ഡ്രാക്കുള സുധീർ പറഞ്ഞത് ശരിയോ, കാൻസറിന് കാരണം അൽഫാമോ; മറ്റൊരു അനുഭവം കൂടി ചർച്ചയാകുന്നു

അടുത്തിടെയായി അൽഫാമിനെ കുറിച്ചുള്ള നടൻ സുധീർ സുകുമാരന്റെ വിമർശനം വലിയ ചർച്ചകൾക്കാണ് വഴി വെച്ചത്. തനിക്ക് ക്യാൻസർ വരാൻ കാരണം അൽഫാം എന്നായിരുന്നു നടൻ പറഞ്ഞത്. ഇതിനു പിന്നാലെ താരത്തെ പിന്തുണച്ചും എതിർത്തും ആരോഗ്യ വിദഗ്ദർ രംഗത്തെത്തി.

എന്നാൽ നോൺവെജ് എന്ത് കഴിച്ചാലും അതോടൊപ്പം വെജിറ്റബിൾ, ഇലകൾ മുതലായ കഴിക്കണം എന്നാണ് പൊതു അഭിപ്രായം. അതേസമയം സുധീറിന്റെ പ്രസ്താവനയെ അനുകൂലിക്കുന്ന തരത്തിലുള്ള മറ്റൊരു കുറിപ്പും സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. ആ കുറിപ്പിൽ പറയുന്നത് ഇങ്ങനെ

പൊറോട്ടയും ബീഫും അൽഫാമും അമിതമായി കഴിക്കുന്ന ഒരാൾക്ക് ബാത്റൂമിൽ പോയ സമയത്ത് ബ്ലീഡിങ് കണ്ടു. ഉടൻ തന്നെ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ പൈൽസിന്റെ ഒരു ചെറിയ രൂപം ആണെന്ന് തിരിച്ചറിഞ്ഞു. സ്റ്റേജ് വണ്ണിൽ മാത്രമായിരുന്നതുകൊണ്ട് അധികം ചികിത്സയൊന്നും വേണ്ടിവന്നില്ല. മൂന്ന് ആഴ്ച മരുന്നു കുടിച്ചപ്പോൾ രോഗം ഭേദമായി. തുടർന്ന് ക്യാൻസർ ഉണ്ടോ എന്ന് കണ്ടെത്താനുള്ള കൊളോണോസ്കോപ്പി ടെസ്റ്റ് ചെയ്തു. പിന്നാലെയാണ് അയാൾക്ക് ക്യാൻസറിന്റെ തുടക്കം ആണെന്ന് മനസിലായത്.

അൽഫാമിലെ “ഫഹാം” എന്ന വാക്കിൻറെ അർത്ഥം തന്നെ കരി എന്നാണത്രേ. കരി എന്നാൽ കാർബൺ ആണ്, ക്യാൻസർ വരാനുള്ള പ്രധാന കാരണങ്ങളിൽ ഒന്നാണ് ഇത്. ഈ ഭക്ഷണങ്ങൾ കഴിച്ചതുകൊണ്ടാണ് അസുഖം വന്നതെന്ന് കുറിപ്പ് പങ്കുവെച്ചയാളും പറയുന്നു. ക്യാൻസറിന്റെ തുടക്കമാണെന്ന് മനസിലാക്കിയതിന് പിന്നാലെ ബീഫും പോർക്കും മട്ടനും പൂർണമായി ഒഴിവാക്കി പച്ചക്കറി മാത്രം ഭക്ഷിക്കാൻ തുടങ്ങി. ചപ്പുചവറുകൾ വലിച്ചുവാരി തിന്നു സ്വയം നശിപ്പിക്കുവാൻ ഞാനില്ല എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.

എന്നാല്‍ അല്‍ഫാം മാത്രം കാന്‍സറിന് കാരണമാകാമെന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. ഗ്രില്‍ഡ് മീറ്റ് കരിച്ചുകഴിച്ചാല്‍ കെമിക്കലുകള്‍ കൂടുതല്‍ ഉണ്ടാകും. എന്നാല്‍, ഈ കെമിക്കലുകള്‍ കാന്‍സറിന് കാരണമാകുമോയെന്ന് കണ്ടെത്തിയിട്ടില്ലെന്ന് ആരോഗ്യ വിദഗ്ധരുടെ വാദം. വെജിറ്റേറിയനാണെന്ന് കരുതി കാന്‍സര്‍ വരില്ലെന്ന് ആരും ചിന്തിക്കേണ്ടതില്ല എന്നും അവർ ഓർമിപ്പിക്കുന്നു.

spot_imgspot_img
spot_imgspot_img

Latest news

മമ്മൂട്ടിയുടെ അസുഖ വാർത്തയറിഞ്ഞ് നിറമിഴികളോടെ ആരാധകർ; ചികിത്സ ചെന്നൈയിൽ

ചെന്നൈ: അഭിനയത്തിൽ നിന്ന് താത്ക്കാലികമായി വിശ്രമമെടുത്തിരിക്കുകയാണ് മലയാളത്തിന്റെ പ്രിയങ്കരനായ നടൻ മമ്മൂട്ടി....

