ഇൻഡിഗോ വിമാനത്തിന് എമർജൻസി ലാൻഡിംങ്ങ്

ന്യൂ ഡൽഹി: ബോംബ് ഭീഷണിയെ തുടർന്ന് ഇൻഡിഗോ വിമാനം നാഗ്പൂരിൽ എമർജൻസി ലാൻഡിംങ്ങ് നടത്തി. കൊച്ചി ഡൽഹി വിമാനമാണ് ഇറക്കിയത്. കൊച്ചിയിൽനിന്ന് രാവിലെ 9.15ന് വിമാനം പുറപ്പെട്ടത്.

വിമാനം പറന്ന് ഉയർന്ന ശേഷമാണ് സന്ദേശമെത്തിയത്. ഇതോടെയാണ് അടിയന്തരമായി ഇറക്കി പരിശോധിക്കാൻ തീരുമാനമെടുത്തു.

9.31നാണ് ഇമെയിൽ വഴി സിയാലിന് ഭീഷണി സന്ദേശം ലഭിച്ചത്. ഡൽഹിക്ക് പോയ വിമാനത്തിൽ ബോംബ് വച്ചിട്ടുണ്ടെന്നും ഉടൻ തകർക്കും എന്നുമായിരുന്നു സന്ദേശം. മസ്‌കറ്റിൽ നിന്നും കൊച്ചിയിൽ എത്തിയതാണ് ഇൻഡിഗോ വിമാനം.

കൊച്ചിയിൽ യാത്രക്കാരെ ഇറക്കിയ ശേഷമാണ് ഡൽഹിക്ക് പുറപ്പെട്ടത്. നാഗ്പുരിൽ വിമാനത്തിൽ പരിശോധന തുടരുകയാണ്. പരിശോധനക്ക് ശേഷം സർവീസ് തുടരുന്നതിൽ തീരുമാനം ഉണ്ടാകും.

ബ്രിട്ടീഷ് യുദ്ധ വിമാനം ഇന്ന് പറക്കും

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ് നടത്തിയ ബ്രിട്ടീഷ് യുദ്ധവിമാനം സാങ്കേതിക തകരാർ പരിഹരിക്കാനാവാത്തതിനാൽ ഇന്നലെയും തിരികെപ്പോയില്ല.

അറബിക്കടലിൽ സൈനികാഭ്യാസം നടത്തുന്നതിനിടെയാണ് യുദ്ധവിമാനം ഇന്ധനം കുറഞ്ഞ് അപകടാവസ്ഥയിലായത്.

അമേരിക്കൻ നിർമ്മിത എഫ്-35 യുദ്ധവിമാനത്തിന്റെ തകരാർ പരിഹരിക്കാൻ മൂന്ന് എൻജിനിയർമാരും ഒരു പൈലറ്റുമടങ്ങിയ ബ്രിട്ടീഷ് സംഘം എത്തിയിരുന്നു.

ഇന്ത്യൻ വ്യോമസേനാ എൻജിനിയർമാരുടെ സഹായത്തോടെ അറ്റകുറ്റപ്പണികൾ നടത്തിയെങ്കിലും ഇന്നലെ പറന്നുയരാനായില്ല.

ശേഷിക്കുന്ന തകരാർ കൂടി പരിഹരിച്ച് ഇന്ന് വിമാനം കടലിൽ നൂറു നോട്ടിക്കൽമൈൽ അകലെ നങ്കൂരമിട്ടിരിക്കുന്ന എച്ച്എംഎസ് പ്രിൻസ് ഒഫ് വെയിൽസ് എന്ന പടക്കപ്പലിലേക്ക് പറക്കുമെന്നാണ് വിവരം.

അറബിക്കടലിൽ ഇന്ത്യൻ നാവികസേനയും ബ്രിട്ടീഷ് നാവികസേനയും ഒരുമിച്ച് പാസെക്‌സ് എന്ന പേരിൽ സംയുക്ത സൈനികാഭ്യാസം നടത്തിയിരുന്നു.

ഇതിന്റെ ഭാഗമായെത്തിയ പടക്കപ്പലിൽ നിന്നാണ് വിമാനം നിരീക്ഷണപ്പറക്കലിനായി പറന്നുയർന്നത്.

എന്നാൽ പ്രതികൂല കാലാവസ്ഥ കാരണം തിരികെ കപ്പലിൽ ഇറങ്ങാനായില്ല. ഒടുവിൽ ഇന്ധനം തീരാറായതോടെ, പൈലറ്റ് തിരുവനന്തപുരത്ത് ഇറങ്ങാൻ അനുമതി തേടുകയായിരുന്നു.

