web analytics

എസ്എഫ്ഐക്ക് പുതിയ നേതൃത്വം; കൊല്ലം സ്വദേശി ആദർശ് എം സജി അഖിലേന്ത്യ പ്രസിഡന്റ്, ശ്രീജൻ ഭട്ടാചാര്യ ജനറൽ സെക്രട്ടറി

കോഴിക്കോട്: എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റായി ആദർശ് എം സജിയേയും ജനറൽ സെക്രട്ടറിയായി ശ്രീജൻ ഭട്ടാചാര്യയേയും തെരഞ്ഞെടുത്തു.

കോഴിക്കോട് നടന്ന എസ്.എഫ്.ഐ അഖിലേന്ത്യാ സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.

87 അം​ഗ കേന്ദ്ര എക്സിക്യൂട്ടീവ് അം​ഗങ്ങളേയും സമ്മേളനം തെര‍ഞ്ഞെടുത്തു.
കൊല്ലം ചാത്തന്നൂർ സ്വ​ദേശിയാണ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ആദർശ് എം സജി.

നേരത്തെ എസ്എഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റും അഖിലേന്ത്യ ജോ. സെക്രട്ടറിയുമായിരുന്നു. ‍ഡൽഹി ജനഹിത് ലോ കോളജിൽ എൽഎൽബി അവസാന വർഷ വിദ്യാർഥിയാണ് ആദർശ്.

പശ്ചിമ ബം​ഗാൾ ജാദവ്പുർ സ്വദേശിയാണ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ശ്രീജൻ ഭട്ടാചാര്യ. ഹിസ്റ്ററിയിൽ ബിരുദാനന്തര ബിരുദധാരിയാണ്.

സുഭാഷ് ജാക്കർ, ടി നാ​ഗരാജു, രോഹിദാസ് യാദവ്, സത്യേഷ ലെയുവ, ശിൽപ സുരേന്ദ്രൻ, പ്രണവ് ഖാർജി, എം ശിവപ്രസാദ്, സി മൃദുല (വൈസ് പ്രസിഡന്റുമാർ). ഐഷി ഘോഷ്, ജി അരവിന്ദ സാമി, അനിൽ ഠാക്കൂർ, കെ പ്രസന്നകുമാർ, ദേബാഞ്ജൻ ദേവ്, പിഎസ് സഞ്ജീവ്, ശ്രീജൻ ദേവ്, മുഹമ്മദ് ആതിഖ് അഹമ്മദ് (ജോ. സെക്രട്ടറിമാർ) എന്നിവരുൾപ്പെടുന്നതാണ് അഖിലേന്ത്യ സെക്രട്ടേറിയറ്റ്.

English Summary :


Adarsh M Saji has been elected as the All India President of SFI, while Srijan Bhattacharya has been chosen as the General Secretary.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img