മമ്മൂട്ടിക്ക് കാൻസർ ബാധിച്ചോ? ഒരു മാസമായി അഭിനയത്തിൽ നിന്നും വിട്ടു നിൽക്കുന്നു; ഷൂട്ടിംഗ് നീട്ടിവെച്ച് ദുൽഖർ

കൊച്ചി: മമ്മൂട്ടിക്ക് കാൻസർ ബാധിച്ചോ? സോഷ്യൽ മീഡിയയിൽ ഉയരുന്ന ചോദ്യമാണ് ഇത്....

വിലക്കയറ്റത്തിത്തിലും നമ്പർ 1 ആണ് കേരളം; ദേശീയ ശരാശരിയുടെ ഇരട്ടി; പണപ്പെരുപ്പത്തിൽ പൊറുതിമുട്ടി മലയാളികൾ

തിരുവനന്തപുരം: വിലക്കയറ്റത്തില്‍ പൊറുതിമുട്ടി കേരളം. ദേശീയ ശരാശരിയുടെ ഇരട്ടിയാണ് കേരളത്തിലെ ഇപ്പോഴത്തെ...

വെറുതെ പേടിപ്പിക്കാൻ പറഞ്ഞതല്ല, ചെയ്യുമെന്ന് പറഞ്ഞാൽ ചെയ്തിരിക്കും; ട്രംപിന്റെ മുന്നറിയിപ്പിന് പിന്നാലെ ഹൂതി കേന്ദ്രങ്ങളിൽ വ്യോമാക്രമണം

വാഷിങ്ടൺ: ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പിന് പിന്നാലെ യമനിലെ ഹൂതി കേന്ദ്രങ്ങളിൽ ശക്തമായ...

ചാനലിൽ ‘ഇൻ്റേണൽ എമർജൻസി’ പ്രഖ്യാപിക്കുകയാണ്…സ്ഥാപനമാണോ വലുത്, നിങ്ങളുടെ ഈഗോയാണോ വലുത്… പൊട്ടിത്തെറിച്ച് ആർ ശ്രീകണ്ഠൻ നായർ

പത്രപ്രവർത്തനം പഠിക്കാതെ, പത്രപ്രവർത്തകനായി ജോലി ചെയ്യാതെ, ഒരു ന്യൂസ് ചാനൽ മേധാവിയായ...

Other news

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി ഇഡി

കൊച്ചി: ‌കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പ് കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി എൻഫോഴ്‌സ്‌മെന്റ്...

കള്ളിൽ വീണ്ടും കഫ് സിറപ്പ്! ഒന്നും രണ്ടുമല്ല, 15 ഷാപ്പുകളുടെ ലൈസൻസ് റദ്ദാക്കും

പാലക്കാട്: പാലക്കാട് ചിറ്റൂരിൽ വില്പന നടത്തുന്ന കള്ളിൽ വീണ്ടും ചുമയ്‌ക്കുള്ള മരുന്നിന്റെ...

നേരിയ ആശ്വാസം; സംസ്ഥാനത്ത് ഇടിവ് നേരിട്ട് സ്വർണവില

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. പവന് 80 രൂപയാണ് ഇന്ന്...

16കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; അധ്യാപകൻ പിടിയിൽ

കൽപറ്റ: പ്രായപൂർത്തിയാവാത്ത വിദ്യാർഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ അധ്യാപകനെ പിടികൂടി പോലീസ്. പെരുമ്പാവൂർ...

മുനമ്പം ജുഡീഷ്യൽ കമ്മീഷൻ നിയമനം റദ്ദാക്കി ഹൈക്കോടതി

കൊച്ചി: മുനമ്പം ജുഡീഷ്യൽ കമ്മീഷൻ നിയമനം ഹൈക്കോടതി റദ്ദാക്കി. നിയമ സാധുതയില്ലെന്ന്...

വളർത്തുനായയെ പിടികൂടി അജ്ഞാത ജീവി; സ്ഥിരീകരിക്കാനാകാതെ വനം വകുപ്പ്, ജനങ്ങൾ ആശങ്കയിൽ

തൃശൂർ: ചാലക്കുടി ചിറങ്ങരയിലെ വീട്ടുമുറ്റത്ത് കെട്ടിയിട്ടിരുന്ന വളർത്തുനായയെ അജ്ഞാത ജീവി പിടികൂടി....

Related Articles

Popular Categories

spot_imgspot_img
error: Content is protected !!