നോളജ് ഇക്കോണമി മിഷന്റെ വിവിധ പദ്ധതികളുടെ ഭാഗമായി വന്നിരിക്കുന്ന 21000 പുതിയ തൊഴിലവസരങ്ങളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. വിദേശത്തും കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലുമാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. (Apply now for 21000 new jobs abroad and in Kerala)
കേരള നോളജ് ഇക്കോണമി മിഷന്റെ വെബ് പോർട്ടലായ ഡി.ഡബ്ല്യു.എം.എസിൽ രിജസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് യോഗ്യതയുടെ അടിസ്ഥാനത്തിലുള്ള ജോലിയിലേക്ക് അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് 0471- 2737881, 0471-2737882 എന്നീ നമ്പരുകളിൽ ബന്ധപ്പെടണം. https://knowledgemission.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെയും കൂടുതൽ വിവരങ്ങൾ ലഭിക്കും.
മാനേജർ, ക്രിയേറ്റീവ് സൂപ്പർവൈസർ- ഡിജിറ്റൽ, എച്ച്.ആർ മാനേജർ, ഫിസിയോ തെറാപ്പിസ്റ്റ്, പ്രൊഡക്ഷൻ ട്രെയിനി, കസ്റ്റർ കെയർ എക്സിക്യുട്ടീവ്, ടെക്നിക്കൽ ഓപ്പറേറ്റർ, അക്കൗണ്ടന്റ് , ഫിനാൻഷ്യൽ അഡ്വൈസർ തുടങ്ങി 150ഓളം തസ്തികകളിലേക്ക് ഒഴിവുകളുണ്ട്.
കേരളത്തിലും ഇന്ത്യയിലെ മറ്റു പ്രമുഖ നഗരങ്ങളിലുമാണ് ഒഴിവുകൾ. ഓസ്ട്രേലിയയിൽ മെറ്റൽ ഫാബ്രിക്കേറ്റർ ആൻഡ് വെൽഡർ, കെയർ അസിസ്റ്റന്റ്, ജപ്പാനിൽ കെയർ ടേക്കർ എന്നീ തസ്തികകളിലേക്ക് നിരവധി ഒഴിവുകളാണുള്ളത്.
ഓസ്ട്രേലിയയിലെ മെറ്റൽ ഫാബ്രിക്കേറ്റർ ആൻഡ് വെൽഡർ തസ്തികയിലേക്ക് ഐ.ടി.ഐ ആണ് യോഗ്യത. മാസം 1,75,000- 2,50,000 ശമ്പളം. പത്താംക്ലാസ് യോഗ്യത ആവശ്യപ്പെടുന്ന കെയർ അസിസ്റ്റന്റിന് (ഓസ്ട്രേലിയ) 2,50,000- 3,50,000 മാസശമ്പളം ലഭിക്കും. ജപ്പാനിലെ കെയർ ടേക്കർ ഒഴിവിന് ഡിപ്ലോമയാണ് യോഗ്യത. 1,00,000- 1,75,000 ശമ്പളം ലഭിക്കും. അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ജൂൺ 30 ആണ്.
(ജോലിയുടെ വിശ്വാസിയതയോ മറ്റു കാര്യങ്ങൾ സംബന്ധിച്ചോ news4media ക്ക് യാതൊരു ഉത്തരവാദിത്വവും ഉണ്ടായിരിക്കുന്നതല്ല. വേണ്ട അന്വേഷണങ്ങൾക്ക് ശേഷം മാത്രം തുടർ നടപടികളിലേക്ക് നീങ്ങുക )