web analytics

അമേരിക്കൻ നടൻ റോൺ ഇലി അന്തരിച്ചു ; ‘ടാർസൻ’ ഇനി ഓർമ

അമേരിക്കൻ നടൻ റോൺ ഇലി അന്തരിച്ചു. 86 വയസായിരുന്നു. മകൾ കിർസ്റ്റിൻ കാസലെ ഇലി ആണ് മരണവാർത്ത പുറത്തുവിട്ടത്. അച്ഛനൊപ്പമുള്ള കുട്ടിക്കാല ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടായിരുന്നു കുറിപ്പ്.

‘ലോകത്തിന് ഏറ്റവും മികച്ച മനുഷ്യരിൽ ഒരാളെയും എനിക്ക് എന്റെ അച്ഛനേയും നഷ്ടപ്പെട്ടു’ എന്നു പറഞ്ഞുകൊണ്ടാണ് കുറിപ്പ് ആരംഭിച്ചത്. തന്റെ അച്ഛന്റെ സ്‌നേഹം മനസിലാക്കിയാൽ ഈ ലോകം കൂടുതൽ തിളക്കമുള്ളതും അർത്ഥവത്തായതുമാകും എന്നാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞത്.

1966 മുതൽ 1968 വരെ എൻബിസി സംപ്രേഷണം ചെയ്ത ടാർസൻ സീരീസിൽ ടാർസന്റെ വേഷത്തിലെത്തിയത് റോൺ ആയിരുന്നു. സീരീസിന്റെ ഷൂട്ടിങ്ങിനിടെ നിരവധി പരിക്കുകളും അദ്ദേഹത്തിന് പറ്റി. ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനെ വന്യമൃഗം ആക്രമിക്കുകയും അസ്ഥികൾ തകരുകയും ചെയ്തു.

2001ൽ അദ്ദേഹം അഭിനയത്തിൽ നിന്ന് ഇടവേളയെടുത്ത് എഴുത്തുകാരനായി. രണ്ട് നോവലുകളും അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2014ൽ എക്‌സ്‌പെക്റ്റിങ് അമീഷ് എന്ന ചിത്രത്തിൽ വേഷമിട്ടു. ലവ് ബോട്ട്, വണ്ടർ വുമൺ, ഫാന്റസി വുമൺ തുടങ്ങിയ പരമ്പരകളിലും അഭിനയിച്ചു.

English summary : American actor Ron Ily passed away; Remember ‘Tarzan’ now

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img