web analytics

അതിദാരിദ്ര്യം ദാ ഇവിടെയുമുണ്ട്…പ്രസാദിന്റേത് ദുരിത ജീവിതം

അതിദാരിദ്ര്യം ദാ ഇവിടെയുമുണ്ട്…പ്രസാദിന്റേത് ദുരിത ജീവിതം

എടത്വ (ആലപ്പുഴ): ക്യാൻസർ രോഗം ശരീരത്തെ കാർന്നുതിന്നുമ്പോഴും ആശ്രയിക്കാൻ ഒരാളുമില്ലാതെ, പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് തീർത്ത കൂരയിൽ ദുരിത ജീവിതം നയിക്കുകയാണ് വാടയ്ക്കൽ പ്രസാദ് (63).

തലവടി പഞ്ചായത്ത് ഏഴാം വാർഡിലാണ് ഹൃദയം നുറുങ്ങുന്ന ഈ അതിജീവനകഥ.മരപ്പണി ചെയ്ത് ജീവിച്ചിരുന്ന പ്രസാദിന്റെ ജീവിതം വഴിമുട്ടിയത് രോഗം പിടികൂടിയതോടെയാണ്.

2018 ലെ മഹാപ്രളയത്തിൽ വീടും പ്രധാനപ്പെട്ട രേഖകളും നഷ്ടപ്പെട്ടു. ഒൻപത് വർഷം മുമ്പ് ഭാര്യയെ ക്യാൻസർ കവർന്നു, പിന്നാലെ മക്കളും ജീവിതത്തിൽ നിന്ന് അകന്നു. ഇതോടെ പ്രസാദ് തനിച്ചായി.

വീടിരുന്ന സ്ഥലത്ത് പ്ലാസ്റ്റിക് ഷീറ്റ് കെട്ടിയാണ് ഇപ്പോഴത്തെ താമസം. ആറുമാസം മുമ്പ് വായിൽ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് തലവടി പ്രാഥമികാരോഗ്യകേന്ദ്രത്തിലെത്തിയ പ്രസാദിനെ കോട്ടയം മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തു.

പരിശോധനയിൽ വായിലെ ക്യാൻസർ സ്ഥിരീകരിച്ചു. ചികിത്സ മുടങ്ങിയതോടെ രോഗം ഗുരുതരമായി, ഇപ്പോൾ സംസാരിക്കാൻ പോലും കഴിയാത്ത സ്ഥിതിയിലാണ്. സമീപവാസികൾ നൽകുന്ന ഭക്ഷണമാണ് ഏക ആശ്വാസം.

പെൻഷനോ മറ്റ് സർക്കാർ സഹായങ്ങളോ ലഭിക്കുന്നില്ല. പ്രസാദിനെ അഗതിമന്ദിരത്തിലേക്ക് മാറ്റാൻ സന്നദ്ധ സംഘടനകൾ ശ്രമിച്ചെങ്കിലും ആധാർ കാർഡ് ഉൾപ്പെടെയുള്ള രേഖകളുടെ അഭാവവും രോഗത്തിന്റെ ഗുരുതരാവസ്ഥയും തിരിച്ചടിയായി.

ഹ്യൂമൻ റൈറ്റ്സ് ജില്ലാ ഡയറക്ടർ ഗോകുൽ ചക്കുളത്തിന്റെ നേതൃത്വത്തിൽ സ്വമേധയാ പ്രവർത്തകർ പത്തനാപുരത്തെ അഗതിമന്ദിരവുമായി ബന്ധപ്പെട്ടിട്ടുണ്ട്. രേഖകൾ ലഭ്യമാക്കാനുള്ള ശ്രമം പുരോഗമിക്കുകയാണെന്ന് പ്രവർത്തകർ അറിയിച്ചു.

ചികിത്സ വേണ്ടപോലെ നടക്കാഞ്ഞതിനെത്തുർന്ന് രോഗം മൂർഛിച്ചു. സംസാരിക്കാൻ പോലും കഴിയാത്ത അവസ്ഥയിൽ കൂരയിൽ ചുരുണ്ടു കൂടി ദിവസങ്ങൾ തള്ളിനീക്കുകയാണ് പ്രസാദ്. സമീപവാസികൾ നൽകുന്ന അന്നം മാത്രമാണ് ആശ്രയം.

പെൻഷനോ മറ്റാനുകൂല്യങ്ങളോ പ്രസാദിനില്ല. സന്നദ്ധ സംഘടനകൾ പ്രസാദിനെ അഗതി മന്ദിരത്തിലേക്ക് മാറ്റാൻ ശ്രമിച്ചെങ്കിലും അധാർ കാർഡ് ഉൾപ്പെടെയുള്ള രേഖകളുടെ അഭാവവും ക്യാൻസർ രോഗവും പ്രതിസന്ധി സൃഷ്ടിക്കുകയാണ്.

