web analytics

നാളെ കൊച്ചിയിലെ നിരോധിത മേഖലകളിൽ ഹോൺ മുഴക്കരുതേ; പണി കിട്ടും

കൊച്ചി: കൊച്ചിയിൽ നാളെ ഹോൺ വിരുദ്ധ ദിനം ആചരിക്കും. സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യയുടെ നിർദേശപ്രകാരമാണ് പരിപാടി സംഘടിപ്പിക്കുന്നത്. നിരോധിത മേഖലകളിൽ ഹോൺ മുഴക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും.

അമിതമായി ഹോൺ മുഴക്കുന്നതിനാലുള്ള ശബ്​ദ മലിനീകരണത്തെയും ആരോ​ഗ്യപ്രശ്നങ്ങളെയും പറ്റി അവബോധം സൃഷ്ടിക്കാൻ വേണ്ടിയാണ് സിറ്റി പൊലീസ് കമ്മീഷണറേറ്റിന്റെ പരിധിയിൽ ഹോൺ വിരുദ്ധ ​ദിനം ആചരിക്കുന്നത്. ‘നോ ഹോൺ ഡേ’യുടെ ഭാ​ഗമായി പ്രത്യേക ഊർജിത പരിശോധനകളും നടക്കും.

ബസ് സ്റ്റാൻഡ്, ഓട്ടോ സ്റ്റാൻഡ് എന്നിവ കേന്ദ്രീകരിച്ച് ബോധവത്ക്കരണം സംഘടിപ്പിക്കും. ന​ഗരപരിധിയിൽ നിശബ്ദ മേഖലകളായി പ്രഖ്യാപിച്ചിട്ടുള്ള ആശുപത്രികൾ, ആരാധനാലയങ്ങൾ, സ്കൂളുകൾ, കോടതികൾ എന്നിവയുടെ പരിസരങ്ങളിൽ ഹോൺ മുഴക്കുന്ന ഡ്രൈവർമാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ആണ് നിർദേശം.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img