web analytics

ഈ പഴം മദ്യത്തേക്കാൾ അപകടകാരിയോ? അമിതമായാൽ കരളിൻ്റെ കാര്യം പോക്കാ 

മധുരം നിറഞ്ഞതും സ്വാദൂറുന്നതുമായ മാമ്പഴം ആർക്കാണിഷ്ടമല്ലാത്തത്. പച്ച മാങ്ങ മുതൽ മാമ്പഴ ജ്യൂസ് വരെ എല്ലാം ഏവർക്കും പ്രിയപ്പെട്ടതാണ്. Are mangoes more dangerous than alcohol? If it is too much, it will not go well with the liver 

മാങ്ങയിൽ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന നിരവധി ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. എന്നാൽ വേനൽക്കാലത്ത് ധാരാളം മാമ്പഴം കഴിക്കുന്നത് നല്ലതാണോ? ആരോഗ്യ വിദഗ്ദ്ധയായ അഞ്ജലി മുഖർജി ഇക്കാര്യത്തെ കുറിച്ച് വിശദീകരിക്കുന്നത് നോക്കാം.

മാമ്പഴം ഉൾപ്പെടെ ഏത് പഴങ്ങൾ കഴിക്കുന്നതിന് മുമ്പും നമ്മൾ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങളുടെ നിലവിലെ ആരോഗ്യനില അനുസരിച്ച് വേണം ഏതൊക്കെ ഭക്ഷണം കഴിക്കണം ഏതെല്ലാമാണ് ഒഴിവാക്കേണ്ടത് എന്നത് തീരുമാനിക്കാൻ. 

നിങ്ങൾ പ്രമേഹ രോഗിയോ കൊളസ്ട്രോളുള്ളവരോ ആണെങ്കിൽ മാമ്പഴം അധികമായി കഴിക്കുന്നത് ശരീരത്തിന് നല്ലതല്ല. ശരീരത്തിൽ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണെങ്കിലും മാമ്പഴം കഴിക്കുന്നത് ദോഷം ചെയ്യും. 

മാമ്പഴം കഴിക്കുമ്പോൾ അതിലെ മധുരം നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. 

കൂടാതെ ശരീരത്തിൽ കാർബോഹൈഡ്രേറ്റിന്റെ അളവ് വർദ്ധിക്കുകയും ഇതിലൂടെ നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ എന്ന അസുഖത്തിലേയ്ക്ക് നയിക്കുകയും ചെയ്യുന്നു. 

അതിനാൽ അമിതമായി മാമ്പഴം കഴിക്കുന്ന രോഗികളിൽ പ്രമേഹം വർദ്ധിക്കുന്നു എന്നത് മാത്രമല്ല കരൾ രോഗമുണ്ടാകുന്നതിനും കാരണമാകുന്നു. 

എന്നാൽ ശരിയായ ഭക്ഷണക്രമം പിന്തുടരുകയും ശരീരഭാരം നിയന്ത്രിക്കുകയും ചെയ്യുകയാണെങ്കിൽ മാമ്പഴം കഴിക്കാവുന്നതാണെന്നും മുഖർജി പറഞ്ഞു.

കരളിൽ അമിതമായി കൊഴുപ്പ് അടിയുന്നതിനെയാണ് ഫാറ്റി ലിവർ എന്ന് പറയുന്നത്. അഞ്ചുശതമാനത്തിൽ കൂടുതൽ കൊഴുപ്പ് കരളിൽ അടിയുമ്പോഴാണ് അമിത കൊഴുപ്പായി കണക്കാക്കുന്നത്. 

ഫാറ്റി ലിവർ ഉണ്ടാകാനുള്ള പ്രധാന കാരണം മദ്യപാനമാണ്. എന്നാൽ ഒരിക്കലും മദ്യം ഉപയോഗിക്കാത്തവരിലും ഫാറ്റി ലിവർ ഉണ്ടാകാറുണ്ട്. 

