നടി ഗ്രേസ് ആന്റണി വിവാഹിതയായി. സംഗീത സംവിധായകനായ എബി ടോം സിറിയക് ആണ് വരൻ. ഇരുവരുടേതും പ്രണയ വിവാഹമാണ്. വിവാഹ വാർത്ത നടി തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.
‘ശബ്ദങ്ങളില്ല, വെളിച്ചമില്ല, ആൾക്കൂട്ടമില്ല ഒടുവിൽ അത് സംഭവിച്ചു’ എന്ന കുറിപ്പോടെ ജസ്റ്റ് മാരിഡ് എന്ന ഹാഷ് ടാഗോടെയാണ് ഗ്രേസ് ആന്റണി തന്റെ വിവാഹചിത്രം പങ്കു വെച്ചത്. പോസ്റ്റിനു പിന്നാലെ വിവാഹത്തിന് ആശംസയറിയിച്ച് നിരവധി പേരാണ് കമന്‍റുമായി എത്തിയത്.
ഉണ്ണി മുകുന്ദൻ, രജിഷ വിജയൻ, സണ്ണി വൈൻ, നിരഞ്ജന അനൂപ് എന്നിങ്ങനെ സിനിമാ മേഖലയിൽ നിന്നുള്ളവരും ആരാധകരും ആശംസ അറിയിച്ചിട്ടുണ്ട്. മികവുറ്റ കഥാപാത്രങ്ങൾ കൊണ്ട് വളരെ ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടംപിടിച്ച നായികയാണ് ഗ്രേസ് ആന്റണി.
കോമഡി മുതല്‍ സീരിയസ് റോള്‍ വരെ അനായാസം കൈകാര്യം ചെയ്യുന്ന ഗ്രേസ് ഇന്ന് മിക്ക സിനിമകളിലെയും കേന്ദ്ര കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.
കുമ്പളങ്ങി നൈറ്റ്സ്, തമാശ, കനകം കാമിനി കലഹം, റോഷാക്ക് എന്നീ സിനിമകളിലൂടെയാണ് അവർ പ്രേക്ഷക ശ്രദ്ധ നേടിയത്.
2019ൽ പുറത്തിറങ്ങിയ ഹിറ്റ് ചിത്രമായ ‘കുമ്പളങ്ങി നൈറ്റ്‌സിൽ’ ഫഹദ് ഫാസിലിനോടൊപ്പം ചെയ്ത ‘സിമി’ എന്ന കഥാപാത്രത്തിലൂടെയാണ് ഗ്രേസ് ശ്രദ്ധ നേടി തുടങ്ങിയത്. മലയാളത്തിലെ പ്രമുഖ നടന്മാരുടെ കൂടെയെല്ലാം ഗ്രേസ് അഭിനയിച്ചിട്ടുണ്ട്.
ഏറ്റവും ഒടുവിൽ അഭിനയിച്ച തമിഴിലെ ‘പറന്ത് പോ’ എന്ന ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. മോഡലും ക്ലാസിക്കൽ നർത്തകിയും കൂടിയാണ് ഗ്രേസ് ആന്റണി.
കഴിഞ്ഞ ആറുവർഷങ്ങളായി മലയാള സിനിമാ മേഖലയിൽ പ്രവർത്തിച്ചു വരുന്ന സംഗീതഞ്ജനാണ് ഗ്രേസിന്റെ വരൻ എബി ടോം സിറിയക്. മ്യൂസിക് അറേഞ്ചറും പ്രോഗ്രാമറുമാണ് എബി.
അൽഫോൻസ് ജോസഫ്, ബേണി ഇഗ്നേഷ്യസ്, ഗോപി സുന്ദർ, ദീപക് ദേവ്, അഫ്സൽ യൂസഫ്, ബെന്നറ്റ് വീറ്റ്‌റാഗ് എന്നിവർക്കൊപ്പം അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
പിറന്നാൾ ദിനത്തിൽ മമ്മൂട്ടിയുടെ പോസ്റ്റ് വൈറൽ
എറണാകുളം: പിറന്നാൾ ദിനത്തിൽ ലഭിച്ച സന്ദേശങ്ങൾക്ക് മറുപടിയുമായി മലയാള സിനിമയുടെ മഹാനടൻ മമ്മൂട്ടി. ‘നിങ്ങൾക്കും ദൈവത്തിനും നന്ദി’ എന്നാണ് അദ്ദേഹം തന്റെ സമൂഹമാധ്യമ പോസ്റ്റുകളിൽ കുറിച്ചത്.
ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ആറുമാസമായി ചെന്നൈയിൽ വിശ്രമത്തിലാണ് താരം. താരത്തിന്റെ പുതിയ വേഷം കാണാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ.
ജിതിൻ കെ. ജോസിന്റെ കളങ്കാവൽ ആണ് മമ്മൂട്ടിയുടെ പുറത്തിറങ്ങാനുള്ള അടുത്തചിത്രം. പ്രതിനായക വേഷത്തിലാണ് മമ്മൂട്ടിയെത്തുന്നതെന്നാണ് പുറത്തുവരുന്ന വിവരം.
മോഹൻലാലുമൊത്ത് അഭിനയിക്കുന്ന ശ്രീലങ്കയിൽ ചിത്രീകരിക്കുന്ന മഹേഷ് നാരായണന്റെ ബിഗ് ബജറ്റ് ചിത്രത്തിലേക്കാകും മമ്മൂട്ടി ജോയിൻ ചെയ്യുക എന്നും റിപ്പോർട്ടുകളുണ്ട്.
Summary: Actress Grace Antony tied the knot with music director AB Tom Syriac. The couple, who were in love, got married in a private ceremony. Grace shared the wedding news with her fans through Instagram.









