ട്രാഫിക് പൊലീസുകാർ പിഴ ചുമത്തിയതിൽ കോപം: സ്വന്തം ടെമ്പോയ്ക്ക് തീവച്ചു ഡ്രൈവർ

നോ പാർക്കിങ് സോണിൽ പാർക്ക് ചെയ്തതിന് ട്രാഫിക് പൊലീസുകാർ പിഴ ചുമത്തിയതിൽ പ്രകോപിതനായ ഡ്രൈവർ സ്വന്തം ടെമ്പോ തീവച്ചു നശിപ്പിച്ചു. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ തിങ്കളാഴ്ചയായിരുന്നു സംഭവം ഉണ്ടായത്.Anger at fine imposed by traffic police: Driver sets his own tempo on fire.

പിഴയിട്ടതിനെചൊല്ലി പൊലീസുമായുണ്ടായ തർക്കത്തെ തുടർന്നാണ് ഡ്രൈവർ വാഹനത്തിന് തീവച്ചത്.

രക്ഷാബന്ധൻ പ്രമാണിച്ച് ​ഗതാ​ഗതം സു​ഗമമാക്കാൻ വിവിധയിടങ്ങളിൽ പൊലീസുകാരെ വിന്യസിച്ചിരുന്നു. ഇതിനിടെ, പഹാസു- ഖുർജ റോ‍ഡിലെ നോ പാർക്കിങ് സോണിൽ ഒരു ടെമ്പോ പാർക്ക് ചെയ്തിരിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചു.

തുടർന്ന് കരൂരി സ്റ്റേഷൻ ഇൻ ചാർജ് അനധികൃത പാർക്കിങ്ങിന് പിഴ ചുമത്തി. ഇതോടെ ഡ്രൈവർ വാഹനം മറ്റൊരിടത്തേക്ക് മാറ്റിയെങ്കിലും പിന്നീട് തിരികെയെത്തി അതിനു തീയിടുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. സംഭവസമയത്ത് ഇയാൾ മദ്യപിച്ചിരുന്നതായും പൊലീസ് പറഞ്ഞു.

വാഹനത്തിൽ തീപടർന്ന ഉടൻതന്നെ പൊലീസ് അഗ്നിശമനസേനയെ വിവരം അറിയിച്ചു. അവർ സ്ഥലത്തെത്തി തീയണച്ചു.

spot_imgspot_img
spot_imgspot_img

Latest news

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍ തിരുവനന്തപുരം: മരിച്ച മുൻ മുഖ്യമന്ത്രി വിഎസ്...

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ സന: നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കാന്തപുരം എ.പി...

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ...

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

Other news

Related Articles

Popular Categories

spot_imgspot_img