സ്വത്ത് തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്
ആലപ്പുഴ: ആലപ്പുഴ മാന്നാറിൽ വീടിന് തീപിടിച്ച് വൃദ്ധദമ്പതികൾ മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസിന്റെ സ്ഥിരീകരണം. ചെന്നിത്തല കോട്ടമുറി കൊറ്റോട്ട് വീട്ടിൽ രാഘവൻ (92)ഭാര്യ ഭാരതി(90) എന്നിവരാണ് മരിച്ചത്. ചോദ്യം ചെയ്യലിൽ ഇവരുടെ മകൻ വിജയൻ കുറ്റം സമ്മതിച്ചു.(An elderly couple died in a house fire; murder)
സ്വത്ത് തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പോലീസ് പറയുന്നത്. സ്ഥലം എഴുതി നൽകാത്തത് ആണ് പ്രകോപനത്തിന് കാരണം. ഇന്ന് പുലർച്ചെയാണ് സംഭവം നടന്നത്. മൃതദേഹങ്ങൾ പൂർണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു.
ദമ്പതികൾക്ക് അഞ്ച് മക്കളാണുള്ളത്. മൂന്നാമത്തെ മകനാണ് വിജയൻ. ഇയാൾ ഭാര്യയും മക്കളുമായി പിണങ്ങിയാണ് താമസിക്കുന്നത്. കഴിഞ്ഞ ദിവസം വിജയൻ മദ്യപിച്ച് വീട്ടിലെത്തി ബഹളമുണ്ടാക്കുകയും രാഘവനെ ക്രൂരമായി മർദിക്കുകയും ചെയ്തിരുന്നു.