web analytics

തിമിം​ഗല ഛർ​ദ്ദി പിടികൂടിയ സംഭവം; ലക്ഷദ്വീപ് എംപിയുടെ ബന്ധു പിടിയിൽ

കൊ​ച്ചി: തി​മിം​ഗ​ല ഛര്‍​ദി​ (ആംബർ​ഗ്രിസ്) പിടികൂടിയ സംഭവത്തിൽ ല​ക്ഷ​ദ്വീ​പ് എംപിയുടെ ബന്ധു പിടിയിൽ. കോൺ​ഗ്രസ് എംപി മുഹമ്മ​ദ് ഹംദുള്ള സയീദിന്റെ അടുത്ത ബന്ധുവായ മുഹമ്മദ് ഇഷാഖ് (31) ആണ് പിടിയിലായത്. നെടുമ്പാശേരി വിമാനത്താവളത്തിൽ വെച്ച് വെള്ളിയാഴ്ചയാണ് ഇയാളെ പിടികൂടിയത്.(ambergris found case; relative of Lakshadweep MP arrested)

കേസിൽ ല​ക്ഷ​ദ്വീ​പ് പൊലീസുകാരായ മു​ഹ​മ്മ​ദ് നൗ​ഷാ​ദ് ഖാ​ൻ, ബി.​എം ജാ​ഫ​ർ എ​ന്നി​വരും പി​ടി​യി​ലാ​യിരുന്നു. കഴിഞ്ഞ ദിവസം ലക്ഷദ്വീപ് ​ഗസ്റ്റ് ഹൗസിൽ നിന്നാണ് തിമിം​ഗല ഛർദി പിടികൂടിയത്. മുഹമ്മദ് ഇഷാഖ് ഒ​രാ​ളെ ഏ​ൽ​പ്പി​ക്കാ​ൻ ആണെന്ന് പ​റ​ഞ്ഞ് ഒരു കവർ നൽകിയിരുന്നെന്നും ഇതിൽ തി​മിം​ഗ​ല ഛർ​ദിയാണെന്ന് അറിയില്ലായിരുന്നുവെന്നാണ് ഇവർ പൊലീസിന് നൽകിയ മൊഴി. വെള്ളിയാഴ്ച പാക്കറ്റ് വാങ്ങാൻ ഒരാൾ വരുമെന്നും അയാൾക്ക് കൈമാറണമെന്നും മാത്രമാണ് ഇഷാഖ് നിർദേശം നൽകിയിരുന്നതെന്നും ഇവർ ഫോറസ്റ്റ് ഉദ്യോ​ഗസ്ഥർക്ക് മൊഴി നൽകിയിരുന്നു.

ലക്ഷദ്വീപ് തീരത്തു നിന്നാണ് തിമിം​ഗല ഛർദി ലഭിച്ചതെന്നും എറണാകുളത്തുള്ള വ്യക്തിക്ക് വിൽക്കാൻ കൊണ്ടുവന്നതാണെന്നും ചോദ്യം ചെയ്യലിൽ ഇഷാഖ് സമ്മതിച്ചു. ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. ഉന്നർ ഉൾപ്പെടെ നിരവധി പേർ സംഘത്തിലുള്ളതായി പൊലീസ് സംശയിക്കുന്നു. അറേബ്യൻ സു​ഗന്ധ നിർമ്മാണത്തിലെ അമൂല്യമായ അസംസ്കൃത വസ്തുവാണ് ആംബർ​ഗ്രിസ്. സു​ഗന്ധം ദീർഘനേരം നിലനിൽക്കാനാണ് ഇത് ഉപയോ​ഗിക്കുന്നത്. വംശനാശം നേരിടുന്ന എണ്ണ തിമിം​ഗല (സ്പേം വെയ്‌ൽ) ത്തിൽ നിന്നാണ് ഇത് ലഭിക്കുക.

Read Also: ഇന്നും മഴ; ഇനി കുറച്ചു ദിവസത്തേക്ക് എന്നും മഴ; മുന്നറിയിപ്പ് ഇങ്ങനെ

Read Also: ഒരു കുടക്കീഴിൽ മഴയത്ത് പ്രണയിക്കാൻ ‘കപ്പിൾസ് കുട’യുമായി യുവാവ് ! സമൂഹ മാധ്യമങ്ങളിൽ വമ്പൻ ഹിറ്റ്: വീഡിയോ

Read Also: ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിന്റെ വരവോടെ ജോലി നഷ്‌ടപ്പെടുന്നവർക്ക് സഹായമായി ‘റോബോട്ട് ടാക്സ്’ വരുന്നു

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img