ഇപ്പോൾ ചടങ്ങുകൾക്ക് മുഴുപ്പും തഴപ്പുമുള്ളവരെയാണ് വിളിക്കുന്നത്, പകുതി കാണിക്കാനാണ് പലരും വരുന്നത്
ഒരു കാലത്ത് ടെലിവിഷൻ സീരിയൽ രംഗത്ത് ശ്രദ്ധേയനായ സാന്നിധ്യമായിരുന്നു നടൻ കവിരാജ്.
എന്നാൽ ഇന്ന് അദ്ദേഹം അഭിനയരംഗത്ത് നിന്ന് പൂര്‍ണമായും പിന്മാറി ആത്മീയ ജീവിതത്തിലേക്ക് കടന്നിരിക്കുകയാണ്.
അമ്മയുടെ മരണശേഷമാണ് തന്റെ ജീവിതത്തിൽ ഈ വലിയ മാറ്റം സംഭവിച്ചതെന്ന് കവിരാജ് പറഞ്ഞു.
സിനിമാ-സീരിയൽ രംഗത്ത് പ്രവർത്തിച്ചിരുന്ന കാലത്ത് മോശമായ അനുഭവങ്ങൾ നേരിട്ടതായും,
സിനിമയുടെ പുതിയ കാലഘട്ടത്തിലെ മാറ്റങ്ങൾ സ്വയം ഉൾക്കൊള്ളാനായില്ലെന്നതുമാണ് അഭിനയത്തിൽ നിന്നുള്ള പിന്മാറ്റത്തിന് പിന്നിലെ പ്രധാന കാരണം എന്നും അദ്ദേഹം വെളിപ്പെടുത്തി.
നേരത്തെ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ കവിരാജ് രാഷ്ട്രീയത്തെയും സാമൂഹിക നിലപാടുകളെയും കുറിച്ചും തുറന്ന് സംസാരിച്ചു.
“രാഷ്ട്രീയം ലോകനന്മ മാത്രമാണ്, അതിൽ കവിഞ്ഞ് കൊടിയും മുദ്രാവാക്യവും എനിക്ക് ആവശ്യമില്ല. വർഷങ്ങളോളം വോട്ട് ചെയ്യാതെ ഇരുന്നത് ഈ സംവിധാനത്തെക്കുറിച്ചുള്ള വിരക്തിയാലാണ്.
മരിച്ചവർക്കും വോട്ട് രേഖപ്പെടുത്തുന്ന അവസ്ഥ കണ്ടപ്പോൾ പോകേണ്ടെന്ന് തോന്നി. പിന്നീടാണ് വ്യക്തിപരമായി അറിയാവുന്നവർക്ക് വേണ്ടി വോട്ടുചെയ്തത്,” എന്ന് അദ്ദേഹം പറഞ്ഞു.
ഇപ്പോഴത്തെ ഉദ്ഘാടനചടങ്ങുകളെ കുറിച്ചും കവിരാജ് പ്രതികരിച്ചു:
“ഇപ്പോൾ ചടങ്ങുകൾക്ക് മുഴുപ്പും തഴപ്പുമുള്ളവരെയാണ് വിളിക്കുന്നത്.
പകുതി കാണിക്കാനാണ് പലരും വരുന്നത്. മീഡിയാ കവറേജ് മാത്രമാണ് ലക്ഷ്യം. നമുക്ക് മുൻകാലത്തെ മഹാന്മാരെ പോലെ ആരും ഇപ്പോൾ ഓർക്കുന്നില്ല.
ആട്ടം നടക്കുന്നിടത്തോളമേ ഈ കൂട്ടമുണ്ടാകൂ. ആട്ടം നിൽക്കുമ്പോൾ ആരാണ് ഓർക്കുന്നത് – ലാലേട്ടനെയോ മമ്മൂക്കയെയോ പോലും. ഇതെല്ലാം താത്കാലികമാണ്,” എന്ന് നടൻ കവിരാജ് ആചാരി വ്യക്തമാക്കി.
English Summary:
Former serial actor Kaviraj, once a familiar face on Malayalam television, has chosen a spiritual path, moving away from acting after his mother’s death. Speaking in a YouTube interview, he revealed that negative experiences in the film industry and his inability to adapt to modern cinematic changes led to his withdrawal.Kaviraj also spoke about politics, saying he avoided voting for years as he felt disillusioned with the system but later voted for people he personally knew. Commenting on current inauguration events, he criticized the superficiality and media hype surrounding them, calling such fame temporary.
actor-kaviraj-returns-to-spiritual-life-speaks-on-politics-and-fame
കവിരാജ്, നടൻ, ആത്മീയജീവിതം, മലയാളസീരിയൽ, രാഷ്ട്രീയം, അഭിമുഖം, സിനിമ, ഉദ്ഘാടനചടങ്ങുകൾ, യൂട്യൂബ്









