തി കുഞ്ഞിനെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി സംഭവം വീട്ടുകാർ അറിഞ്ഞതോടെ സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു.

പ്രതിയെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുമെന്നും കേസിൽ അന്വേഷണം പുരോ​ഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു. പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തതായും കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പൊലീസ് അറയിച്ചു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img