കോഴിക്കോട്: കാറും ട്രാവലറും കൂട്ടിയിടിച്ച് നിരവധിപേർക്ക് പരിക്ക്. താമരശ്ശേരി കൈതപൊയിലിലാണ് അപകടമുണ്ടായത്. ഇന്ന് വൈകിട്ട് 4.30ഓടെയായിരുന്നു അപകടം.(accident in thamarassery; many passengers injured)
അപകടത്തിൽ ഒൻപത് പേർക്കാണ് പരിക്കേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ല. അപകടത്തെ തുടർന്ന് ദേശീയ പാതയിൽ ഏറെ നേരം ഗതാഗത തടസ്സം നേരിട്ടു. അതിനിടെ താമരശേരി ചുരത്തിലെ ആറാം വളവിൽ ലോറി കുടുങ്ങിയതിനെ തുടർന്ന് ഗതാഗതം തടസപ്പെട്ടു. വൈകിട്ട് ആറ് മണിയോടെയായിരുന്നു ലോറി കുടുങ്ങിയത്.