web analytics

സീതാദേവിയെ രാവണൻ തടവിലാക്കിയ അശോകവനത്തിൽ ക്ഷേത്രം; പ്രാണ പ്രതിഷ്ഠ ഇന്ന്; സീതാദേവിക്കായി സരയൂനദിയിലെ പുണ്യജലം , പട്ടുസാരികൾ, വെള്ളി പാദസരങ്ങൾ , മധുരപലഹാരങ്ങൾ… കൈ നിറയെ സമ്മാനങ്ങളുമായി അയോധ്യയിലെ ശ്രീരാമസേവകർ

ലക്നൗ :സരയൂനദിയിലെ പുണ്യജലം , പട്ടുസാരികൾ, വെള്ളി പാദസരങ്ങൾ , മധുരപലഹാരങ്ങൾ… ശ്രീലങ്കയിലെ സീതാദേവി ക്ഷേത്ര പ്രാണ പ്രതിഷ്ഠയ്‌ക്ക് അയോദ്ധ്യ ശ്രീരാമന്റെ സമ്മാനങ്ങളാണ് ഇവ. നുവാര ഏലിയയിലെ അശോക് വനത്തിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ ഇന്നാണ്. സീതാദേവിയെ രാക്ഷസ രാജാവായ രാവണൻ തടവിലാക്കിയ സ്ഥലമാണിതെന്നാണ് വിശ്വാസം .

സീതാദേവി ക്ഷേത്ര അധികൃതരുടെ അഭ്യർത്ഥനയെ തുടർന്നാണ് രാമക്ഷേത്ര ട്രസ്റ്റും അയോദ്ധ്യ ജില്ലാ ഭരണകൂടവും സംയുക്തമായി സരയൂവിലെ പുണ്യ ജലവും മറ്റ് സമ്മാനങ്ങളും ശ്രീലങ്കയിലേക്ക് അയക്കാനുള്ള തീരുമാനമെടുത്തത്. പ്രാണ പ്രതിഷ്ഠാ ചടങ്ങിന് ഉത്തർപ്രദേശ് സംസ്ഥാന സർക്കാരിന്റെ ആശംസയും അറിയിച്ചു .

രാം മന്ദിർ ട്രസ്റ്റിൻ്റേയും ഉത്തർപ്രദേശ് സർക്കാരിൻ്റേയും  പ്രതിനിധി സംഘം മെയ് 15 നാണ് ശ്രീലങ്കയിലെത്തിയത് . സരയൂവിലെ ജലത്തിനൊപ്പം അയോദ്ധ്യയിലെ ശ്രീരാമ വിഗ്രഹം കൊത്തിയെടുക്കാൻ ഉപയോഗിച്ച കല്ലിന്റെ ഭാഗം , ശ്രീരാമൻ, സീത, ലക്ഷ്മൺ , ഹനുമാൻ എന്നിവരുടെ ചിത്രങ്ങൾ, സീതാദേവിയ്‌ക്കായി പ്രത്യേകം കൈകൊണ്ട് നെയ്ത സിൽക്ക് സാരി, പ്രത്യേകം നെയ്ത മൂന്ന് പട്ടുസാരികൾ, വെള്ളി പാദസരങ്ങൾ , സൗന്ദര്യവർദ്ധക വസ്തുക്കൾ , ചെറിയ പ്രസാദ പായ്‌ക്കറ്റുകൾ, തിരുപ്പതിയിൽ നിന്നുള്ള 5,000 ലഡ്ഡു എന്നിവയും ശ്രീലങ്കൻ ക്ഷേത്രത്തിലേയ്‌ക്ക് നൽകിയിട്ടുണ്ട്.

ഗംഗ, സരയൂ എന്നിവയിൽ നിന്നുള്ള പുണ്യജലം പിച്ചള കുംഭകലശങ്ങളിലാക്കിയാണ് എത്തിച്ചിരിക്കുന്നത് .ജനുവരി 22 ന് രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ വേളയിൽ, ശ്രീലങ്കയിൽ നിന്നുള്ള പ്രതിനിധി സംഘം പങ്കെടുത്തിരുന്നു.അയോദ്ധ്യ രാമക്ഷേത്രത്തിന്റെ ചരിത്രപരമായ പ്രാധാന്യം വിവരിക്കുന്ന ലഘുലേഖകൾ അടങ്ങിയ 40 സ്റ്റീൽ പെട്ടികളും പ്രതിനിധി സംഘം കൊണ്ടുവന്നിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം; ജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം യുഎസ്-ഇറാൻ...

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

Other news

കേരളത്തിൽ കാലവർഷത്തിന് മുന്നോടിയായി വേനൽമഴ കനക്കുന്നു, ഇന്നും കനത്ത മഴ തുടരും; ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട്; ഇടിമിന്നലിനും സാധ്യത

കേരളത്തിൽ കാലവർഷത്തിന് മുന്നോടിയായി വേനൽമഴ കനക്കുന്നു സംസ്ഥാനത്ത് കാലവർഷത്തിന് മുന്നോടിയായുള്ള വേനൽമഴ...

പട്ടാപ്പകൽ റോഡിൽ ഭാര്യയെ കഴുത്തറുത്ത് കൊല്ലാൻ യുവാവിന്റെ ശ്രമം; യുവതിക്ക് രക്ഷകരായി യുവാക്കൾ

പട്ടാപ്പകൽ റോഡിൽ ഭാര്യയെ കഴുത്തറുത്ത് കൊല്ലാൻ യുവാവിന്റെ ശ്രമം ബെംഗളൂരുവിലെ നെലമംഗലയിൽ...

Related Articles

Popular Categories

spot_imgspot_img