web analytics

അമ്പലപ്പുഴ തീരത്ത് കൂറ്റൻ മലമ്പാമ്പ്; എട്ടടി നീളം, 30 കിലോ തൂക്കം

അമ്പലപ്പുഴ തീരത്ത് കൂറ്റൻ മലമ്പാമ്പ്; എട്ടടി നീളം, 30 കിലോ തൂക്കം

അമ്പലപ്പുഴ: തീരദേശ മേഖലയായ അമ്പലപ്പുഴയിൽ കൂറ്റൻ മലമ്പാമ്പിനെ കണ്ടെത്തിയ സംഭവം നാട്ടുകാരിൽ ഭീതിയുണർത്തി.

പുന്നപ്ര തെക്ക് പഞ്ചായത്ത് ഒന്നാം വാർഡിലെ നർബോണ ചാപ്പലിന് സമീപമാണ് എട്ടടി നീളവും ഏകദേശം 30 കിലോ തൂക്കവുമുള്ള പാമ്പിനെ കണ്ടെത്തിയത്.

മത്സ്യബന്ധന വലയിൽ കുടുങ്ങിയ നിലയിലാണ് മലമ്പാമ്പിനെ കണ്ടെത്തിയത്. സാധാരണയായി മലയോര പ്രദേശങ്ങളിൽ കാണപ്പെടുന്ന ഈ ഇനം പാമ്പ് കടലോരത്ത് എത്തിയത് നാട്ടുകാരെ അമ്പരപ്പിച്ചു.

സോഷ്യൽ മീഡിയ വഴി വ്യാജ ഹജ്ജ് ക്യാമ്പയിൻ; വിദേശികൾ ഉൾപ്പെട്ട സംഘം അറസ്റ്റിൽ

കടൽഭിത്തി നിർമ്മാണവുമായി ബന്ധമോ?

മലയോര മേഖലകളിൽ നിന്ന് കൊണ്ടുവരുന്ന വലിയ കല്ലുകൾക്കിടയിലൂടെയോ പൂഴിയിലൂടെയോ പാമ്പുകളും മുട്ടകളും തീരദേശത്ത് എത്തുന്നുണ്ടാകാമെന്നാണ് സംശയം.

കടൽഭിത്തിക്കുള്ളിൽ പാമ്പിൻ മുട്ടകൾ കാണപ്പെടുന്നതായും നാട്ടുകാർ പറയുന്നു.

കഴിഞ്ഞ ഒരാഴ്ചയായി ഈ പ്രദേശത്ത് പാമ്പ് ശല്യം ശക്തമായിട്ടുണ്ട്. കടൽഭിത്തിക്കുള്ളിൽ നിന്ന് മൂർഖൻ പാമ്പിന്റെ കുഞ്ഞുങ്ങൾ പുറത്തുവരുന്നത് വീടുകൾക്കടുത്ത് വലിയ ഭീതിയുണ്ടാക്കിയിരുന്നു.

മത്സ്യത്തൊഴിലാളികൾ പാമ്പിനെ പിടികൂടി സുരക്ഷിതമായി സൂക്ഷിച്ചെങ്കിലും വിവരം അറിയിച്ചിട്ടും ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയില്ലെന്ന ആരോപണവും ഉയരുന്നു.

English Summary:

A massive python, measuring around eight feet in length and weighing nearly 30 kg, got trapped in a fishing net in coastal Alappuzha, which immediately alarmed local residents. Since such snakes usually inhabit hilly regions, the sighting felt unusual and raised questions about how it reached the coast. Meanwhile, locals suspect that ongoing sea wall construction, which brings in rocks from highland areas, may have carried snakes or their eggs to the region. As multiple snake sightings have occurred in recent days, the incident has further intensified fear and concern among people living nearby.

