web analytics

എണ്ണിയാല്‍ തീരാത്തത്രയും വിഭവങ്ങള്‍, കരക്കാർ പാട്ടുപാടി ആവശ്യപ്പെടുന്ന വിഭവങ്ങള്‍ വേറെയുമുണ്ട്; രുചിയിലും വ്യത്യസ്‌തത; ആറന്മുള വള്ളസദ്യയ്ക്ക് ഇന്ന് തുടക്കം

പത്തനംതിട്ട: പാർത്ഥസാരഥി ക്ഷേത്രത്തിൽ ചരിത്ര പ്രശസ്തമായ ആറന്മുള വള്ളസദ്യക്ക് ഇന്ന് തുടക്കമാകും. വള്ളസദ്യക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ആറന്‍മുള പള്ളിയോട സേവാ സംഘം ഭാരവാഹികള്‍ അറിയിച്ചു. മന്ത്രിമാരായ വി എന്‍ വാസവന്‍, വീണാ ജോര്‍ജ്ജ് തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും.Aranmula Vallasadya begins today

ആറന്‍മുള വള്ളസദ്യ വിഭവങ്ങളുടെ എണ്ണങ്ങള്‍ കൊണ്ടാണ് പ്രശസ്തമായിരിക്കുന്നത്. പള്ളിയോടങ്ങളില്‍ എത്തുന്ന കരക്കാര്‍ക്കും വഴിപാടുകാര്‍ക്കും വഴിപാടുകാര്‍ ക്ഷണിക്കുന്നവര്‍ക്കുമായി 64 വിഭവങ്ങള്‍ അടങ്ങുന്ന സദ്യയാണ് നല്‍കുക. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം രൂപീകരിച്ചിട്ടുള്ള നിര്‍വഹണ സമിതിയായിരിക്കും വള്ളസദ്യയ്ക്ക് മേല്‍നോട്ടം വഹിക്കുക.

ദേവസ്വം ബോര്‍ഡ് ഉപദേശക സമിതി, പള്ളിയോട സേവാ സംഘം, ഭക്തജനങ്ങളുടെ പ്രതിനിധികള്‍ എന്നിവര്‍ ഉള്‍പ്പെട്ടതാണ് നിര്‍വഹണ സമിതി. ക്ഷേത്രത്തിലും പരിസരത്തുമുള്ള സദ്യാലയങ്ങളിലാണ് വള്ളസദ്യ നടക്കുക. ഇപ്രാവശ്യം ഇത് വരെ 350 വള്ളസദ്യകള്‍ ബുക്ക് ചെയ്ത് കഴിഞ്ഞു. ആദ്യ ദിനത്തിലെ വള്ളസദ്യയില്‍ പത്ത് പള്ളിയോടങ്ങള്‍ പങ്കെടുക്കും. ഒക്ടോബര്‍ 2 വരെയായിരിക്കും വള്ളസദ്യ നടക്കുക. ചരിത്ര പ്രസിദ്ധമായ അഷ്ടമി രോഹിണി വള്ളസദ്യ ഓഗസ്റ്റ് 26 ന് നടക്കും.

എന്താണ് ആറന്മുള വള്ളസദ്യ

ആറന്മുളയിലെ 52 കരകളിലെയും പള്ളിയോടങ്ങള്‍ക്കായി സമർപ്പിക്കുന്ന വഴിപാട് സദ്യകളാണ് ആറന്മുള വള്ളസദ്യ. 44 വിഭവങ്ങളോടെയുള്ള സദ്യ ആറന്മുളയിലെ മാത്രം പ്രത്യേകതയാണ്. അമ്പലപ്പുഴ പാല്‍പായസം, അടപ്രഥമൻ, കടല പ്രഥമൻ, പഴം പായസം എന്നിവ പ്രധാന 44 വിഭവങ്ങളുടെ കൂട്ടത്തിലുണ്ട്. ഇത് കൂടാതെ കരക്കാർ പാട്ടുപാടി ആവശ്യപ്പെടുന്ന വിഭവങ്ങള്‍ വേറെയുമുണ്ട്. മടന്തയില തോരൻ, മോദകം, അട, കദളി, കാളിപ്പഴങ്ങള്‍, തേൻ തുടങ്ങിയവ ഇത്തരം 20 വിഭവങ്ങളുടെ കൂട്ടത്തില്‍പ്പെടുന്നതാണ്.

