web analytics

ഒരിക്കലും പിരിയില്ലെന്നുറച്ചാണ് സോണിയയും അനിലും പ്രണയിച്ചത്; വിവാഹശേഷവും അവർ ആ ദിവ്യപ്രണയം കാത്തു സൂക്ഷിച്ചു; പ്രിയതമയുടെ വേർപാട് സഹിക്കാനാവുന്നതിലും അപ്പുറമായിരുന്നു; യുകെയിൽ മരിച്ച മലയാളി ദമ്പതികളുടേത് അപൂർവ പ്രണയകഥ

കോട്ടയം: ഭാര്യ മരിച്ചു മണിക്കൂറുകള്‍ കഴിയും മുന്‍പേ ഭര്‍ത്താവിനെയും മരിച്ച നിലയില്‍ കണ്ടെത്തി. Hours before the wife died, the husband was also found dead

നാട്ടില്‍ നിന്നും തിരികെ എത്തി പത്താം ദിവസം കുഴഞ്ഞു വീണു മരിച്ച പനച്ചിക്കാട് സ്വദേശിനിയായ നഴ്‌സ് സോണിയ സാറ ഐപ്പിന്റെ ഭര്‍ത്താവ് പനച്ചിക്കാട് ചോഴിയക്കാട് ക്ഷേത്രത്തിനു സമീപം വലിയ പറമ്പില്‍ അനിലിന്‍ ചെറിയാനെയാണ് യുകെയിലെ ഇവരുടെ താമസ സ്ഥലത്തിനു പുറത്തെ കാട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

വീടിനുള്ളില്‍ കുഴഞ്ഞു വീണാണ് സോണിയ കഴിഞ്ഞ ദിവസം മരിച്ചത്. ഭാര്യയുടെ മരണത്തില്‍ അനിലില്‍ ഏറെ ദുഖിതനായിരുന്നു. 

പിന്നീട് അനിലിനെ കാണാതാവുകയും തെരച്ചിലില്‍ വിടിനു പിന്നാലെ കാട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയുമായിരുന്നു. ജീവനൊടുക്കിയതാണ് എന്നാണു പ്രാഥമിക നിഗമനം.

ഇന്ന് പുലര്‍ച്ചെ യുകെ സമയം നാലരയോടെ അനിലിനെ കാണാതെ വന്നതോടെ അയല്‍വാസികളും സുഹൃത്തുക്കളും തിരക്കിയിറങ്ങുകയായിരുന്നു. 

പോലീസിനൊപ്പം ഇവര്‍ നടത്തിയ തിരച്ചിലിലാണ് അനിലിനെ താമസ സ്ഥലത്തിനു പിന്നിലെ കാട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും ഒന്നിച്ചത്. വിവാഹ ശേഷവും ഇരുവരും ആ പ്രണയം കാത്തു സൂക്ഷിച്ചു. ഭാര്യയുമായി അടുത്ത ആത്മബന്ധമുണ്ടായിരുന്ന അനില്‍, സോണിയയുടെ മരണത്തില്‍ കടുത്ത ദുഖിതനായിരുന്നു. 

സോണിയുടെ ഭൗതിക ദേഹം നാട്ടിലേയ്ക്ക് എത്തിയ്ക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് ഇപ്പോള്‍ അനിലിന്റെയും അന്ത്യം സംഭവിച്ചിരിക്കുന്നത്.

കോട്ടയം പാക്കില്‍ സ്വദേശിനിയായ സോണിയ റെസ്സിച്ചിയിലെ അലക്‌സാണ്ട്രാ ഹോസ്പിറ്റലിലെ നഴ്‌സായിരുന്നു. കാലിലെ സര്‍ജറിയുമായി ബന്ധപ്പെട്ട് 10 ദിവസത്തോളം സ്വദേശത്ത് എത്തിയിരുന്നു. 

ഇതിനുശേഷം മടങ്ങിയെത്തിയ ഉടനെയാണ് വീട്ടില്‍ കുഴഞ്ഞു വീണത്. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചു എങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയിരുന്നില്ല. ഇരുവരുടെയും മക്കള്‍: ലിയ, ലൂയിസ്.

കൊച്ചു കുട്ടികളായ മക്കളെ തനിച്ചാക്കി മാതാപിതാക്കളുടെ മടക്കം യുകെ മലയാളികളെ ദു:ഖത്തിലാഴ്ത്തി

spot_imgspot_img
spot_imgspot_img

Latest news

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ പിതാവിന്റെ ക്രൂരത വീണ്ടും ചർച്ചകളിൽ

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ...

സെഡ് പ്ലസ് ഒഴിഞ്ഞു, ഗൺമാൻ സന്ദീപിനെ സുരക്ഷാസംഘത്തിൽ നിന്ന് ഒഴിവാക്കി! പിണറായി വിജയന് ഇനി വൈ കാറ്റഗറി സുരക്ഷ മാത്രം

സെഡ് പ്ലസ് ഒഴിഞ്ഞു, ഗൺമാൻ സന്ദീപിനെ സുരക്ഷാസംഘത്തിൽ നിന്ന് ഒഴിവാക്കി! പിണറായി...

നവകേരള സദസ് മർദനക്കേസ് അട്ടിമറിച്ചോ? മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാരെ രക്ഷിക്കാൻ ഉന്നതതല ഇടപെടൽ നടന്നതായി എസ്‌ഐടി

നവകേരള സദസ് മർദനക്കേസ് അട്ടിമറിച്ചോ? മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാരെ രക്ഷിക്കാൻ ഉന്നതതല...

നവകേരള സദസ് മർദനക്കേസ്: നിർണായക ദൃശ്യങ്ങൾ പകർത്തിയ ക്യാമറാമാൻ മൊഴി നൽകി; ഫോൺ കസ്റ്റഡിയിൽ

നവകേരള സദസ് മർദനക്കേസ്: നിർണായക ദൃശ്യങ്ങൾ പകർത്തിയ ക്യാമറാമാൻ മൊഴി നൽകി;...

സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച ‘പൂക്കി സി.എം’ റീൽ; ഒടുവിൽ മലപ്പുറത്തുകാരൻ ഫിജിനെ നേരിട്ട് വിളിച്ച് വി.ഡി സതീശൻ! വൻ തരംഗം വൗ!

സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച ‘പൂക്കി സി.എം’ റീൽ; ഒടുവിൽ മലപ്പുറത്തുകാരൻ ഫിജിനെ...

Other news

Related Articles

Popular Categories

spot_imgspot_img