web analytics

ഇടുക്കിയിൽ സർക്കാർ ആശുപത്രി മൂന്നു ദിവസം അടച്ചിട്ട സംഭവം; നഴ്സിനെതിരെ നടപടി

ഇടുക്കിയിൽ സർക്കാർ ആശുപത്രി മൂന്നു ദിവസം അടച്ചിട്ട സംഭവം; നഴ്സിനെതിരെ നടപടി

ഇടുക്കി: അയ്യപ്പൻകോവിൽ ആലടിഫാമിലി ഹെൽത്ത് സെൻ്റർ തുടർച്ചയായി മൂന്നു ദിവസം അടച്ചിട്ട സംഭവത്തിൽ നഴ്സിനെ സ്ഥലം മാറ്റി.

മനുഷ്യാവകാശ സംഘടനയായ ഹൈറേഞ്ച് പീപ്പിൾസ് ഓർഗനൈസേഷൻ്റെ പരാതിയിലാണ്നടപടി. അന്വേഷണത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ നഴ്സ് അജിതയെയാണ് കട്ടപ്പന താലൂക്ക് ആശുപത്രിയിലേയ്ക്ക് സ്ഥലം മാറ്റിയത്.,

മെഡിക്കൽ ഓഫീസറെ ചുമതലയിൽ നിന്ന് മാറ്റി ചുമതല ആശുപത്രിയിലെ മറ്റൊരു അസി. സർജന് നൽകിയിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിൻ്റെ പേരു പറഞ്ഞ് നഴ്സിൻ്റെ സ്ഥലംമാറ്റം ആരോഗ്യവകുപ്പ് വൈകിപ്പിച്ചു.

തുടർന്ന് എച്ച്പിഒ ഭാരവാഹികൾ കഴിഞ്ഞ ദിവസം കളക്ടർ, ഡിഎംഒ എന്നിവരെ നേരിൽ കണ്ട് പ്രതിഷേധം അറിയിച്ചു. തുടർന്നാണ് ഇലക്ഷൻ കമീഷൻ്റെ അനുമതി ലഭ്യമാക്കി നഴ്സിനെ സ്ഥലം മാറ്റി വ്യാഴാഴ്ച ഉത്തരവായത്.

സെപ്തംബർ അഞ്ച് ആറ് ഏഴ് തീയതികളിലാണ് ആശുപത്രി അടച്ചിട്ടത്. ഈ ദിവസങ്ങളിൽ ആശുപത്രിയിൽ എത്തിയ നിർവധി രോഗികൾ ചികിത്സ ലഭിക്കാതെ മടങ്ങി.

രോഗികൾ പഞ്ചായത്ത് പ്രസിഡൻ്റിനെ വിവരം അറിയിച്ചു. ആശുപത്രി പ്രവർത്തിക്കാത്ത വിവരം അപ്പോഴാണ് പഞ്ചായത്ത് അധികൃതരും അറിയുന്നത്

പഞ്ചായത്ത് പ്രസിഡൻ്റ് ജില്ലാ മെഡിക്കൽ ഓഫീസറെ വിവര മറിയിക്കുകയും ഡിഎംഒയുടെ നിർദേശം പ്രകാരം ആറിന് ഉച്ചകഴിഞ്ഞ് ഒരു നഴ്സ് ആശുപത്രിയിൽ എത്തി. എന്നാൽ എഴിനും ആശുപത്രി തുറന്നില്ല.

ആശുപത്രി അടച്ചിട്ടതിൽ വ്യാപക പ്രതിഷേധം ഉയരുകയും സംഭവം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തു.

ഇടുക്കിയിൽ സർക്കാർ ആശ്വപത്രി മൂന്നു ദിവസം അടച്ചിട്ട സംഭവം; നഴ്സിനെതിരെ നടപടി

തുടർന്ന് കുറ്റക്കാർക്കാരായ മെഡിക്കൽ ഓഫീസർ ,സ്റ്റാഫ് നഴ്സ് എന്നിവരെ സ്ഥലം മാറ്റണമെന്ന് ആവശ്യപ്പെട്ട് അയ്യപ്പൻകോവിൽ പഞ്ചായത്ത് ഭരണസമിതി ജില്ലാമെഡിക്കൽ ഓഫീസർ ക്ക് (ഡിഎംഒ ) കത്തു നൽകി ഡിഎംഒ നടത്തിയ അന്വേഷണത്തിൽ ജീവനക്കാരുടെവീഴ്ചബോധ്യപ്പെടുകയും ചെയ്തു.

എന്നാൽ ഭരണ കക്ഷി നേതാക്കളുടേയും ജീവനക്കാരുടെ സംഘടനയുടേയും സമ്മർദ്ദം മൂലം നടപടി ഉണ്ടായില്ല.തുടർന്ന് മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി, വകുപ്പ് സെക്രട്ടറി, ഡയറക്ടർ എന്നിവർക്ക് എച്ച്പിഒ പരാതി നൽകുകയും പോസ്റ്റർ പ്രചരണം നടത്തുകയും ചെയ്തു.

