web analytics

എം ആർ അജിത് കുമാറിന് വീണ്ടും തിരിച്ചടി; അനധികൃത സ്വത്ത് സമ്പാദനകേസിൽ ക്ലീൻചിറ്റ് നൽകിയ അന്വേഷണ റിപ്പോർട്ട് തള്ളി കോടതി

എം ആർ അജിത് കുമാറിന് വീണ്ടും തിരിച്ചടി; അനധികൃത സ്വത്ത് സമ്പാദനകേസിൽ ക്ലീൻചിറ്റ് നൽകിയ അന്വേഷണ റിപ്പോർട്ട് തള്ളി കോടതി

കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ എഡിജിപി എം.ആർ. അജിത് കുമാറിന് തിരിച്ചടി. അജിത് കുമാറിന് ക്ലീൻചിറ്റ് നൽകിയ വിജിലൻസ് അന്വേഷണ റിപ്പോർട്ട് തിരുവനന്തപുരം സ്പെഷ്യൽ വിജിലൻസ് കോടതി തള്ളി. കോടതി നേരിട്ട് പരാതിക്കാരനായ നാഗരാജിന്റെ മൊഴി രേഖപ്പെടുത്താനും തീരുമാനിച്ചു.

വീട് നിർമാണം, ഫ്‌ളാറ്റ് വാങ്ങൽ, സ്വർണ്ണക്കടത്ത് തുടങ്ങിയ വിഷയങ്ങളിൽ അജിത് കുമാർ അഴിമതി നടത്തിയിട്ടില്ലെന്നാണ് വിജിലൻസ് റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. എന്നാൽ മുൻ എംഎൽഎ പി.വി. അൻവർ വിഷയം ഉന്നയിക്കുകയും, 1994 മുതൽ 2025 വരെയുള്ള ആസ്തി സ്റ്റേറ്റ്‌മെന്റുകളും ഇൻകം ടാക്‌സ് റിട്ടേണുകളും ശേഖരിക്കാതെ നടത്തിയ അന്വേഷണം ‘പ്രഹസനം’ മാത്രമാണെന്ന് പരാതിക്കാരനായ നാഗരാജ് ആരോപിച്ചിരുന്നു.

എന്നാൽ റെയ്ഡുകളിൽ വീട്, ഫ്‌ളാറ്റ് എന്നിവിടങ്ങളിൽ നിന്ന് നിർണ്ണായക രേഖകൾ കണ്ടെത്താനായില്ല. സ്വർണം, വെള്ളി, വജ്രം തുടങ്ങിയ വിലപ്പെട്ട വസ്തുക്കളുടെ മൂല്യനിർണ്ണയ സർട്ടിഫിക്കറ്റ് സമർപ്പിച്ചില്ല. ബാങ്ക് അക്കൗണ്ടുകൾ, എഫ്.ഡി. രസീതുകൾ, ലോക്കറുകൾ എന്നിവ പരിശോധിക്കാത്തതോടൊപ്പം, സ്വത്ത് വാങ്ങലും വിൽപ്പനയും സംബന്ധിച്ച 1968ലെ ‘ആൾ ഇന്ത്യ സർവീസ് പെരുമാറ്റ ചട്ട’ അനുമതി ഉത്തരവുകളും ഹാജരാക്കിയിട്ടില്ല.

മറച്ചുവെച്ച ആസ്തികൾ കണ്ടെത്താൻ രജിസ്ട്രേഷൻ ഐ.ജി., ലാൻഡ് റവന്യൂ കമ്മീഷണർ എന്നിവരുമായി ബന്ധപ്പെടാതിരിക്കുകയും, ഫോൺ കോൾ റെക്കോർഡുകൾ, ടവർ ലൊക്കേഷൻ ഡാറ്റ തുടങ്ങിയവ ശേഖരിക്കാതിരിക്കുകയും ചെയ്തു. വരുമാനത്തിനും ചെലവിനുമിടയിൽ ഉള്ള വ്യത്യാസം കണക്കാക്കി സാമ്പത്തിക വർദ്ധന ശതമാനം കണ്ടെത്തിയ രേഖകളും തയ്യാറാക്കിയിട്ടില്ല.

