web analytics

കരാര്‍ ലംഘന ആരോപണം: ഓപ്പണ്‍ എഐയ്‌ക്കെതിരായ കേസ് പിന്‍വലിച്ച് ഇലോണ്‍ മസ്‌ക്; അടുത്ത നീക്കമെന്തെന്ന ആകാംഷയോടെ ടെക് ലോകം

ഓപ്പണ്‍ എഐ ആരംഭിക്കുമ്പോഴുള്ള കരാര്‍ വ്യവസ്ഥകള്‍ ഓള്‍ട്ട്മാനും കമ്പനിയും ലംഘിച്ചുവെന്നാരോപിച്ച് ഓപ്പണ്‍ എഐയ്ക്കും മേധാവി സാം ഓള്‍ട്മാനും എതിരെ നല്‍കിയ കേസ് ഇലോണ്‍ മസ്‌ക് പിന്‍വലിച്ചു. നോണ്‍ പ്രോഫിറ്റ് കമ്പനി സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ ആദ്യം എത്തിയവർ പിന്നീട് ആ സ്ഥാപകലക്ഷ്യം ഉപേക്ഷിച്ചെന്നുമായിരുന്നു മസ്‌കിന്റെ ആരോപണം. (Elon Musk drops lawsuit against Open AI)

ജനറേറ്റീവ് എഐ രംഗത്തെ ഓപ്പണ്‍ എഐയുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ രംഗത്തുള്ള മസ്‌ക് എഐ മനുഷ്യവംശനാശത്തിന് കാരണമാവുമെന്ന വാദിക്കുകയും ഓപ്പണ്‍ എഐയുടെ പ്രവര്‍ത്തനങ്ങളെ വന്‍ ഭീഷണിയായി ചിത്രീകരിക്കുകയും ചെയ്യുന്ന വ്യക്തിയാണ്. എന്നാൽ ഇപ്പോ ലിക്കാര്യത്തിൽ മലക്കം മറിഞ്ഞിരിക്കുകയാണ് മസ്ക്ക്.

കേസ് തള്ളിക്കളയാനുള്ള ഓപ്പണ്‍എഐയുടെ അപേക്ഷ കോടതി പരിഗണിക്കാനിരിക്കെയാണ് ഇലോണ്‍ മസ്‌ക് കേസ് പിന്‍വലിച്ചത്. ഓപ്പണ്‍ എഐയുമായി സഹകരണം പ്രഖ്യാപിച്ച ആപ്പിളിനെതിരെയും മസ്‌ക് ഭീഷണിയുമായി രംഗത്തെത്തിയിരുന്നു. നിരവധി പോസ്റ്റുകളാണ് ഈ സഹകരണത്തിനെതിരെ മസ്‌ക് പങ്കുവെച്ചത്.

ഫെബ്രുവരിയിലാണ് മസ്‌ക് കേസ് നല്‍കിയത്. ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനം എന്ന ലക്ഷ്യത്തില്‍ നിന്ന് പിന്‍മാറി ലാഭം ലക്ഷ്യമിട്ടുള്ള കമ്പനിയായി മാറിയ ഓപ്പണ്‍ എഐയുടെ നീക്കം കരാര്‍ ലംഘനമാണെന്നായിരുന്നു മാസ്ക്കിന്റെ പ്രധാന ആരോപണം. എന്നാൽ, ഇതിനെതിരെ ഓപ്പൺ എ ഐ രംഗത്തെത്തിയിരുന്നു.

ഇലോണ്‍ മസ്‌ക് ഓപ്പണ്‍ എ.ഐയുടെ ഭാഗമായിരുന്ന കാലത്ത് കമ്പനിയും ഇലോണ്‍ മസ്‌കുമായി നടത്തിയ ഇമെയില്‍ സംഭാഷണങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ പങ്കുവെച്ചുകൊണ്ടാണ് ഓപ്പണ്‍ എ.ഐ മാസ്ക്കിന്റെ നടപടികളെ നേരിട്ടത്. ഓപ്പണ്‍ എ.ഐ. അതിന്റെ വര്‍ധിച്ച ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ഫണ്ട് ശേഖരണത്തിന് പുറമെ വരുമാനം കണ്ടെത്തണമെന്ന അഭിപ്രായത്തോട് മസ്‌ക് യോജിച്ചിരുന്നതായി ഈ മെയിലുകളിൽ നിന്നും വ്യക്തമാണ്.

മസ്‌ക് സ്വയം വാഗ്ദാനം ചെയ്ത ഫണ്ട് നല്‍കിയില്ലെന്നും ഇതിന് പുറമെ ഓപ്പണ്‍ എഐ ഏറ്റെടുക്കാമെന്ന വാഗ്ദാനവും മസ്‌ക് മുന്നോട്ടുവെച്ചിരുന്നുവെന്നും ഓപ്പണ്‍ എഐ പറയുന്നു. ഏതായാലും യാതൊരു കാരണവും വ്യക്തമാക്കാതെയാണ് മസ്‌കിന്റെ അഭിഭാഷകര്‍ കേസ് പിന്‍വലിക്കാനായി സാൻഫ്രാൻസിസ്കോ കോടതിയെ സമീപിച്ചത്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

കാത്തിരിപ്പിന് വിരാമം; പ്ലസ് ടു, വി.എച്ച്.എസ്.ഇ ഫലം ഇന്ന് വൈകിട്ട് 3-ന്! ഫലം വേഗത്തിൽ അറിയാനുള്ള വഴികൾ ഇതാ

കാത്തിരിപ്പിന് വിരാമം; പ്ലസ് ടു, വി.എച്ച്.എസ്.ഇ ഫലം ഇന്ന് വൈകിട്ട് 3-ന്!...

ബഹിരാകാശത്ത് വൻ കണ്ടെത്തൽ! കോടിക്കണക്കിന് വർഷങ്ങളായി മറഞ്ഞുകിടന്ന 77 അപൂർവ ‘ചുവന്ന ക്വാസറുകൾ’ കണ്ടെത്തി നാസ

ബഹിരാകാശത്ത് വൻ കണ്ടെത്തൽ! കോടിക്കണക്കിന് വർഷങ്ങളായി മറഞ്ഞുകിടന്ന 77 അപൂർവ ‘ചുവന്ന...

ഇണയെ വിഴുങ്ങുന്ന പെൺ അനാക്കോണ്ടകൾ! വന്യജീവി ലോകത്തെ ചോരയിറങ്ങുന്ന പ്രണയത്തിന്റെ കൂടുതൽ കൗതുകകരമായ ശാസ്ത്ര വിവരങ്ങൾ

ഇണയെ വിഴുങ്ങുന്ന പെൺ അനാക്കോണ്ടകൾ! വന്യജീവി ലോകത്തെ ചോരയിറങ്ങുന്ന പ്രണയത്തിന്റെ കൂടുതൽ...

നവകേരള മർദ്ദനക്കേസിൽ മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ കുമാർ ഉൾപ്പെടെ 5 പോലീസുകാർക്ക് സസ്‌പെൻഷൻ!

നവകേരള മർദ്ദനക്കേസിൽ മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ കുമാർ ഉൾപ്പെടെ 5 പോലീസുകാർക്ക്...

Related Articles

Popular Categories

spot_imgspot_img