കെപിഎസി രാജേന്ദ്രൻ ഓർമ്മയായി
തിരുവനന്തപുരം: നടൻ കെപിഎസി രാജേന്ദ്രൻ അന്തരിച്ചു. 50 വർഷമായി നാടകരംഗത്ത് പ്രവർത്തിച്ചിരുന്ന ഇദ്ദേഹം ഉപ്പും മുളകും എന്ന സീരിയലിലൂടെയാണ് ജനപ്രിയനാകുന്നത്.
ഫ്ലവേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന ‘ഉപ്പും മുളകും’ എന്ന സിറ്റ്കോമിലെ ‘പടവലം വീട്ടിൽ കുട്ടൻപിള്ള’ എന്ന ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചതോടെയാണ് അദ്ദേഹം ജനപ്രിയനാകുന്നത്.
വർഷങ്ങളായി നാടക രംഗത്തെ സജീവ സാന്നിധ്യമായിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ കരിയറിലെ തന്നെ മികച്ച കഥാപാത്രവും ആളുകൾ തിരിച്ചറിയാൻ തുടങ്ങിയതും ഈ പ്രോഗ്രാം വഴിയാണ്.
പിന്മാറാൻ ഒരുങ്ങി ജഗദീഷ്; ശ്വേത അമ്മയുടെ തലപ്പത്തേക്ക്
നടൻ അന്തരിച്ച വിവരം ഉപ്പും മുളകും ഫാൻ പേജൂകളിലൂടെയാണ് ആദ്യം പുറത്തുവന്നത്. ‘ഉപ്പും മുളകിലെ’ കേന്ദ്ര കഥാപാത്രമായ നീലുവിന്റെ അച്ഛനായ പടവലം വീട്ടിൽ കുട്ടൻപിള്ളയെ അദ്ദേഹം അനശ്വരമാക്കി.
14 തവണ നാഗാര്‍ജുനയില്‍ നിന്ന് അടി വാങ്ങേണ്ടി വന്നു
ചന്ദ്രലേഖ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായ വ്യത്യസ്തമായ ഓര്‍മകള്‍ പങ്കുവച്ച് നടി ഇഷ കോപികര്‍.
ചിത്രത്തിലെ ഒരു സീനില്‍ നാഗാര്‍ജുന ഇഷയെ അടിക്കുന്ന സീനുണ്ടായിരുന്നു എന്നാല്‍ പല തവണ ടേക്ക് പോകേണ്ടി വന്നതിനാല്‍ 14 തവണ നാഗാര്‍ജുനയില്‍ നിന്ന് അടി വാങ്ങേണ്ടി വന്നുവെന്ന് നടി പറഞ്ഞു.
പിങ്ക് വില്ലയോട് സംസാരിക്കുകയായിരുന്നു നടി.’ചന്ദ്രലേഖ എന്ന സിനിമയുടെ സെറ്റിൽ വെച്ചായിരുന്നു സംഭവം നടന്നത്. അത് എന്റെ രണ്ടാമത്തെ സിനിമ ആയിരുന്നു.
ചിത്രത്തിൽ നാഗാർജുന തന്നെ അടിക്കുന്ന ഒരു രംഗമുണ്ട്. ഞാൻ അദ്ദേഹത്തോട് ശരിക്കും അടിക്കാൻ പറഞ്ഞു. അപ്പോൾ ഓക്കെ ആണോ എന്ന് ആദ്യം അദ്ദേഹം എന്നോട് ചോദിച്ചു.
പക്ഷെ എനിക്ക് അടി കിട്ടുമ്പോഴുള്ള ആ ഇമോഷൻ ശരിക്കും ഫീൽ ചെയ്തു അഭിനയിക്കണം എന്ന് മനസിലുണ്ടായിരുന്നു. ആദ്യം വളരെ ചെറുതായിട്ടാണ് അടിച്ചത്.
അതുകൊണ്ട് തന്നെ എനിക്ക് ഒന്നും തോന്നിയില്ല.എനിക്ക് ഒരു പ്രശ്നമുണ്ട്, യഥാർത്ഥ ജീവിതത്തിൽ എനിക്ക് ദേഷ്യപ്പെടാൻ കഴിയും, പക്ഷേ ക്യാമറയ്ക്ക് മുന്നിൽ എനിക്ക് ദേഷ്യപ്പെടാൻ സാധിക്കില്ല.
അത് എന്തുകൊണ്ടെന്ന് എനിക്കറിയില്ല. ഈ ഒരു പ്രശ്നം കൊണ്ട് മാത്രം നാഗാർജുനയ്ക്ക് എന്നെ 14 തവണ അടിക്കേണ്ടി വന്നു. അവസാനമായപ്പോഴേക്കും മുഖത്ത് പാടുകൾ വീണു.
ആ രംഗത്തിന് ശേഷം നാഗാർജുന എന്നോട് വന്നു ക്ഷമ ചോദിക്കുകയായിരുന്നു. പക്ഷെ അത് എന്റെ ആവശ്യപ്രകാരം ചെയ്ത സീൻ ആയതിനാൽ ഞാൻ അദ്ദേഹത്തിനോട് കുഴപ്പമില്ല എന്ന് പറഞ്ഞു’, ഇഷ കോപികർ പറഞ്ഞു.
മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ ഒരുക്കിയ ചന്ദ്രലേഖ എന്ന സിനിമയുടെ റീമേക്ക് ആണ് ഈ നാഗാർജുന ചിത്രം. രമ്യ കൃഷ്ണൻ, ശ്രീകാന്ത്, എം എസ് നാരായണ തുടങ്ങി നിരവധി താരങ്ങൾ ഈ തെലുങ്കിൽ റീമേക്കിൽ അണിനിരന്നു. ചിത്രം ബോക്സ് ഓഫീസിൽ വിജയമായിരുന്നു.
Summary:
Thiruvananthapuram: Veteran actor KPAC Rajendran passed away. He had been active in the theatre for over 50 years. He gained widespread popularity through the television serial Uppum Mulakum.