web analytics

നിലമ്പൂരിൽ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു; സ്കൂട്ടറും വീടിന്‍റെ മതിലും തകർത്തു

മലപ്പുറം: നിലമ്പൂരിൽ ആനയിടഞ്ഞു. മാരിയമ്മൻകോവിൽ ഉത്സവത്തിന് കൊണ്ടുവന്ന ബ്രഹ്മണിയ വീട്ടിൽ ഗോവിന്ദൻകുട്ടിയാണ് ഇടഞ്ഞത്. ഒന്നര മണിക്കൂർ നേരത്തെ പരിഭ്രാന്തിക്കൊടുവിലാണ് ആനയെ തളച്ചത്.(elephant attack during ulsavam at nilambur)

ഉത്സവത്തിനായി വാഹനത്തിൽ നിന്ന് ഇറക്കി മാറ്റി നിർത്തുമ്പോഴാണ് ആന ഇടഞ്ഞത്. പരാക്രമം കാട്ടിയ ആന ഒരു സ്കൂട്ടറും ഒരു വീടിൻറെ മതിലും ആന തകർത്തു. ഏറെനേരം മേഖലയിൽ ആന ഓടി നടക്കുകയും ചെയ്തു. ആന നഗരത്തിലേക്ക് പ്രവേശിച്ചേക്കാമെന്ന ആശങ്കയുള്ളതിനാൽ പ്രദേശത്തെ ജനങ്ങളെ പോലീസ് ഒഴിപ്പിച്ചിരുന്നു.

തുടർന്ന് പറമ്പിൽ കയറി നിന്ന ആനയുടെ കാലിൽ വടംകൊണ്ട് ബന്ധിക്കുകയായിരുന്നു. എലിഫൻറ് സ്‌ക്വാഡ് അടക്കം സ്ഥലത്തേക്ക് പുറപ്പെട്ടിരുന്നു. ക‍ഴിഞ്ഞ ദിവസം പാലക്കാട് കൂറ്റനാടും ആന ഇടഞ്ഞിരുന്നു. വള്ളംകുളം നാരായണൻകുട്ടി എന്ന ആനയാണ് ഇടഞ്ഞത്. ആനയുടെ കുത്തേറ്റ് പാപ്പാൻ മരിച്ചിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img