സദ്യയ്‌ക്കെത്തുന്ന പള്ളിയോടങ്ങളിലെ കരക്കാരെ വഴിപാടുകാർ ക്ഷേത്രക്കടവില്‍ നിന്ന് സ്വീകരിക്കും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെയും ഭക്തജനങ്ങളുടെയും സഹകരണത്തിലാണ് പള്ളിയോട സേവാസംഘം വള്ളസദ്യ ക്രമീകരിക്കുന്നത്. ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരം രൂപീകരിച്ചിട്ടുള്ള നിര്‍വഹണ സമിതിയാണ് വള്ളസദ്യകള്‍ക്ക് നേതൃത്വം നല്‍കുന്നത്.

അടുപ്പിലേക്ക് അഗ്നി പകർന്നു:വള്ളസദ്യയുടെ ഒരുക്കത്തിന്‍റെ ഭാഗമായി ശനിയാഴ്‌ച രാവിലെ അടുപ്പിലേക്ക് അഗ്നിപകർന്നു. ക്ഷേത്രത്തിലെ കെടാവിളക്കില്‍ നിന്നുള്ള അഗ്നി മേല്‍ശാന്തി പകർന്നു നല്‍കിയത് പള്ളിയോട സേവാസംഘം പ്രസിഡന്‍റ് കെ വി സാംബദേവൻ നിലവിളക്കിലേക്ക് പകർന്നു. പാചക കരാറുകാരുടെ പ്രതിനിധികള്‍ തിരികള്‍ തെളിച്ച്‌ അടുപ്പുകളിലേക്കും പകർന്നു.ഇന്ന് രാവിലെ 11.30 ന് ക്ഷേത്രത്തില്‍ നടക്കുന്ന ചടങ്ങില്‍ ദേവസ്വം മന്ത്രിമാരായ വി എന്‍ വാസവന്‍, വീണാ ജോര്‍ജ് , ചീഫ് വിപ്പ് ഡോ. എന്‍ ജയരാജ്, ആന്‍റോ ആന്‍റണി എംപി, പ്രമോദ് നാരായണ്‍ എംഎല്‍എ, ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പി എസ് പ്രശാന്ത്, അംഗങ്ങൾ തുടങ്ങിയവര്‍

spot_imgspot_img
spot_imgspot_img

Latest news

രാഹുലും പ്രിയങ്കയും ഖാർഗെയും തിരുവനന്തപുരത്തേക്ക്! യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് വിവിഐപി നിര

രാഹുലും പ്രിയങ്കയും ഖാർഗെയും തിരുവനന്തപുരത്തേക്ക്! യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് വിവിഐപി നിര തിരുവനന്തപുരം:...

ചാണ്ടി ഉമ്മനും ബൽറാമും പട്ടികയ്ക്ക് പുറത്ത്! സതീശൻ മന്ത്രിസഭയിലെ ആ 21 പ്രമുഖർ ആരൊക്കെ? പൂർണ്ണരൂപം ഇതാ

ചാണ്ടി ഉമ്മനും ബൽറാമും പട്ടികയ്ക്ക് പുറത്ത്! സതീശൻ മന്ത്രിസഭയിലെ ആ 21 പ്രമുഖർ...

തിങ്കളാഴ്ച രാവിലെ 10-ന് സത്യപ്രതിജ്ഞ; ഘടകകക്ഷികളുടെ മന്ത്രിസ്ഥാനങ്ങളിൽ വന്ന അവസാന ധാരണകൾ പുറത്ത്

തിങ്കളാഴ്ച രാവിലെ 10-ന് സത്യപ്രതിജ്ഞ; ഘടകകക്ഷികളുടെ മന്ത്രിസ്ഥാനങ്ങളിൽ വന്ന അവസാന ധാരണകൾ...