spot_imgspot_img
spot_imgspot_img

Latest news

ആഭ്യന്തരമോ ധനകാര്യമോ?വകുപ്പിനെച്ചൊല്ലി തർക്കം; ചെന്നിത്തല മന്ത്രിസഭയിലേക്ക് ഉണ്ടാകുമോ? യുഡിഎഫ് മന്ത്രിമാരുടെ അന്തിമ പട്ടിക ഇന്ന്; ആരൊക്കെ പുറത്താകും?സൂചനകൾ ഇങ്ങനെ: 

ആഭ്യന്തരമോ ധനകാര്യമോ?വകുപ്പിനെച്ചൊല്ലി തർക്കം; ചെന്നിത്തല മന്ത്രിസഭയിലേക്ക് ഉണ്ടാകുമോ? യുഡിഎഫ് മന്ത്രിമാരുടെ അന്തിമ...

പെട്രോളും ഡീസലും ലിറ്ററിന് മൂന്ന് രൂപ കൂട്ടി; സംസ്ഥാനത്ത് വിലക്കയറ്റ ഭീതി; സി.എൻ.ജി വിലയും വർദ്ധിപ്പിച്ചു

പെട്രോളും ഡീസലും ലിറ്ററിന് മൂന്ന് രൂപ കൂട്ടി; സംസ്ഥാനത്ത് വിലക്കയറ്റ ഭീതി; സി.എൻ.ജി...

കുടയെടുക്കാൻ റെഡിയായിക്കോളൂ; ഇത്തവണ കാലവർഷം നേരത്തെയെത്തും! തീയതി അറിയാം… 

കുടയെടുക്കാൻ റെഡിയായിക്കോളൂ; ഇത്തവണ കാലവർഷം നേരത്തെയെത്തും! തീയതി അറിയാം...  തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽമഴ...

അനിശ്ചിതത്വങ്ങൾക്ക് വിരാമം; വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി; 11 ദിവസത്തെ സസ്പെൻസിന് അന്ത്യം

വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ദിവസങ്ങൾ നീണ്ട ചർച്ചകൾക്കും...

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

Other news

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ദാരുണാപകടം; ആറുമാസം ഗർഭിണിയായ യുവതി വെന്തുമരിച്ചു

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ദാരുണാപകടം; ആറുമാസം ഗർഭിണിയായ യുവതി വെന്തുമരിച്ചു പേരാമ്പ്ര:...

വഴക്ക് തീർക്കാനെത്തി, ഒടുവിൽ കുത്തേറ്റു! മ്യൂസിയം സ്റ്റേഷനിലെ സിപിഒയ്ക്ക് പരിക്ക്; എ.ആർ ക്യാമ്പിലെ പൊലീസുകാരൻ പിടിയിൽ

വഴക്ക് തീർക്കാനെത്തി, ഒടുവിൽ കുത്തേറ്റു! മ്യൂസിയം സ്റ്റേഷനിലെ സിപിഒയ്ക്ക് പരിക്ക്; എ.ആർ ക്യാമ്പിലെ...

3 വർഷത്തെ കാത്തിരിപ്പ്, ഒടുവിൽ കണ്ണീർ!  പ്രസവത്തിന് മാസങ്ങൾ ബാക്കി നിൽക്കെ സോനയ്ക്ക് വിട

3 വർഷത്തെ കാത്തിരിപ്പ്, ഒടുവിൽ കണ്ണീർ!  പ്രസവത്തിന് മാസങ്ങൾ ബാക്കി നിൽക്കെ...

അനുനയ നീക്കം വിജയിച്ചു! വി.ഡി സതീശൻ നേരിട്ടെത്തി; ഒടുവിൽ രമേശ് ചെന്നിത്തല വഴങ്ങിയത് ഈ വകുപ്പുകൾക്ക്?

അനുനയ നീക്കം വിജയിച്ചു! വി.ഡി സതീശൻ നേരിട്ടെത്തി; ഒടുവിൽ രമേശ് ചെന്നിത്തല വഴങ്ങിയത്...

Related Articles

Popular Categories

spot_imgspot_img