web analytics

പ്ലാസ്റ്റിക്ക് ക്യാരി ബാഗുകളും ഉത്പന്നങ്ങളും തള്ളിയാൽ നടപടി; വാഹനങ്ങളുടെ രജിസ്‌ട്രേഷൻ റദ്ദ് ചെയ്യും;നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകളും ഉൽപ്പന്നങ്ങളും ഉപയോഗിച്ചാൽ ഇനിമുതൽ കർശന നടപടി

തിരുവനന്തപുരം: നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകളും ഉൽപ്പന്നങ്ങളും ഉപയോഗിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു.Action for throwing plastic carry bags and products

ആമയിഴഞ്ചാൻ തോടിലെ മാലിന്യപ്രശ്‌നവുമായി ബന്ധപ്പെട്ട് വിളിച്ച യോഗത്തിലാണ് തീരുമാനം. നഗരത്തിലെ മാലിന്യ പ്രശ്‌നം പരിഹിക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ മേൽനോട്ടത്തിനും സുഗമമായ നടത്തിപ്പിനും ഡിസാസ്റ്റർ മാനേജ്‌മെന്റ് ആക്ടിലെ വകുപ്പുകൾ ഉപയോഗപ്പെടുത്തും.

ജില്ലാ കളക്ടറുടെ മേൽനോട്ടത്തിൽ സബ് കളക്ടറെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുള്ള സ്‌പെഷ്യൽ ഓഫീസറായി ചുമതലപ്പെടുത്തും. മേജർ ഇറിഗേഷൻ, കോർപ്പറേഷൻ, റെയിൽവേ എന്നീ മൂന്ന് വിഭാഗങ്ങളുടെയും ഏകോപനം ഉറപ്പാക്കും. നിരോധിത പ്ലാസ്റ്റിക് ഉൽപ്പനങ്ങൾ നിരുത്സാഹപ്പെടുത്താൻ കർശന നടപടിയെടുക്കും. പൊതുനിരത്തിലും ജലാശയത്തിലും മാലിന്യം നിക്ഷേപിക്കുന്ന വാഹനങ്ങളുടെ രജിട്രേഷൻ റദ്ദ് ചെയ്യുന്നതുൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കും.

സാംക്രമിക രോഗങ്ങൾ തടയാൻ മാലിന്യ നീക്കം പ്രധാനമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. എല്ലാ ദിവസവും ശാസ്ത്രീയമായ മാലിന്യ സംസ്‌ക്കരണം റെയിൽവേ ഉറപ്പു വരുത്തണം. തമ്പാനൂർ റെയിൽവേ സ്റ്റേഷനിലൂടെ ഒഴുകുന്ന 130 മീറ്റർ നീളമുള്ള ടണൽ ശുചീകരിക്കണമെന്ന് ഇന്ത്യൻ റെയിൽവേയോട് നിർദേശശിച്ചു.

ട്രയിനുകളിൽ നിന്നും ശേഖരിക്കുന്ന മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്‌കരിക്കുന്നുവെന്ന് ഉറപ്പാക്കാൻ റെയിൽവേ എഞ്ചിനീയറിംഗ് വിഭാഗം ആഴ്ചയിലൊരിക്കൽ പരിശോധന നടത്തണം. തോടിന്റെ രണ്ട് ഭാഗത്തുള്ള ഫെൻസിങ്ങിന്റെ അറ്റകുറ്റപ്പണി ഇറിഗേഷൻ വകുപ്പ് നടത്തും. 2000 മീറ്ററിൽ പുതുതായി സ്ഥാപിക്കേണ്ട ഫെൻസിങ്ങിന്റെ പണി ഉടൻ ആരംഭിക്കും.

രാജാജി നഗറിന്റെ മദ്ധ്യ ഭാഗത്തുള്ള പാലത്തിന് സമീപവും നഗർ അവസാനിക്കുന്ന ഭാഗത്തും രണ്ട് ട്രാഷ് ബൂമുകൾ കോർപ്പറേഷൻ സ്ഥാപിക്കും. രാജാജിന?ഗർ പ്രദേശത്ത് ശാസത്രിയ ഖരമാലിന്യ പദ്ധതിക്ക് കണ്ടെത്തിയ സ്ഥലത്ത് ഉടൻ പ്രവർത്തി ആരംഭിക്കും.

spot_imgspot_img
spot_imgspot_img

Latest news

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു Washington,...

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് മേടവിഷു...

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി പട്ന:...

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു! അമേരിക്കയുടെ നീക്കം എന്ത്?

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു!...

Other news

വിദേശികൾ ഇല്ലാതെ ആഡംബര യാത്ര മന്ദഗതിയില്‍; ‘പാലസ് ഓൺ വീൽസ്’ പ്രതിസന്ധിയിൽ

വിദേശികൾ ഇല്ലാതെ ആഡംബര യാത്രകള്‍ക്ക് മന്ദഗതി; ‘പാലസ് ഓൺ വീൽസ്’ പ്രതിസന്ധിയിൽ ജയ്പൂർ:...

‘ഇത് ചരിത്രം കുറിക്കും’; വികസിത ഭാരതത്തിന് സ്ത്രീശക്തി അനിവാര്യം, വനിതാ ബില്ലിൽ ആവേശം വിതറി പ്രധാനമന്ത്രി

ന്യൂഡൽഹി: ഭാരതത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ പുതിയൊരു അധ്യായത്തിന് തുടക്കം കുറിച്ചുകൊണ്ട് വനിതാ...

‘കേസ് വന്നാലും സാരമില്ല, ചവിട്ടിക്കൊല്ലെടാ അവനെ’; വിഴിഞ്ഞത്ത് യുവാവിനെ മർദ്ദിച്ചു കൊന്നത് കൺമുന്നിൽ

തിരുവനന്തപുരം: തലസ്ഥാന നഗരിയെ നടുക്കി വിഴിഞ്ഞത്ത് വീണ്ടും ക്രൂരമായ കൊലപാതകം. വിഷു...

ചില രാശിക്കാർക്ക് ലോട്ടറി അടിച്ച പോലെ നേട്ടം; ചിലർക്ക് പരീക്ഷണങ്ങളുടെ ദിനം

ചില രാശിക്കാർക്ക് ലോട്ടറി അടിച്ച പോലെ നേട്ടം; ചിലർക്ക് പരീക്ഷണങ്ങളുടെ ദിനം ഏപ്രിൽ...

ഡൽഹിക്ക് നേരെ വിരൽചൂണ്ടി സ്റ്റാലിൻ! മണ്ഡലപുനർനിർണയ ബില്ല് കത്തിച്ചു; തമിഴകത്തെ തെരുവുകൾ കറുപ്പണിഞ്ഞു, കേന്ദ്രത്തിന് അന്ത്യശാസനം!

ചെന്നൈ: ദക്ഷിണേന്ത്യയുടെ രാഷ്ട്രീയ സ്വാധീനം വെട്ടിചുരുക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ അത്യുഗ്രൻ പോരാട്ടത്തിന്...

നടുറോഡിൽ ഗർഭിണിക്കെതിരെ അതിക്രമം; സിസിടിവി പുറത്തുവന്നപ്പോൾ പോലീസ് കുടുങ്ങി!

Jaipur: നടുറോഡിൽ ഗർഭിണിയായ യുവതിയെ ആക്രമിച്ച കേസിൽ നടപടി വൈകിയതിന് രണ്ട്...

Related Articles

Popular Categories

spot_imgspot_img