മലപ്പുറം എസ്.പി. ഓഫീസിൽ നിന്ന് കടത്തിയ തേക്കുമരത്തടികൾ കണ്ടെത്തിയില്ല. കവടിയാർ ബഹുനില കെട്ടിടത്തിന്റെ 3.58 കോടി രൂപയുടെ പ്രോജക്ട് ചെലവിനെക്കുറിച്ചുള്ള എസ്ബിഐ ഹോം ലോൺ ചീഫ് മാനേജർ പ്രസാന്ത് കുമാറിന്റെ മൊഴി അവഗണിച്ചു.

കരിപ്പൂർ വഴി നടന്ന സ്വർണ്ണക്കടത്തിൽ മലപ്പുറം എസ്.പി. സുജിത് ദാസ് ഒത്താശചെയ്തുവെന്നും, അതിന്റെ വിഹിതം അജിത് കുമാറിന് ലഭിച്ചുവെന്നും പി.വി. അൻവർ ആരോപിച്ചിരുന്നു. എന്നാൽ അന്വേഷണത്തിൽ ഇത് തെറ്റാണെന്നു വിജിലൻസ് റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

2016 ഫെബ്രുവരി 19ന് അജിത് കുമാർ കവടിയാറിൽ 33,80,100 രൂപയ്ക്ക് ഫ്‌ളാറ്റ് വാങ്ങുകയും, 10 ദിവസത്തിന് ശേഷം 65 ലക്ഷം രൂപയ്ക്ക് വിറ്റഴിക്കുകയും ചെയ്ത സംഭവവും വിവാദമായിരുന്നു. ഈ ഇടപാടിനെക്കുറിച്ചുള്ള രേഖകളും പി.വി. അൻവർ പുറത്തുവിട്ടിരുന്നു.

നാഗരാജിന്റെ പരാതിയിലെ നിരവധി കാര്യങ്ങൾ കോടതി മുഖവിലയ്ക്കെടുത്തതോടെയാണ് അന്വേഷണ റിപ്പോർട്ട് തള്ളിക്കളയുന്നത്.

ട്രാക്ടർ യാത്ര; എഡിജിപിക്ക് വീഴ്ചയുണ്ടായെന്ന് ഡിജിപി

തിരുവനന്തപുരം: ശബരിമലയിലെ വിവാദ ട്രാക്ടർ യാത്ര നടത്തിയ സംഭവത്തിൽ എഡിജിപി എംആ‍ർ അജിത് കുമാറിന് വീഴ്ചയുണ്ടായതായി ഡിജിപിയുടെ അന്വേഷണ റിപ്പോർട്ട്.

ഉത്തരവ് ലംഘിച്ച് ശബരിമല സന്നിധാനത്ത് ട്രാക്ടർ യാത്ര നടത്തിയതായി എഡിജിപി സമ്മതിച്ചിരുന്നു. ഒഴിവാക്കേണ്ട കാര്യമായിരുന്നുവെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്നും ഡിജിപി കർശന നിർദ്ദേശം നൽകിയതായാണ് പുറത്തു വരുന്ന വിവരം.

സന്നിധാനത്തേക്ക് സാധനങ്ങൾ കൊണ്ടുപോകാൻ ഉദ്ദേശിച്ചുള്ളതാണ്. ട്രാക്ടറുകൾ അപകടസാധ്യതയും അലക്ഷ്യമായി ഓടിക്കുന്നതും കാരണം പമ്പയിൽ നിന്നും സന്നിധാനത്തേക്ക് ട്രാക്ടറിൽ ആളെ കയറ്റാൻ പാടില്ലെന്ന് 2021-ൽ ഹൈക്കോടതി ഉത്തരവ് നിലവിലുണ്ട്.

വിഷയം ഹൈക്കോടതിയുടെ പരിഗണയിലായതിനാൽ നടപടിക്ക് ശുപാർശകളില്ലാതെയാണ് റിപ്പോർട്ട് നൽകിയത്. കഴിഞ്ഞ സീസണിൽ സ്പെഷ്യൽ കമ്മീഷണർ നിയമലംഘിച്ച ട്രാക്ടറുകൾക്കെതിരെ കർശന നടപടി എടുത്തിരുന്നു.