ഹ്യൂമൺ റൈറ്റ്സ് ജില്ലാ ഡയറക്ടർ ഗോകുൽ ചക്കുളത്തിന്റെ നേതൃത്വത്തിൽ സന്നദ്ധ സംഘടന പ്രവർത്തകർ പത്തനാപുരത്തുള്ള അനാഥ മന്ദിരവുമായി ബന്ധപ്പെട്ടിട്ടുണ്ട്. ആധാർ ഉൾപ്പടെയുള്ള രേഖകൾ തരപ്പെടുത്താനുള്ള ശ്രമമാണ് സംഘടനകൾ നടത്തുന്നത്.

English Summary

A 63-year-old cancer patient, Prasad from Edathua, Alappuzha, is surviving alone in a plastic-sheet shelter with no family support. After losing his wife to cancer and his home in the 2018 floods, Prasad now battles oral cancer without proper treatment, pension, or documents like Aadhaar. NGOs are trying to secure his documents and move him to a care home.

alappuzha-cancer-patient-lives-in-plastic-shelter-no-aadhar-help-sought

Alappuzha, Cancer Patient, Edathua, Human Interest, Kerala News, Aadhaar Issue, No Pension, NGO Help, Flood Victim, Health Crisis

spot_imgspot_img
spot_imgspot_img

Latest news

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി കൂട്ടിയിടിച്ചു; ഭാര്യയ്ക്ക് പരുക്ക്

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി...

കേരളത്തിൽ ‘കൈ’ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു

കേരളത്തിൽ 'കൈ'ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു തിരുവനന്തപുരം: നിയമസഭാ...

പോസ്റ്റൽ ബാലറ്റിൽ ഇടതുകരുത്ത്; 5 ഇടങ്ങളിൽ എൻഡിഎ മുന്നേറ്റം; സുരേന്ദ്രനും ശോഭയും രാജീവ് ചന്ദ്രശേഖറും ലീഡിൽ

പോസ്റ്റൽ ബാലറ്റിൽ ഇടതുകരുത്ത്; 5 ഇടങ്ങളിൽ എൻഡിഎ മുന്നേറ്റം; സുരേന്ദ്രനും ശോഭയും...

കേരളം ആരു ഭരിക്കും? വോട്ടെണ്ണൽ തുടങ്ങി; ആദ്യ ഫലസൂചനകൾ 9 മണിയോടെ; ഉച്ചയോടെ പൂർണ്ണചിത്രം

കേരളം ആരു ഭരിക്കും? വോട്ടെണ്ണൽ തുടങ്ങി; ആദ്യ ഫലസൂചനകൾ 9 മണിയോടെ;...

Other news

ഭരണപക്ഷത്ത് നിന്ന് പ്രതിപക്ഷത്തേക്ക്; പിണറായി വിജയൻ സഭയെ നയിക്കുമോ? സോഷ്യൽ മീഡിയയിലെ ‘നെയിം ചേഞ്ച്’ നൽകുന്ന സൂചനകൾ

ഭരണപക്ഷത്ത് നിന്ന് പ്രതിപക്ഷത്തേക്ക്; പിണറായി വിജയൻ സഭയെ നയിക്കുമോ? സോഷ്യൽ മീഡിയയിലെ...

നടുറോഡിൽ ക്രൂരത; ബൈക്ക് ഓടിക്കുന്നതിനിടെ യുവതിയെ മുടിയിൽ പിടിച്ചിഴച്ച് മർദ്ദനം;  വീഡിയോ വൈറൽ

നടുറോഡിൽ ക്രൂരത; ബൈക്ക് ഓടിക്കുന്നതിനിടെ യുവതിയെ മുടിയിൽ പിടിച്ചിഴച്ച് മർദ്ദനം;  വീഡിയോ...

ആ 299 രൂപയുടെ ഡ്രസ്സ് വലിയ കെണിയായിരുന്നു! ഒരു ലക്ഷം രൂപ പോയ നഴ്സിന്റെ കഥ ഒരു പാഠമാണ്

ആ 299 രൂപയുടെ ഡ്രസ്സ് വലിയ കെണിയായിരുന്നു! ഒരു ലക്ഷം രൂപ...

കലാലോകത്തോട് താത്കാലിക വിട; രമേഷ് പിഷാരടി ഇനി പൂർണ്ണസമയ രാഷ്ട്രീയക്കാരൻ, പാലക്കാടിന്റെ പ്രിയ എംഎൽഎ

കലാലോകത്തോട് താത്കാലിക വിട; രമേഷ് പിഷാരടി ഇനി പൂർണ്ണസമയ രാഷ്ട്രീയക്കാരൻ പാലക്കാട് നിയമസഭാ...

Related Articles

Popular Categories

spot_imgspot_img