എഫ്-35 ഉടൻ അമേരിക്ക ഇന്ത്യയ്ക്ക് കൈമാറും

ലോകത്തെ തന്നെ ഏറ്റവും അത്യാധുനിക യുദ്ധവിമാനങ്ങളിലൊന്നായ എഫ്-35 ഉടൻ അമേരിക്ക ഇന്ത്യയ്ക്ക് കൈമാറും.

ഇതോടെ ഇന്ത്യൻ വ്യോമസേനയുടെ പ്രഹരശേഷി പതിൻമടങ്ങ് വർദ്ധിക്കും. റഷ്യയുടെ അഞ്ചാം തലമുറ യുദ്ധവിമാനമായ എസ്.യു 57നോട് കിട പിടിക്കുന്നതാണ് എഫ് 35. എസ്.യു 57 തരാൻ റഷ്യയും തയ്യാറാണ്.

എന്നാൽ ഫ്രാൻസിന്റെ റാഫേൽ ഇന്ത്യൻസേനയുടെ ഭാഗമാണ്. ശബ്ദത്തേക്കാൾ വേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്ന ഈ യുദ്ധ വിമാനങ്ങൾക്ക് 50,000 അടി ഉയരത്തിൽ വരെ പറക്കാനാവും.

അതേ സമയം അഹമ്മദാബാദിൽ നിന്നും യു.കെയിലേക്ക് 242 പേരുമായി പുറപ്പെട്ട എയർ ഇന്ത്യ വിമാനം തകർന്നു വീണ അപകടത്തിൽ ഒരാൾ മാത്രമാണ് രക്ഷപ്പെട്ടത്.

ഇപ്പോൾ ബ്രിട്ടീഷ് പൗരത്വമുള്ള വിശ്വാസ് കുമാർ ആയിരുന്നു ആ ഭാഗ്യ വാർ. ലോകം മുഴുവൻ അദ്ഭുതത്തോടെയാണ് ഇപ്പോൾ വിശ്വാസിനെ നോക്കുന്നത്.

എമർജൻസി ഡോറിന് സമീപമുള്ള സീറ്റിൽ ഇരുന്നതാണ് ഈ അത്ഭുത രക്ഷപ്പെടലിന് കാരണം. 11 A എന്ന സീറ്റ് വിമാനത്തിലെ സ്‌പെഷ്യൽ സീറ്റാണ്.

READ MORE: മലാപ്പറമ്പിലെ അനാശാസ്യ ബുദ്ധി; പോലീസിലെ വില്ലൻമാർ കസ്റ്റഡിയിൽ

വിമാനത്തിൽ 11 എന്ന സീറ്റ് നിര ഏറെ പ്രധാനമാണ്. ഈ നിരയിലെ രണ്ട് വശത്തും എമർജൻസി വാതിലുണ്ട് എന്നാതാണ് ഇതിന്റെ വലിയ പ്രത്യേകത.

ഇരു ഭാഗത്തും ചിറകിന് മുകളിലേക്ക് ഈ എമർജൻസി എക്‌സിറ്റ് തുറക്കാം. വിമാനത്തിൽ തീപിടുത്തം അടക്കം എന്തെങ്കിലും അപകടമുണ്ടായാൽ രക്ഷപ്പെടാനാണ് ഈ പ്രത്യേക സംവിധാനം.

ഫ്‌ലൈറ്റ് നിയമം അനുസരിച്ച് ഈ സീറ്റിൽ യാത്രക്കാരില്ലാതെ പറക്കാൻ കഴിയില്ല. എന്തെങ്കിലും എമർജൻസി ഉണ്ടായാൽ ഡോർ തുറക്കാനാണ് ആ സീറ്റിൽ യാത്രക്കാരെ ഉറപ്പാക്കുന്നത്.

ശാരീരിക ക്ഷമതയുള്ള വിവധ ഭാഷകൾ മനസിലാക്കാൻ കഴിയുന്ന ഒരാളെയാകും ജീവനക്കാർ ഇതിനായി തിരഞ്ഞടുക്കുന്നത്.

ഇവർക്കൊന്നും 11 A സീറ്റിൽ ഇരിക്കാൻ അനുമതിയില്ല

കുട്ടികളുള്ളവർ, ഗർഭിണികൾ, വളർത്തുന്ന മൃഗങ്ങളുമായി യാത്ര ചെയ്യുന്നവർ, നടക്കാനോ മറ്റോ പ്രയാസപ്പെടുന്നവർ ഇവർക്കൊന്നും 11 A സീറ്റിൽ ഇരിക്കാൻ അനുമതിയില്ല.