കോടതിയെ സമീപിക്കാനും തീരുമാനിച്ചു. ഇതിൻ്റെ ആവശ്യത്തിലേയ്ക്ക് വിവരാവകാശ നിയമപ്രകാരം നൽകിയ കത്തിൽ ഉടൻ നടപടി സ്വീകരിക്കുമെന്ന് മറുപടി നൽകി.

എന്നാൽ നടപടിവീണ്ടും വൈകിയതോടെ യാണ് കളക്ടർ, ഡിഎംഒ എന്നിവരെ പ്രതിഷേധം അറിയിച്ചത്. പൂവന്തിക്കുടി, ചെന്നിനായ്ക്കൻ കുടി, ആറേക്കർ ഉന്നതികളിലെ ആദിവാസികളും ചപ്പാത്ത്, കരിന്തരുവി , സുൽത്താനിയ, പുല്ലുമേട്. ഡോർലാൻ്റ് എന്നിവിടങ്ങളിലെ തോട്ടം തൊഴിലാളികളും ഉൾപ്പെടെ പാവങ്ങൾ ചികിത്സ തേടുന്നത് ഇവിടെയാണ്.

ഇതിന് മുൻപുണ്ടായിരുന്ന മെഡിക്കൽ ഓഫീസർ സ്ഥലം മാറിപ്പോയ ശേഷം ഞായറാഴ്ച ആശുപത്രി പ്രവർത്തിച്ചിരു ന്നില്ല. എന്നാൽ ആശുപത്രിഅടച്ചിട്ട സംഭവത്തിലെ പരാതിയ്ക്കു ശേഷം എല്ലാ ദിവസവും ആശുപത്രി തുറക്കുന്നുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി കൂട്ടിയിടിച്ചു; ഭാര്യയ്ക്ക് പരുക്ക്

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി...

കേരളത്തിൽ ‘കൈ’ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു

കേരളത്തിൽ 'കൈ'ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു തിരുവനന്തപുരം: നിയമസഭാ...

പോസ്റ്റൽ ബാലറ്റിൽ ഇടതുകരുത്ത്; 5 ഇടങ്ങളിൽ എൻഡിഎ മുന്നേറ്റം; സുരേന്ദ്രനും ശോഭയും രാജീവ് ചന്ദ്രശേഖറും ലീഡിൽ

പോസ്റ്റൽ ബാലറ്റിൽ ഇടതുകരുത്ത്; 5 ഇടങ്ങളിൽ എൻഡിഎ മുന്നേറ്റം; സുരേന്ദ്രനും ശോഭയും...

Other news

പാമ്പ് ഭീതി; അടുക്കളയിൽ വരെ അണലിയെത്തുന്നു; വേനൽച്ചൂടിൽ ജാഗ്രത പാലിക്കാം

പാമ്പ് ഭീതി; അടുക്കളയിൽ വരെ അണലിയെത്തുന്നു; വേനൽച്ചൂടിൽ ജാഗ്രത പാലിക്കാം മാന്നാർ: വേനൽ കനത്തതോടെ...

പാചകവാതക വിലവർധനക്കെതിരെ ഹോട്ടൽ പണിമുടക്ക്; സംസ്ഥാനത്ത് ഇന്ന് ഭക്ഷണശാലകൾ അടഞ്ഞുകിടക്കും

പാചകവാതക വിലവർധനക്കെതിരെ ഹോട്ടൽ പണിമുടക്ക്; സംസ്ഥാനത്ത് ഇന്ന് ഭക്ഷണശാലകൾ അടഞ്ഞുകിടക്കും കൊച്ചി: പാചകവാതക...

ബംഗാളിൽ വിജയാഘോഷം അക്രമത്തിന് വഴിമാറുന്നു; തൃണമൂൽ പ്രവർത്തകർക്ക് നേരെ ക്രൂരമർദ്ദനം; ബംഗാൾ കത്തുന്നു?

ബംഗാളിൽ വിജയാഘോഷം അക്രമത്തിന് വഴിമാറുന്നു; തൃണമൂൽ പ്രവർത്തകർക്ക് നേരെ ക്രൂരമർദ്ദനം; ബംഗാൾ...

പുതിയ അവസരങ്ങളും പ്രവർത്തന വിജയവും ലഭിക്കാവുന്ന ദിനം; ഇന്നത്തെ നക്ഷത്രഫലം

പുതിയ അവസരങ്ങളും പ്രവർത്തന വിജയവും ലഭിക്കാവുന്ന ദിനം; ഇന്നത്തെ നക്ഷത്രഫലം മേടം: കാര്യങ്ങളിൽ തടസ്സങ്ങളും...

Related Articles

Popular Categories

spot_imgspot_img