സൂഫി മന്തി അല്ല ഇത് ഒച്ച് മന്തി

സൂഫി മന്തി അല്ല ഇത് ഒച്ച് മന്തി

തൃശൂർ: ഒല്ലൂർ സെന്ററിൽ പ്രവർത്തിക്കുന്ന സൂഫി മന്തി ഹോട്ടലിൽ നിന്നും വാങ്ങിയ ഭക്ഷണത്തിൽ ഒച്ച്. ഹോട്ടലിൽനിന്ന് പാഴ്സലായി വാങ്ങിയ മന്തി റൈസിലാണ് ഒച്ചിനെ കണ്ടെത്തിയത്.

സഹോദരിക്ക് വേണ്ടി പാഴ്‌സലായി വാങ്ങിയ മന്തി വീട്ടിലെത്തി തുറന്ന് ഭക്ഷിക്കുന്നതിനിടയിലാണ് ഒച്ചിനെ കിട്ടിയത്. ഉടനെ തന്നെ ഇവർ ഭക്ഷണം മതിയാക്കി കളയുകയായിരുന്നു.

എന്നാൽ കളയുന്നതിന് മുമ്പ് ഇവർക്ക് അടുപ്പമുള്ള ഒരു മാധ്യമപ്രവർത്തകന് ഇതിന്റെ വീഡിയോ അയച്ച് നൽകിയത് ഇന്ന് സാമൂഹ്യ മാധ്യമങ്ങളില്ലടക്കം പ്രചരിച്ച്‌ കൊണ്ടിരിക്കുകയാണ്.

സംഭവം അറിഞ്ഞ് കോർപ്പറേഷൻ ഒല്ലൂർ സോണൽ ആരോഗ്യ വിഭാഗം ഹോട്ടലിൽ മിന്നൽ പരിശോധന നടത്തി.

പഴയന്നൂർ ക്ഷേത്രത്തിലെ അമൂല്യ സ്വർണക്കിരീടം കാണാനില്ല

ചേലക്കര: പഴയന്നൂർ ഭഗവതി ക്ഷേത്രത്തിലെ സ്വർണക്കിരീടം കാണാനില്ല.

ക്ഷേത്രത്തിൽ പുതിയ ദേവസ്വം ഓഫീസർ ചുമതലയേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് രജിസ്റ്റർ പരിശോധിച്ചപ്പോഴാണ്

15 ഗ്രാം തൂക്കം വരുന്ന അമൂല്യക്കല്ലുകൾ പതിച്ച സ്വർണ കിരീടം കാണാനില്ലെന്ന് കണ്ടെത്തിയത്.

പുതിയ ഓഫീസർ ചുമതല ഏറ്റെടുക്കുമ്പോൾ പണ്ടം – പാത്ര രജിസ്റ്റർ ഉൾപ്പെടെയുള്ള സ്ഥാവര ജംഗമ വസ്തുക്കൾ എണ്ണം പരിശോധന നടത്താറുണ്ട്.

ദേവസ്വം ഗോൾഡ് അപ്രൈസറാണ് കണക്കുകൾ തിട്ടപ്പെടുത്തിയത്.

കിരീടം കാണാനില്ലെന്ന് ദേവസ്വം ഓഫീസറായി ചുമതലയേറ്റ സച്ചിൻ വർമ്മദേവസ്വം വിജിലൻസിന് പരാതി നൽകിയിട്ടുണ്ട്.

നിലവിൽ ക്ഷേത്രത്തിലുണ്ടായിരുന്ന ഓഫീസർ ദിനേശിന് പ്രൊമോഷൻ ലഭിച്ചതിനെ തുടർന്നാണ് പുതിയ ഓഫീസറായി സച്ചിൻ വർമ്മയെ ദേവസ്വം നിയോഗിച്ചത്.

രാജഭരണകാലം മുതലുള്ള അമൂല്യമായ സ്വർണ്ണക്കിരീടമാണ് നിലവിൽ കാണാതായത്.

പരാതിയെ തുടർന്ന് ദേവസ്വം വിജിലൻസ് അസി. കമ്മിഷണർ ഷീജയുടെ നേതൃത്വത്തിലുള്ള സംഘം പഴയന്നൂർ ഭഗവതി ക്ഷേത്രത്തിലെത്തി അന്വേഷണമാരംഭിച്ചു.