എമർജൻസി സംഭവിച്ചാൽ പെട്ടെന്ന് ആക്ട് ചെയ്യാനും കമ്മ്യൂണിക്കേറ്റ് ചെയ്യാനും കഴിവുള്ള ആളുകളെയാണ് ആ സീറ്റിലേക്ക് സാധാരണയായി പരിഗണിക്കുക. ലെഗ് ലൂപ്പ് ഉള്ളതിനാൽ ഇത് പ്രീമിയം സീറ്റായി നൽകാറുണ്ട്.

ഈ സീറ്റിലിരുന്ന വിശ്വാസ് കുമാർവിമാനം ഇടിച്ചിറങ്ങിയതോടെ എമർജൻസി വാതിൽ പുറത്തേക്ക് തെറിച്ചിരിക്കാമെന്നാണ് കരുതുന്നത്. രക്ഷപ്പെടലിനെ കുറിച്ച് വിശ്വാസ് കുമാർ പറയുന്നത് ഇങ്ങനെയാണ്.

വാതിൽ തകർന്നപ്പോൾ ചെറിയൊരു വിടവ് കണ്ടു…

“ഞാൻ ഇരുന്നിരുന്ന വശം കെട്ടിടത്തിന്റെ താഴത്തെ നിലയിലേക്ക് പതിച്ചു. വാതിൽ തകർന്നപ്പോൾ ചെറിയൊരു വിടവ് കണ്ടു. അതിലൂടെ ഞാൻ പുറത്തേക്ക് ചാടി.

ഹോസ്റ്റലിലെ ഗ്രൗണ്ട് ഫ്‌ലോറിനടുത്തായിട്ടാണ് ഞാൻ ഇറങ്ങിയത്. അവിടെ കുറച്ച് സ്ഥലമുണ്ടായിരുന്നു. ഞാൻ അതിലൂടെ പുറത്തിറങ്ങി.

കെട്ടിടത്തിന്റെ മതിൽ എതിർവശത്തായിരുന്നു. ആർക്കും അതുവഴി പുറത്തുവരാൻ കഴിഞ്ഞുവെന്ന് ഞാൻ കരുതുന്നില്ല.

ഡി..ഞാൻ ഇറങ്ങി കേട്ടോ…മലയാളികളെ കണ്ണീരണിയിച്ച് രഞ്ജിതയുടെ അവസാന സന്ദേശം

നിമിഷങ്ങൾക്കുള്ളിൽ തീ ആളിപ്പടർന്നു. എന്റെ കൈയിൽ പൊള്ളലേറ്റു. എന്റെ കൺമുമ്പിൽവെച്ചാണ് രണ്ട് എയർഹോസ്റ്റസുമാർ മരിച്ചത്.

അഹമ്മദാബാദിലെ സിവിൽ ആശുപത്രിയിൽ ചികിത്സയിലാണ് വിശ്വാസ് കുമാർ.

READ MORE: ഏത് ക്വട്ടേഷനും പിടിക്കും; എന്തും ചെയ്യാൻ പോന്ന കൊടും ക്രിമിനലുകൾ; മൂന്ന് യുവതികൾക്ക് കാപ്പ ചുമത്തി പൊലീസ്

അതേ സമയം എയർ ഇന്ത്യയുടെ ബോയിംഗ് 787 ഡ്രീംലൈനർ വിമാനങ്ങളിൽ വിശദ പരിശോധന നടത്താൻ നിർദേശം.

അഹമ്മദാബാദ് അപകടത്തിന്റെ പശ്ചാത്തലത്തിൽ ആണ് ഇത്.

സിവിൽ ‌ഏവിയേഷൻ ഡയറക്‌‌ടറേറ്റ് ജനറലിന്റേതാണ് (ഡി.ജി.സി.എ) ഈ പ്രത്യേക നിർദ്ദേശം.

മുപ്പതിലേറെ ഡ്രീംലൈനറുകൾ

ആകെ മുപ്പതിലേറെ ഡ്രീംലൈനറുകൾ എയർ ഇന്ത്യയ്ക്കുണ്ട്. ജെൻക്സ് എൻജിനുകൾ ഘടിപ്പിച്ച എല്ലാ ബോയിംഗ് ഡ്രീംലൈനർ 787-8/9 സീരീസ് വിമാനങ്ങളും വിശദമായ അറ്റകുറ്റപ്പണികൾക്കും സുരക്ഷാ പരിശോധനകൾക്കും ഉടൻ വിധേയമാക്കും.