തിരുവനന്തപുരം: വിവാദങ്ങളും ആരോപണങ്ങളും നിരവധി ഉയർന്നിട്ടും എഡിജിപി എംആർ അജിത്കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റി പേരിനൊരു അച്ചടക്ക നടപടി മാത്രമാണ് ഇതുവരെ മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ സ്വീകരിച്ചിട്ടുള്ളു.

അത്രമാത്രം മുഖ്യമന്ത്രിക്ക് വേണ്ടപ്പെട്ട അതിവിശ്വസ്തനായ ഉദ്യോഗസ്ഥനാണ് അജിത്കുമാർ പേരിന് ഒരു നടപടിക്കായി സിപിഐ എകെജി സെന്ററിൽ കയറി ഇറങ്ങി നടന്നതും രാഷ്ട്രീയ കേരളം കണ്ടതാണ്. എന്നാൽ ആ നില മാറുകയാണ്.

തൃശൂർ പൂരം അലങ്കോലമായതിൽ അജിത്കുമാറിന് എതിരെ അച്ചടക്കനടപടി സ്വീകരിക്കണമെന്ന് ആഭ്യന്തര സെക്രട്ടറി മുഖ്യമന്ത്രിക്ക് ശുപാർശ നൽകിയിരുന്നു. ഗുരുതര വീഴ്ചയാണ് സംഭവിച്ചത്. വലിയ പ്രതിസന്ധിയും സംഘർഷാവസ്ഥ ഉണ്ടായിട്ടും സ്ഥലത്തുണ്ടായിരുന്നിട്ടും ഇടപെട്ടില്ല.

മന്ത്രിമാർ ഉൾപ്പെടെ വിളിച്ചിട്ടും ഫോൺ എടുക്കാൻ തയാറായില്ലെന്നും ഇതെല്ലാം വലിയ വീഴ്ചയാണെന്നാണ് ആഭ്യന്തര സെക്രട്ടറിയുടെ കണ്ടെത്തൽ. മുൻ ഡിജിപി ദർവേഷ് സാഹിബ് നൽകിയ റിപ്പോർട്ട് പരിഗണിച്ചാണ് ആഭ്യന്തര സെക്രട്ടറിയുടെ ശുപാർശ.

ഇതിനിടെയാണ് ഹൈക്കോടതി ഉത്തരവ് മറികടന്ന് ട്രക്ടറിൽ ശബരിമല യാത്ര നടത്തി എന്ന പുതിയ വിവാദവും ഉയർന്നത്. അജിത്കുമാറിന്റെ ട്രാക്ടർ യാത്രയെ ദൗർഭാഗ്യകരമായ സംഭവം എന്നാണ് ഹൈക്കോടതി വിമർശിച്ചത്.

കോടതി നിയമം അറിയാവുന്ന ഉദ്യോഗസ്ഥൻ മനപൂർവം നിയമം ലംഘിച്ചിരിക്കുന്നു എന്നാണ് ഉയരുന്ന വിമർശനം. ആരോഗ്യപ്രശ്‌നങ്ങൾ കൊണ്ടാണ് ട്രാക്ടർ ഉപയോഗിച്ചതെന്ന അജിത്കുമാറിന്റെ വിശദീകരണവും കോടതി നേരത്തെ തള്ളിയിരുന്നു. ആരോഗ്യ പ്രശ്‌നങ്ങളുണ്ടെങ്കിൽ ആംബുലൻസ് ഉപയോഗിക്കാമായിരുന്നല്ലോ എന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച് ചോദിച്ചിരുന്നു.

ആദ്യം മുതൽ അജിത്കുമാറിന് എതിരെ നിലപാട് എടുത്തിരുന്ന സിപിഐയും ഇതോടെ വിമർശനം കടുപ്പിച്ചിട്ടുണ്ട്. വകതിരിവ് എന്നൊരു കാര്യമുണ്ട്, അത് ട്യൂഷൻ സെന്ററിൽ പോയാൽ പഠിക്കാൻ കഴിയില്ലെന്നും മന്ത്രി കെ രാജൻ പറഞ്ഞു.

