web analytics

ഇന്ത്യന്‍ സേനയ്ക്ക് എകെ-203 റൈഫിളുകളും

ഇന്ത്യന്‍ സേനയ്ക്ക് എകെ-203 റൈഫിളുകളും

ഇന്ത്യന്‍ സൈന്യത്തിന്റെ ശേഖരത്തില്‍ ഇനി കലാശ്നിക്കോവ് സീരീസിലെ ഏറ്റവും ആധുനികമായ പതിപ്പായ AK-203 റൈഫിളുകളും.

800 മീറ്റര്‍ വരെ ലക്ഷ്യം കൃത്യമായി പിടിച്ചടിക്കാനുള്ള ശേഷിയുള്ള ഈ റൈഫിള്‍ ഒരു മിനിറ്റില്‍ 700 റൗണ്ട് വെടിയുതിര്‍ക്കാന്‍ കഴിയുന്ന അതീവ മാരകമായ യുദ്ധായുധമാണ്.

ഇന്ത്യ-റഷ്യ സംയുക്ത സംരംഭമായ ഇന്തോ റഷ്യന്‍ റൈഫിള്‍സ് പ്രൈവറ്റ് ലിമിറ്റഡ് (IRRPL) ആണ് ഈ റൈഫിള്‍ ഇന്ത്യയില്‍ നിര്‍മിക്കുന്നത്. ഉത്തര്‍പ്രദേശിലെ അമേഠിയിലാണു നിര്‍മാണം പുരോഗമിക്കുന്നത്.

വിവാഹേതര ബന്ധത്തിന് പ്രോസിക്യൂട്ട് ചെയ്യും

മുന്‍പ് ഉപയോഗിച്ചിരുന്ന INSAS റൈഫിളുകളുടെ പകരക്കാരനായി AK-203 വരുന്നതാണ്. INSAS റൈഫിളുകള്‍ 5.56×45 mm കാര്‍ട്രിഡ്ജ് ഉപയോഗിച്ചിരുന്നുവെങ്കിലും, AK-203 റൈഫിളുകള്‍ 7.62×39 mm കാര്‍ട്രിഡ്ജാണ് ഉപയോഗിക്കുന്നത്.

ശക്തിയും കൃത്യതയും വര്‍ദ്ധിപ്പിച്ച ഈ റൈഫിളുകള്‍ക്ക് ഒരേസമയം 30 കാര്‍ട്രിഡ്ജുകള്‍ വരെയുള്ള മാഗസിന്‍ ശേഷിയുണ്ട്.

ഭീകരവാദം, അതിര്‍ത്തി ആക്രമണം, അകമ്പടി പരിശോധന എന്നിവയ്ക്കായി LAC, LOC എന്നിവിടങ്ങളില്‍ വിന്യസിച്ചിരിക്കുന്ന സൈനികര്‍ക്ക് ഇത് പ്രധാന ആയുധമായി മാറും.

3.8 കിലോഗ്രാം ഭരമുള്ള ഈ റൈഫിള്‍ മുന്‍ഗാമിയായ INSAS-നേക്കാള്‍ ഭാരം കുറവായതിനാല്‍ വഹിക്കാന്‍ സൗകര്യപ്രദവുമാണ്.

AK-47, AK-56 മുതലായ പഴയ പതിപ്പുകളെ അപേക്ഷിച്ച് AK-203 ഏറെ അപകടകാരിയും ശക്തിയുള്ളതുമാണ്.

കലാശ്നിക്കോവ് സീരീസില്‍ ഇതുവരെ പുറത്തിറങ്ങിയ ഏറ്റവും മാരക ആയുധങ്ങളില്‍ ഒന്നായിട്ടാണ് AK-203യെ കണക്കാക്കുന്നത്.

ഇന്ത്യയില്‍ ഈ ആയുധം ‘ഷെര്‍’ എന്ന പേരിലാണ് അറിയപ്പെടുക. ഇന്ത്യന്‍ സേനയ്ക്ക് വിതരണം ചെയ്യുന്നതിനായി 5200 കോടി രൂപയുടെ കരാര്‍ പ്രകാരം ആകെ ആറുലക്ഷത്തിലധികം എകെ-203 റൈഫിളുകളാണ് ഉല്‍പാദിപ്പിക്കുന്നത്.

ഇതിനകം തന്നെ 48,000 റൈഫിളുകള്‍ സേനയ്ക്ക് വിതരണം ചെയ്തുകഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. 2030 ഡിസംബറോടെ വിതരണം പൂര്‍ത്തിയാകും എന്ന് IRRPL മേധാവി മേജര്‍ ജനറല്‍ എസ്.കെ. ശര്‍മ്മ അറിയിച്ചു.

Summary:
The Indian Army’s arsenal now includes the latest version of the Kalashnikov series — the AK-203 rifle. This deadly weapon can fire 700 rounds per minute and accurately hit targets up to 800 meters, making it a highly advanced and lethal combat firearm.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img