ഇതിനെ മദ്യപാനംകൊണ്ടല്ലാതെ വരുന്ന ഫാറ്റി ലിവർ രോഗം എന്നുപറയുന്നു. ഇതിനെത്തന്നെ രണ്ടായി തരംതിരിക്കാം. ഒന്ന്, കരളിൽ കൊഴുപ്പ് അടിയുമ്പോൾ മാത്രം ഉണ്ടാകുന്നത്; ഇതിനെ നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് (NAFLD) എന്ന് വിളിക്കുന്നു. 

രണ്ട്, കരളിൽ കൊഴുപ്പ് അടിയുന്നതോടൊപ്പം നീരും (inflammation) ഉണ്ടാകുന്നത്; ഇതിനെ നോൺ ആൽക്കഹോളിക്ക് സ്റ്റിയറ്റോഹെപ്പറ്റൈറ്റിസ് (Nonalcoholic steatohepatitis-NASH) എന്നു പറയുന്നു.

അമിതവണ്ണം, പ്രമേഹം, രക്തത്തിൽ കൊളസ്ട്രോളിന്റെ അളവ് കൂടുന്നത് എന്നിവയ്ക്കുപുറമേ ചില മരുന്നുകളുടെ ഉപയോഗവും ഫാറ്റി ലിവർ ഉണ്ടാകുന്നതിന് സാധാരണയായി കാരണമാകാറുണ്ട്. 

കുടലിലെ ബാക്ടീരിയകളിൽ (Gut microbiota) ഉണ്ടാകുന്ന വ്യത്യാസങ്ങളും അസന്തുലിതാവസ്ഥയും ഫാറ്റി ലിവറിന് കാരണമായേക്കാമെന്ന് സമീപകാല പഠനങ്ങൾ വ്യക്തമാക്കുന്നു. 

ബാക്ടീരിയകൾ ഉണ്ടാക്കുന്ന എൻഡോ ടോക്സിനുകൾ കുടലിന്റെ ശ്ലേഷ്മസ്തരങ്ങളിൽ കേടുപാടുകളുണ്ടാക്കുകയും അതുമൂലം നീരുണ്ടാക്കുന്ന ഘടകങ്ങൾ (Inflammatory factors) കൂടുകയും ചെയ്യുന്നു. ഇത് മദ്യംമൂലമല്ലാത്ത ഫാറ്റി ലിവർ ഡിസീസിലേക്ക് നയിക്കുന്നു.”

spot_imgspot_img
spot_imgspot_img

Latest news

ഇടുക്കിയിൽ ഇരട്ടക്കൊലപാതകം: അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടി; ഇളയ മകൻ ഒളിവിൽ

ഇടുക്കിയിൽ ഇരട്ടക്കൊലപാതകം: അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടി; ഇളയ മകൻ ഒളിവിൽ നെടുങ്കണ്ടം...

അപ്പനെ പോലീസ് പിടിച്ചപ്പോൾ കരഞ്ഞ ആ നാലുവയസ്സുകാരി ഇന്ന് എസ്.ഐ; ബേബി വർഗീസിന്റെ പോരാട്ടഗാഥ

അപ്പനെ പോലീസ് പിടിച്ചപ്പോൾ കരഞ്ഞ ആ നാലുവയസ്സുകാരി ഇന്ന് എസ്.ഐ; ബേബി...

കേരളം ‘രോഗികളുടെ സംസ്ഥാനം’? 1000ൽ 186 പേർ ആശുപത്രിയിൽ – കാരണം ഇതാണ്!

കേരളം ‘രോഗികളുടെ സംസ്ഥാനം’? 1000ൽ 186 പേർ ആശുപത്രിയിൽ – കാരണം...

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ…

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ… Pathanamthitta: Sabarimala Templeക്ക് മുകളിലൂടെ...

Other news

Related Articles

Popular Categories

spot_imgspot_img