താലിമാലയ്ക്കായി1,120 രൂപയുമായി 93കാരൻ

പ്രണയം അനശ്വരമാണ് എന്നാണല്ലോ പറയുക. അതിനായി എന്തും ചെയ്യുന്നവർ എന്നും എല്ലായിടത്തും ഉണ്ട്. അത്തരത്തിലൊരു സംഭവമാണിത്.

വെള്ള ദോത്തിയും കുർത്തയും തലപ്പാവുമണിഞ്ഞ് വളരെ സാധാരണക്കാരനായ മറാത്തി ഗ്രാമീണനായാണ് ആ 93 കാരൻ ജ്വല്ലറിയിൽ എത്തിയത്. അദ്ദേഹത്തിന്റെ പേര് നിവൃത്തി ഷിൻഡേ.

ഒപ്പം ഭാര്യയും ഉണ്ടായിരുന്നു. അവരുടെ പേര് ശാന്ത ഭായി. എത്തിയത്. സാധാരണ ഷിഫോൺ സാരിയായിരുന്നു ശാന്ത ഭായിയുടെ വേഷം.

വയോധിക ദമ്പതികൾ എന്തെങ്കിലും സഹായം ആവശ്യപ്പെട്ടു വരികയായിരിക്കുമെന്നാണ് ജ്വല്ലറിയിലെ ജീവനക്കാർ ആദ്യം കരുതിയത്.

എന്നാൽ അവരുടെ കഥയറിഞ്ഞപ്പോൾ അവിടെയുണ്ടായിരുന്ന ജീവനക്കാർ ഒന്നടങ്കം അമ്പരന്നു.

ഭാര്യയ്ക്കായി പരമ്പരാഗത താലിമാല വാങ്ങുന്നതിനായാണ് നിവൃത്തി ഷിൻഡെ എത്തിയതെന്നറിഞ്ഞപ്പോൾ അവരുടെ കണ്ണു നനഞ്ഞു.

ഈ പ്രായത്തിലും ഭാര്യയോടുള്ള അദ്ദേഹത്തിന്റെ സ്നേഹം

എന്നാൽ, ഇതെല്ലാം ശ്രദ്ധിച്ചു കൊണ്ട് ജ്വല്ലറി ഉടമയും അവരുടെ സമീപമുണ്ടായിരുന്നു.

ഈ പ്രായത്തിലും ഭാര്യയോടുള്ള അദ്ദേഹത്തിന്റെ സ്നേഹം കണ്ട് ജ്വല്ലറി ഉടമയുടെ മനസ്സലിഞ്ഞു.

ന്യൂനമര്‍ദ്ദപാത്തിയും ചക്രവാതച്ചുഴിയും; അഞ്ച് ദിവസം മഴ

ദമ്പതിമാരിൽ നിന്ന് 20 രൂപ മാത്രം വാങ്ങി ഒരു നെക്‌ലസ് ജ്വല്ലറി ഉടമ അവർക്കു സമ്മാനമായി നൽകി.

ഇതിന്റെ വിഡിയോ നിമിഷങ്ങൾക്കം തന്നെ ശ്രദ്ധനേടി. വിഡിയോ ഹൃദയസ്പർശിയാണെന്ന രീതിയിൽ നിരവധി കമന്റുകളും എത്തി

ഇരുവരും എപ്പോഴും ഒരുമിച്ചാണ് യാത്ര ചെയ്യാറുള്ളതെന്ന് പ്രദേശവാസികൾ പറഞ്ഞു.

വർഷങ്ങളായി പരസ്പരം താങ്ങായി ജീവിക്കുന്നവരാണ് ഈ ദമ്പതികൾ.

ഇവർക്ക് രണ്ട് ആൺമക്കളുണ്ടായിരുന്നു. അതിൽ ഒരാൾ വർഷങ്ങൾക്കു മുൻപ് മരിച്ചു.

ഇപ്പോഴുള്ള മകൻ മദ്യപാനിയാണെന്നും അതുകൊണ്ടു തന്നെ ഇവർ ഒറ്റയ്ക്കാണ് താമസമെന്നും പ്രദേശവാസികൾ അറിയിച്ചു.

‘ആ മനുഷ്യൻ 1,120 രൂപ എന്റെ കയ്യിൽ തന്നു. അദ്ദേഹത്തിന്റെ ഭാര്യയ്ക്കായി ഒരു മംഗല്യസൂത്രം വേണമെന്നാവശ്യപ്പെട്ടു.

ഭാര്യയോടുള്ള അദ്ദേഹത്തിന്റെ പ്രണയം എന്റെ ഉള്ളുതൊട്ടു.

