web analytics

പെൺസുഹൃത്തിനെ ചൊല്ലി തർക്കം, മൂക്ക് ഇടിച്ചു തകർത്തു, പല്ലുകൾ ഇളകി; 15കാരൻ നേരിട്ടത് ക്രൂരമർദനം

കൊച്ചി: എറണാകുളം തൃപ്പൂണിത്തുറയിലാണ് 15കാരൻ ക്രൂരമർദനത്തിന് ഇരയായത്. പത്താംക്ലാസ് വിദ്യാർത്ഥിയെ പ്ലസ്ടു വിദ്യാർത്ഥികൾ ചേർന്ന് ക്രൂരമായി മർദിക്കുകയായിരുന്നു. തൃപ്പൂണിത്തുറ ചിന്മയ വിദ്യാലയത്തിലാണ് സംഭവം നടന്നത്.

തർക്കത്തെ തുടർന്ന് പത്താം ക്ലാസ് വിദ്യാർത്ഥിയുടെ മൂക്ക് ഇടിച്ചു തകർക്കുകയായിരുന്നു. സംഭവത്തിൽ ചിന്മയ വിദ്യാലയത്തിലെ അഞ്ച് പ്ലസ്ടു വിദ്യാർത്ഥികൾക്കെതിരെ തൃപ്പൂണിത്തുറ പൊലീസ് കേസെടുത്തു.

പെൺസുഹൃത്തിൻറെ പേരിലുണ്ടായ തർക്കമാണ് മർദനത്തിൽ കലാശിച്ചതെന്നാണ് പറയുന്നത്. മർദനത്തിൽ വിദ്യാർത്ഥിയുടെ മൂക്കിൻറെ അസ്ഥിയിളകിപോയിട്ടുണ്ടെന്നും വായിലെ പല്ലും ഇളകിയെന്നാണ് പറയുന്നത്.

കഴിഞ്ഞ മൂന്നാം തീയതിയാണ് സ്കൂളിൽ വെച്ച് വിദ്യാർത്ഥികൾ തമ്മിൽ അക്രമം ഉണ്ടായത്. നിലവിൽ പൊലീസ് കേസെടുത്തിട്ടുള്ള അഞ്ചു വിദ്യാർത്ഥികളിലൊരാൾ 18 വയസ് പൂർത്തിയായ ആളാണ്. മർദനത്തിൽ പരിക്കേറ്റ പത്താം ക്ലാസുകാരൻ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ കേസടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img