web analytics

അരുംകൊലകളുടെ നാടായി ആലപ്പുഴ, കൊലപാതകത്തിനു ശേഷം മൃതദേഹം കുഴിച്ചുമൂടി തെളിവ് നശിപ്പിക്കുന്ന ക്രൂരതയും; ഒരു വർഷത്തിനിടെ സമാന സ്വഭാവമുള്ള അര‌ഡസൻ കൊലപാതകങ്ങൾ

ആലപ്പുഴ: കൊലപാതകത്തിനു ശേഷം മൃതദേഹം കുഴിച്ചുമൂടി തെളിവ് നശിപ്പിക്കുന്ന ക്രൂരതയ്ക്കും കുപ്രസിദ്ധമാകുകയാണ് ആലപ്പുഴ. ഇന്നലെ പുറത്തുവന്ന വിജയലക്ഷ്മിയുടെ മരണമുൾപ്പടെ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ സമാന സ്വഭാവമുള്ള അര‌ഡസൻ കൊലപാതക കേസുകളാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിലായുണ്ടായത്.

ഏപ്രിൽ 22ന് റോസമ്മ

പൂങ്കാവ് പടിഞ്ഞാറ് വടക്കുപറമ്പിൽ റോസമ്മയെ (61) സഹോദരൻ ബെന്നി കൊന്ന് വീടിനു പിന്നിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. റോസമ്മയുടെ രണ്ടാം വിവാഹവുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ചുറ്റികകൊണ്ടു തലയ്ക്കടിച്ച് കൊലപ്പെടുത്തി നാലാം ദിവസമാണ് വിവരം പുറംലോകമറിഞ്ഞത്.

ജൂലായ് 2ന് കല

ഒന്നരപതിറ്റാണ്ടു മുമ്പ് കാണാതായ യുവതിയെ ഭർത്താവും ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കിൽ തള്ളിയെന്നാണ് കണ്ടെത്തൽ. ചെന്നിത്തല ഇരമത്തൂർ മീനത്തേതിൽ കലയാണ് (22) ക്രൂരമായി കൊല്ലപ്പെട്ടത്. 5പേരെ പിടികൂടിയെങ്കിലും മുഖ്യ പ്രതി ഭർത്താവ് ഇരമത്തൂർ കണ്ണമ്പള്ളിൽ അനിൽ (45) ഇപ്പോഴും വിദേശത്താണ്. ഇരമത്തൂർ സ്വദേശികളായ സുരേഷ്, ജിനു രാജൻ, പ്രമോദ്, സന്തോഷ്, സോമൻ എന്നിവരാണ് അറസ്റ്റിലായത്.

ആഗസ്റ്റ് 11ന് നവജാതശിശു

വീട്ടിൽ പ്രസവിച്ച നവജാതശിശുവിനെ മറവുചെയ്തെന്ന കേസിൽ യുവതിയും ആൺസുഹൃത്തും ഉൾപ്പെടെ മൂന്നുപേരാണ് പിടിയിലായത്. യുവതി അമിത രക്തസ്രാവത്തെ തുടർന്ന് എറണാകുളത്തെ സ്വകാര്യആശുപത്രിയിൽ ചികിത്സ തേടിയതോടെയാണ് വിവരം പുറത്തറിഞ്ഞത്. തകഴി കുന്നുമ്മയിൽ പാടശേഖരത്തിന്റെ ബണ്ടിൽ കുഞ്ഞിനെ കുഴിച്ചിട്ടെന്ന് കണ്ടെത്തിയത്. കൊല്ലപ്പെട്ട കുട്ടിയുടെ മാതാവ് സോന, കാമുകൻ തോമസ്, സുഹൃത്ത് അശോകൻ എന്നിവരാണ് അറസ്റ്റിലായത്.

സെപ്തംബർ 2ന് നവജാതശിശു

പള്ളിപ്പുറത്ത് നവജാതശിശുവിനെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ കേസിൽ യുവതിയും ആൺസുഹൃത്തും അറസ്റ്റിലായത് സെപ്റ്റംബർ രണ്ടിനാണ്. യുവതിയെ കാണാനെത്തിയ ആശാപ്രവർത്തകയോട് കുഞ്ഞിനെ ദത്തു നൽകിയെന്നു പറഞ്ഞതാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. അഞ്ചു ദിവസം മാത്രം പ്രായമുള്ള ആൺകുഞ്ഞിനെ യുവതിയുടെ ആൺസുഹൃത്ത് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി ശൗചാലയത്തിന് സമീപം കുഴിച്ചിടുകയായിരുന്നു. കുഞ്ഞിന്റെ അമ്മ പള്ളിപ്പുറം കായിപ്പുറത്ത് ആശ (35), ബന്ധുവായ പള്ളിപ്പുറം രാജേഷാലയത്തിൽ രതീഷ് (39) എന്നിവരാണ് പിടിയിലായത്.

സെപ്തംബർ 10ന് സുഭദ്ര‌

കൊച്ചിയിൽ നിന്ന് ആഗസ്റ്റ് 4ന് കാണാതായ വൃദ്ധയുടെ മൃതദേഹം കലവൂർ കോർത്തുശ്ശേരിയിലെ വീട്ടുവളപ്പിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. എറണാകുളം സ്വദേശി സുഭദ്ര‌യാണ് (73) കൊല്ലപ്പെട്ടത്. പ്രതികളായ കാട്ടൂർ പള്ളിപ്പറമ്പിൽ മാത്യൂസ്, ഭാര്യ ഉഡുപ്പി സ്വദേശി ശർമിള, മാത്യൂസിന്റെ ബന്ധു റെയ്നോൾഡ് എന്നിവരാണ് അറസ്റ്റിലായത്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img