നാളെ മുതൽ ഇത് നടപ്പിലാക്കാനാണ് നിർദ്ദേശം.ട്രാൻസിറ്റ് പരിശോധനയിൽ ഫ്ലൈറ്റ് കൺട്രോൾ ഇൻസ്‌പെക്‌ഷൻ ഉൾപ്പെടുത്തും.

എൻജിനുമായി ബന്ധപ്പെട്ട പവർ അഷ്വറൻസ് പരിശോധന രണ്ടാഴ്ചയ്ക്കുള്ളിൽ നടത്തണം എന്നും നിർദേശമുണ്ട്.

കഴിഞ്ഞ 15 ദിവസത്തിനിടെ ആവർത്തിച്ച തകരാറുകൾ എല്ലാം അവലോകനം ചെയ്താവും അറ്റകുറ്റപ്പണികൾ.

പരിശോധനകളുടെ റിപ്പോർട്ട് ഡി.ജി.സി.എയ്ക്ക് സമർപ്പിക്കാണം.

വിമാനം പുറപ്പെടുംമുമ്പ് വേണ്ടത് ഇന്ധനവുമായി ബന്ധപ്പെട്ട സംവിധാനങ്ങളു‌ടെ പരിശോധന.

കാബിൻ എയർ കംപ്രസ്സറിന്റെയും അനുബന്ധ സംവിധാനങ്ങളുടെയും പരിശോധന.

ഇലക്ട്രോണിക് എൻജിൻ കൺട്രോൾ – സംവിധാനത്തിന്റെ പ്രവർത്തനം.

എൻജിൻ ഫ്യൂവൽ ഡ്രൈവൺ ആക്യുവേറ്റർ-ഓപ്പറേഷണൽ ടെസ്റ്റ്, ഓയിൽ സിസ്റ്റം ടെസ്റ്റ്.

ടയർ, ഫ്ളാപ്പ് പ്രവർത്തനം നിയന്ത്രിക്കുന്ന ഹൈഡ്രോളിക് സിസ്റ്റത്തിന്റെ പരിശോധന.

ടേക്ക് ഓഫിന് സഹായിക്കുന്ന സംവിധാനങ്ങളുടെ അവലോകനം

ENGLISH SUMMARY

An Indigo flight from Kochi to Delhi made an emergency landing in Nagpur following a bomb threat. The flight had departed from Kochi at 9:15 AM.

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

Other news

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

ഞെട്ടിച്ച് പുതിയ തീരുവയുമായി ട്രംപ്…!

ഞെട്ടിച്ച് പുതിയ തീരുവയുമായി ട്രംപ് യൂറോപ്യൻ യൂണിയനിൽ നിന്നും മെക്‌സിക്കോയിൽ നിന്നുമുള്ള ഇറക്കുമതി...

സിനിമ താരം കോട്ട ശ്രീനിവാസ റാവു അന്തരിച്ചു

സിനിമ താരം കോട്ട ശ്രീനിവാസ റാവു അന്തരിച്ചു ഹൈദരാബാദ്: പ്രശസ്ത തെലുങ്ക് സിനിമ...

സിപിഎം ഓഫീസിനു മുന്നിൽ പടക്കം പൊട്ടിച്ചു

സിപിഎം ഓഫീസിനു മുന്നിൽ പടക്കം പൊട്ടിച്ചു മണ്ണാർക്കാട്: വിവാദങ്ങളുടെ പശ്ചാത്തലത്തിൽ സിപിഎം മണ്ണാർക്കാട്...

പോക്സോ: സി​.പി​.എം നേതാവ് അറസ്റ്റി​ൽ

പോക്സോ: സി​.പി​.എം നേതാവ് അറസ്റ്റി​ൽ കോതമംഗലം: പോക്സോ കേസി​ൽ സി.പി.എം നേതാവ് പിടിയിൽ....

ഭാര്യയുടെയും മകളുടെയും മുഖത്ത് മുളകുപൊടിയിട്ടു

ഭാര്യയുടെയും മകളുടെയും മുഖത്ത് മുളകുപൊടിയിട്ടു അകന്നുകഴിയുന്ന വിരോധത്തിൽ ഭാര്യയുടെയും 17 കാരിയായ മകളുടെയും...

Related Articles

Popular Categories

spot_imgspot_img