ഇതോടെ അജിത്കുമാറിന് എതിരെ മുഖ്യമന്ത്രി എന്തു നടപടി സ്വീകരിക്കും എന്നതിൽ ചർച്ചകൾ തുടങ്ങിയിട്ടുണ്ട്പുതിയ. ആർഎസ്എസ് നേതാക്കളെ ഊഴമിട്ട് പോയി കണ്ടത് അടക്കമുള്ള വിവാദങ്ങളെ നിസാരമായി കണ്ട മുഖ്യമന്ത്രി ആഭ്യന്തര സെക്രട്ടറിയുടെ ശുപാർശയേയും അങ്ങനെ തന്നെ കാണുമോ എന്നാണ് ഇനി അറിയേണ്ടത്.

English Summary :

In a major setback to ADGP M.R. Ajith Kumar, the Thiruvananthapuram Special Vigilance Court has rejected the Vigilance report that had granted him a clean chit in the illegal assets case. The court has decided to directly record the statement of the complainant, Nagraj.

spot_imgspot_img
spot_imgspot_img

Latest news

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട്

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട് തിരുവനന്തപുരം ∙ വര്‍ക്കലയിൽ ഓടുന്ന ട്രെയിനിൽ 19...

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ ‘മദർ ഒഫ് സാത്താൻ’

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ 'മദർ ഒഫ് സാത്താൻ' ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ...

Other news

മറയൂർ മലനിരകളിൽ കാട്ടുകുർക്ക വിളഞ്ഞു; വിപണിയിലെത്തിയത് 45.5 ടൺ

മറയൂർ മലനിരകളിൽ കാട്ടുകുർക്ക വിളഞ്ഞു മറയൂർ മലനിരകളിൽ ഇപ്പോൾ കാട്ടു കൂർക്കയുടെ വിളവെടുപ്പുകാലമാണ്.മലമുകളിലെ...

പഴയ കെ.എസ്.ആർ.ടി.സി ബസുകൾ സി.എൻ.ജിയിലേക്ക് മാറുന്നു

പഴയ കെ.എസ്.ആർ.ടി.സി ബസുകൾ സി.എൻ.ജിയിലേക്ക് മാറുന്നു തിരുവനന്തപുരം ∙ പഴയ ഡീസൽ ബസുകൾ...

രക്ഷപെടാനായി കാറിന്റെ ഗ്ലാസിൽ ഇടിച്ചു, പക്ഷെ ആരും കേട്ടില്ല; കാറിനുള്ളിൽ കുടുങ്ങി ശ്വാസംമുട്ടി ഏഴു വയസ്സുകാരനു ദാരുണാന്ത്യം

കാറിനുള്ളിൽ കുടുങ്ങി ശ്വാസംമുട്ടി ഏഴു വയസ്സുകാരനു ദാരുണാന്ത്യം ചെന്നൈ ∙ കളിയിലേർപ്പെട്ടിരുന്ന ഏഴ്...

ഇടുക്കിയിൽ ഇടിമിന്നലേറ്റ് രണ്ടു പേർക്ക് പരിക്ക്, വീടിനും തകരാർ

ഇടുക്കിയിൽ ഇടിമിന്നലേറ്റ് രണ്ടു പേർക്ക് പരിക്ക്, വീടിനും തകരാർ ഇടുക്കി ഉപ്പുതറയിൽ ഇടിമിന്നലിൽ...

ബിഎൽഒ മാർക്ക് ജോലി സമ്മർദ്ദമെന്നു ആരോപണം ശക്തം; കൊൽക്കത്തയിൽ ജോലി സമ്മർദം താങ്ങാനാവാതെ ബിഎൽഒ കുഴഞ്ഞുവീണു

കൊൽക്കത്തയിൽ ജോലി സമ്മർദം താങ്ങാനാവാതെ ബിഎൽഒ കുഴഞ്ഞുവീണു കൊൽക്കത്ത: വടക്കൻ കൊൽക്കത്തയിൽ...

Related Articles

Popular Categories

spot_imgspot_img