web analytics

ഓവർടേക്കിങ്ങിനിടെ അപകടം; കോഴിക്കോട് ലോറി ബൈക്കിലിടിച്ച് യുവതിക്ക് ദാരുണാന്ത്യം

കോഴിക്കോട്: കോഴിക്കോട് ലോറി ബൈക്കിലിടിച്ച് യുവതി മരിച്ചു. കോഴിക്കോട് മാത്തറ സ്വദേശി അൻസില (20) ആണ് മരിച്ചത്. ഓവർടേക്കിങ്ങിനിടെയാണ് അപകടം നടന്നത്.(Accident while overtaking; young woman died in kozhikode)

കോഴിക്കോട് പന്തീരാങ്കാവ് കൈമ്പാലത്ത് വൈകിട്ടോടെയാണ് അപകടമുണ്ടായത്. ബൈക്ക് ഓടിച്ചിരുന്ന അൻസിലയുടെ സഹോദരൻ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ലോറിയ്ക്ക് മുമ്പിൽ വേഗത കുറച്ചുകൊണ്ട് കാര്‍ മുന്നോട്ട് നീങ്ങുന്നത് സിസിടിവിയിൽ കാണാം.

എന്നാൽ ഇതിനിടയിൽ ലോറിയുടെ പിന്നിൽ വരുകയായിരുന്ന ബൈക്ക് യാത്രികൻ ലോറിയെ മറികടക്കാൻ ശ്രമിച്ചു. ഇതിനിടയിൽ മുന്നിലെ കാറിനെ മറികടക്കുന്നതിനായി ലോറി ഡ്രൈവറും വലത്തോട്ട് വാഹനം വെട്ടിച്ചതോടെയാണ് ബൈക്കിൽ തട്ടിയത്.

ഇതോടെ ബൈക്കിന്‍റെ പിന്‍സീറ്റിലുണ്ടായിരുന്ന അന്‍സില റോഡിലേക്ക് വീഴുകയായിരുന്നു. തുടര്‍ന്ന് ലോറിയുടെ പിന്‍ചക്രം കയറിയിറങ്ങുകയായിരുന്നു. ഉടൻ തന്നെ അന്‍സിലയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img