web analytics

രക്തക്കറ മാറാതെ പുല്ലുവഴി എം.സി റോഡ്;  ഇന്നലെ യുവതിയും യുവാവും മരിച്ചത് പാലക്കാടേക്കുള്ള യാത്രക്കിടെ; ജീവനെടുത്തത് അമിത വേഗം

പെരുമ്പാവൂർ: പുല്ലുവഴി എം.സി റോഡിൽ അപകടങ്ങൾ പതിവാകുകയാണ്. മൂന്നു വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരാൾ മരിക്കുകയും അഞ്ചുപേർക്ക് പരുക്ക് പറ്റുകയും ചെയ്ത സംഭവം നടന്നത് രണ്ടു മാസം മുമ്പാണ്. Accidents are becoming common on the pulluvazhy MC road

ഇതിനു പിന്നാലെ ഇന്നലെയുണ്ടായ വാഹനാപകടത്തിൽ മരിച്ചത് രണ്ടു പേരാണ്. രണ്ടപകടങ്ങളും നടന്നത് 20 മീറ്റർ ചുറ്റളവിലാണ്. ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് ദിനംപ്രതി ഇവിടെ ഉണ്ടാകുന്നത്.

അമിത വേഗതയാണ് പലപ്പോഴും വില്ലനാകുന്നത്. എം.സി. റോഡിൽ പുല്ലുവഴി വില്ലേജ് ജംഗ്ഷനു സമീപം ബൈക്കും ലോറിയുമിടിച്ച് ബൈക്ക് യാത്രക്കാരായ യുവാവും യുവതിയുമാണ് മരിച്ചത്. എറണാകുളം ജഡ്ജസ് അവന്യു പീടികത്തറയിൽ റഹ്മത്തുല്ലയുടെ മകൻ മുഹമ്മദ് ഇജാസ് (21), ചങ്ങനാശ്ശേരി കുരിശുംമൂട് പുതുപുരയ്ക്കൽ ഫിയോണ ജോസ് (18) എന്നിവരാണ് മരിച്ചത്.

വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടേകാലിന് പുല്ലുവഴി വില്ലേജ് ജംഗ്ഷന് സമീപമായിരുന്നു അപകടം.മൂവാറ്റുപുഴ ഭാഗത്തുനിന്ന് പെരുമ്പാവൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന സുസുക്കി ജിക്സർ ബൈക്കില്‍ എതിർദിശയിൽ വന്ന ലോറി ഇടിക്കുകയായിരുന്നു.

ഇജാസ് സംഭവസ്ഥലത്ത് മരിച്ചു. പെണ്‍കുട്ടിയെ നാട്ടുകാര്‍ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇജാസ് എൻജിനീയറിങ് പഠനം കഴിഞ്ഞിരിക്കുകയാണ്.

യുവതി എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തില്‍ എന്‍ട്രന്‍സ് പരിശീലനം നേടുകയാണ്.  പെരുമ്പാവൂർ ഭാഗത്തേക്കു പോയ ബൈക്ക് എതിരേ വന്ന ലോറിയിൽ ഇടിക്കുകയായിരുന്നു. ഇജാസ് തൽക്ഷണം മരിച്ചു. ഫിയോണയെ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു.

ഇരുവരും സുഹൃത്തുക്കളാണെന്നാണ് വിവരം. ജോസ് ഗ്രിഗറിയുടെയും ജെറ്റ്‌സിയുടെയും മകളായ ഫിയോണ എറണാകുളത്ത് എൻട്രൻസ് പരിശീലന കേന്ദ്രത്തിൽ വിദ്യാർഥിനിയാണ്. കുഴിവേലിപ്പടി കെ.എം.ഇ.എ. കോളേജ് വിദ്യാർഥിയാണ് മുഹമ്മദ് ഇജാസ്. മാതാവ്: നജ്മ. സഹോദരി: ജാസ്മി.

മുഹമ്മദ് ഇജാസിന്റെ സുഹൃത്തുക്കൾ പങ്കെടുക്കുന്ന ടൂർണമെന്റ് കാണാൻ പാലക്കാട്ടേക്ക് പോകുംവഴിയാണ് അപകടമെന്നാണ് പോലീസിനു ലഭിച്ച വിവരം.

spot_imgspot_img
spot_imgspot_img

Latest news

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ…

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ… Pathanamthitta: Sabarimala Templeക്ക് മുകളിലൂടെ...

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ തുടരും

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ...

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക് പരിക്ക്

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക്...

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത Tehran:...

Other news

കൊച്ചി പുല്ലേപ്പടി പാലത്തിന് സമീപം വൻ തീപിടിത്തം; തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു

കൊച്ചി: കേരളത്തിന്റെ വ്യവസായ തലസ്ഥാനമായ കൊച്ചിയെ പരിഭ്രാന്തിയിലാഴ്ത്തി എറണാകുളം പുല്ലേപ്പടി പാലത്തിന്...

ജ്വല്ലറിയിൽ നിന്ന് മിന്നൽ വേഗത്തിൽ സ്വർണവുമായി കടന്നു; കൊണ്ടോട്ടിയിലെ സിനിമാറ്റിക് മോഷണക്കേസിൽ പ്രതികൾ വലയിൽ!

ജ്വല്ലറിയിൽ നിന്ന് മിന്നൽ വേഗത്തിൽ സ്വർണവുമായി കടന്നു; കൊണ്ടോട്ടിയിലെ സിനിമാറ്റിക് മോഷണക്കേസിൽ...

ഇടുക്കി ഡാമിൽ വെള്ളം വറ്റുന്നു: കേരളം കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക്

തൊടുപുഴ: കേരളത്തിന്റെ 'പവർ ഹൗസ്' എന്നറിയപ്പെടുന്ന ഇടുക്കി ജലസംഭരണിയിൽ വെള്ളം വറ്റിത്തുടങ്ങുന്നു....

കുളിക്കാനിറങ്ങിയ വിദ്യാർത്ഥി വലയിൽ കുടുങ്ങി മരിച്ചു; നാടിന് നൊമ്പരമായി അച്ചുവിന്റെ വേർപാട്

കുളിക്കാനിറങ്ങിയ വിദ്യാർത്ഥി വലയിൽ കുടുങ്ങി മരിച്ചു; നാടിന് നൊമ്പരമായി അച്ചുവിന്റെ വേർപാട് തൃശൂർ:...

വാക്കത്തി കഴുത്തില്‍ വച്ചു; കള്ളന്മാര്‍ കൊണ്ടുപോയത് 150 രൂപയുടെ ഇമിറ്റേഷന്‍ ഗോള്‍ഡ്, പോക്കറ്റിലെ 25,000 രൂപ സേഫ്, ആശ്വാസത്തില്‍ മിനി

വാക്കത്തി കഴുത്തില്‍ വച്ചു; കള്ളന്മാര്‍ കൊണ്ടുപോയത് 150 രൂപയുടെ ഇമിറ്റേഷന്‍ ഗോള്‍ഡ്,...

കാമുകന്റെ ഭാര്യയെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തി; 45കാരി കസ്റ്റഡിയിൽ

കാമുകന്റെ ഭാര്യയെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തി; 45കാരി കസ്റ്റഡിയിൽ Mumbai: മഹാരാഷ്ട്രയിലെ Chhatrapati Sambhajinagarയിൽ...

Related Articles

Popular Categories

spot_imgspot_img