ജിദ്ദ: ഐപിഎൽ മെഗാ താരലേലം പുരോഗമിക്കുമ്പോൾ ഒരുപിടി വമ്പൻ താരങ്ങളോട് മുഖം തിരിച്ച് ടീമുകൾ. വെടിക്കെട്ടുകാരായ ഡേവിഡ് വാർണറെയും ജോണി ബെയർസ്റ്റോയെയും ഇതുവരെ ആരും വാങ്ങാൻ മുതിർന്നില്ല.
അടിസ്ഥാന വില രണ്ടുകോടിക്കാണ് ഇവർ ലേലത്തിനെത്തിയത്. ഇതേ വിലയുള്ള മലയാളി താരം ദേവ്ദത്ത് പടിക്കലിനെയും ആരും വാങ്ങിയിട്ടില്ല.
ബോർഡർ-ഗവാസ്കർ ട്രോഫിയിൽ ഇന്ത്യൻ സ്ക്വാഡിൽ ഉൾപ്പെട്ട താരത്തെ ആരും വാങ്ങാത്തത് വലിയ കൗതുകമായി.
ആഭ്യന്തര ക്രിക്കറ്റിൽ തിളങ്ങിയെങ്കിലും ടി 20 ക്രിക്കറ്റിലെ മെല്ലേപോക്കാണ് താരത്തിന് തിരിച്ചടിയായതെന്നാണ് വിലയിരുത്തപ്പെടുന്നത്.
75 ലക്ഷം വിലയിട്ടിരുന്ന അഫ്ഗാൻ താരം വഖാർ സലാംഖെയിൽ, 40 ലക്ഷം വിലയുള്ള കാർത്തിക് ത്യാഗി, 30 ലക്ഷം അടിസ്ഥാന വിലയുള്ള അൻമോൽ പ്രീത് സിംഗ്, ശ്രേയസ് ഗോപാൽ, അണ്ടർ 19 താരം യഷ് ദുൽ, ഉത്കർഷ് സിംഗ്, ഉപേന്ദ്രസിംഗ്,ലവ്നിത് സിസോദിയ,50 ലക്ഷം വിലയിട്ട പീയുഷ് ചൗള, അങ്ങനെ നീളുന്നു ആൺസോൾഡായവരുടെ ലിസ്റ്റ്.