കപ്പൽ അപകടം; അപകട സാദ്ധ്യത ഒഴിഞ്ഞിട്ടില്ലെന്ന് ഡയറക്ടറേറ്റ് ജനറൽ ഒഫ് ഷിപ്പിംഗ്

ആ തുകയിൽ നിന്ന് 20 രൂപ മാത്രം എടുത്ത് ഞാൻ അവർ ആവശ്യപ്പെട്ട മംഗല്യ സൂത്രം നൽകി. ’– ജ്വല്ലറി ഉടമ പറഞ്ഞു.

ജ്വല്ലറി ഉടമയുടെ പ്രവൃത്തിയെ പ്രശംസിച്ചു കൊണ്ട് നിരവധി കമന്റുകളും എത്തി.

ENGLISH SUMMARY:

An insect was found in food purchased from Sufi Mandi Hotel located in Ollur Centre. The insect was discovered in the mandi rice that was ordered as a parcel for the buyer’s sister. The insect was noticed while opening and consuming the food at home, after which the meal was immediately discarded.

spot_imgspot_img
spot_imgspot_img

Latest news

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു കാഠ്മണ്ഡു: നേപ്പാളിൽ ആളിപ്പടർന്ന ജെൻ...

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി കൊച്ചി: വിവാഹ വാദാനം നൽകി പീഡിപ്പിച്ചു എന്ന...

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു കാഠ്മണ്ഡു: ശക്തമായ യുവജന പ്രക്ഷോഭങ്ങൾക്ക് പിന്നാലെ നേപ്പാൾ...

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ മോസ്കോ: റഷ്യ വികസിപ്പിച്ച കാൻസറിനുള്ള പ്രതിരോധ വാക്സിനായ...

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ; ഫാ. അഫ്രേം കുന്നപ്പളളിയും വിശുദ്ധരുമായുള്ള ബന്ധം…

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ വത്തിക്കാൻ: ലിയോ...

Other news

ഇരട്ടച്ചക്രവാതച്ചുഴി: യെല്ലോ അലർട്ട്, ഏഴു ജില്ലകളിൽ

ഇരട്ടച്ചക്രവാതച്ചുഴി: യെല്ലോ അലർട്ട്, ഏഴു ജില്ലകളിൽ തിരുവനന്തപുരം ∙ തിരുവനന്തപുരം: ഇരട്ടച്ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി...

കോടതിയെ സമീപിച്ച് ഐശ്വര്യ റായ്

കോടതിയെ സമീപിച്ച് ഐശ്വര്യ റായ് അനുമതിയില്ലാതെ തന്റെ പേരും ചിത്രങ്ങളും ശബ്ദവും ഉപയോഗിക്കുന്നതിനെതിരെ...

എവിടെയും പോയിട്ടില്ല, ജനങ്ങൾക്കുമുന്നിൽ ജീവിച്ചുമരിക്കും

എവിടെയും പോയിട്ടില്ല, ജനങ്ങൾക്കുമുന്നിൽ ജീവിച്ചുമരിക്കും പത്തനംതിട്ട: ലൈംഗികാരോപണങ്ങൾക്കിടയിൽ വിവാദങ്ങളിലായിരുന്ന റാപ്പർ വേടൻ, താൻ...

ഭർത്താവിനോട് വഴക്കിട്ട് ഗംഗാ നദിയിൽ ചാടി

ഭർത്താവിനോട് വഴക്കിട്ട് ഗംഗാ നദിയിൽ ചാടി ഭാര്യ ഭർത്താക്കന്മാർ തമ്മിൽ പല കാര്യത്തിന്...

ഇന്ന് മുതൽ മൂന്ന് ദിവസം മഴ

ഇന്ന് മുതൽ മൂന്ന് ദിവസം മഴ തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ മൂന്ന്...

കളിക്കുന്നതിനിടെ വെടിയൊച്ച കേട്ടു; ഓടിയെത്തിയ അയൽവാസികൾ കണ്ടത്…അഞ്ചുവയസുകാരന് ദാരുണാന്ത്യം; അറിയാതെ മാതാപിതാക്കൾ

കളിക്കുന്നതിനിടെ വെടിയൊച്ച കേട്ടു; ഓടിയെത്തിയ അയൽവാസികൾ കണ്ടത്…അഞ്ചുവയസുകാരന് ദാരുണാന്ത്യം; അറിയാതെ മാതാപിതാക്കൾ വീട്ടിൽ...

Related Articles

Popular Categories

spot_imgspot_img