പ്രിയതമയ്ക്ക് സ്നേഹാദ്രമായ പിറന്നാള്‍ ആശംസയുമായി ഡിക്യൂ.
”ആം, മമ്മാ ഞങ്ങളുടെ വീട്ടിലെ ഏറ്റവും സാധാരണമായ രണ്ട് ശബ്ദങ്ങള്‍ ആണിവ. അമാല്‍ നീ എത്ര ക്ഷീണിതയായാലും ഒരു ദിവസം മുഴുവന്‍ ജോലി ചെയ്തു തളര്‍ന്നാലും ഞങ്ങള്‍ക്ക് വേണ്ടി നീ ഊര്‍ജം കണ്ടെത്തും. ഞങ്ങള്‍ ഇപ്പോള്‍ നിന്നെ ഒരു ഡസന്‍ തവണ ആഘോഷിച്ചിട്ടുണ്ടാകും.
എപ്പോഴും നീയായിരിക്കുന്നതിനു നന്ദി എന്നും നിന്നെ സ്നേഹിച്ചുകൊണ്ടിരിക്കുമെന്നും ദുല്‍ഖര്‍ പറയുന്നു.
നീ ഓരോ ദിവസവും വളര്ന്നുകൊണ്ടിരിക്കുന്നുണ്ടെങ്കിലും നീ ഒരിക്കലും മാറുന്നില്ല. ശാന്തമായ വ്യക്തിത്വവും ശക്തിയുമാണ് കൂടുതല്‍ ആളുകളെ ഞങ്ങളുടെ ജീവിതത്തിലേക്ക് കൊണ്ടുവരുന്നത്.”-ദുല്‍ഖര്‍ പറഞ്ഞു.
2011 ഡിസംബര്‍ 22 നായിരുന്നു ഇരുവരുടെയും വിവാഹം. ചെന്നൈ സ്വദേശിയായ അമാല്‍ ആര്‍ക്കിടെക്റ്റാണ്. മറിയം അമീറ സല്മാന് ആണ് മകള്‍.