ഹൈക്കമാൻഡിന് 11 ദിവസം, സതീശന് ഒരു ദിവസം! മധ്യസ്ഥരില്ല, ദൂതന്മാരില്ല; കളി മാറ്റി വി.ഡി. സതീശന്റെ അതിവേഗ നീക്കങ്ങൾ

ഹൈക്കമാൻഡിന് 11 ദിവസം, സതീശന് ഒരു ദിവസം! മധ്യസ്ഥരില്ല, ദൂതന്മാരില്ല; കളി മാറ്റി...

ആഭ്യന്തരമോ ധനകാര്യമോ?വകുപ്പിനെച്ചൊല്ലി തർക്കം; ചെന്നിത്തല മന്ത്രിസഭയിലേക്ക് ഉണ്ടാകുമോ? യുഡിഎഫ് മന്ത്രിമാരുടെ അന്തിമ പട്ടിക ഇന്ന്; ആരൊക്കെ പുറത്താകും?സൂചനകൾ ഇങ്ങനെ: 

ആഭ്യന്തരമോ ധനകാര്യമോ?വകുപ്പിനെച്ചൊല്ലി തർക്കം; ചെന്നിത്തല മന്ത്രിസഭയിലേക്ക് ഉണ്ടാകുമോ? യുഡിഎഫ് മന്ത്രിമാരുടെ അന്തിമ...

Other news

മാമ്പഴക്കാലത്തെ ഈ വലിയ അശ്രദ്ധ കാണാതെ പോകരുത്! ഇരുമ്പുതോട്ടി വൈദ്യുതി ലൈനിൽ തട്ടി ദാരുണ മരണം; കൂരാച്ചുണ്ടിലെ സംഭവം ഇങ്ങനെ

മാമ്പഴക്കാലത്തെ ഈ വലിയ അശ്രദ്ധ കാണാതെ പോകരുത്! ഇരുമ്പുതോട്ടി വൈദ്യുതി ലൈനിൽ തട്ടി...

രാഹുലും പ്രിയങ്കയും ഖാർഗെയും തിരുവനന്തപുരത്തേക്ക്! യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് വിവിഐപി നിര

രാഹുലും പ്രിയങ്കയും ഖാർഗെയും തിരുവനന്തപുരത്തേക്ക്! യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് വിവിഐപി നിര തിരുവനന്തപുരം:...

ഒരിടത്ത് റെക്കോർഡ് കുതിപ്പ്, മറ്റൊരിടത്ത് വൻ ഇടിവ്! കേരളത്തിലെ കർഷകരെ ബാധിക്കുന്ന പുതിയ വിലവിവരങ്ങൾ

ഒരിടത്ത് റെക്കോർഡ് കുതിപ്പ്, മറ്റൊരിടത്ത് വൻ ഇടിവ്! കേരളത്തിലെ കർഷകരെ ബാധിക്കുന്ന...

സിനിമയിലെ സാമ്പത്തിക പ്രതിസന്ധികൾ തുറന്നുപറഞ്ഞു; ഒടുവിൽ ദാരുണാന്ത്യം; കെ. രാജന്റെ മരണവിവരങ്ങൾ അറിയാം

സിനിമയിലെ സാമ്പത്തിക പ്രതിസന്ധികൾ തുറന്നുപറഞ്ഞു; ഒടുവിൽ ദാരുണാന്ത്യം; കെ. രാജന്റെ മരണവിവരങ്ങൾ അറിയാം ചെന്നൈ:...

70% യുവ ഡോക്ടർമാരും കേരളം വിടുന്നു! കടുത്ത ജോലിഭാരവും തുച്ഛമായ ശമ്പളവും; ഞെട്ടിക്കുന്ന വിവരങ്ങളുമായി ഐ.എം.എ

70% യുവ ഡോക്ടർമാരും കേരളം വിടുന്നു! കടുത്ത ജോലിഭാരവും തുച്ഛമായ ശമ്പളവും; ഞെട്ടിക്കുന്ന...

കുടുംബ ബജറ്റ് തകിടം മറിച്ച് ഇറച്ചിക്കോഴി വില! കിലോയ്ക്ക് 180 രൂപയായി ഉയർന്നതിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ അറിയാം

കുടുംബ ബജറ്റ് തകിടം മറിച്ച് ഇറച്ചിക്കോഴി വില! കിലോയ്ക്ക് 180 രൂപയായി ഉയർന്നതിന്...

Related Articles

Popular Categories

spot_imgspot_img