web analytics

പ്രകൃതിയൊരുക്കുന്ന ദൃശ്യവിസ്മയം; മൂന്ന് ലക്ഷത്തോളം ഒലിവ് റിഡ്‌ലി കടലാമകൾ കൂടൊരുക്കാൻ കൂട്ടമായെത്തിയത് ഇന്ത്യൻ തീരത്ത്

ഭുവനേശ്വർ: ഒഡീഷയുടെ കടൽ തീരത്ത് മൂന്ന് ലക്ഷത്തോളം ഒലിവ് റിഡ്‌ലി കടലാമകൾ പ്രജനനത്തിനായി എത്തി.

സമുദ്ര ആവാസ വ്യവസ്ഥയെ പരിപാലിക്കുന്നതിൽ ഒലിവ് റിഡ്‌ലി കടലാമകൾ സുപ്രധാന പങ്കുവഹിക്കുന്നുണ്ട്. അഡീഷണൽ ചീഫ് സെക്രട്ടറി സുപ്രിയ കടൽത്തീരത്ത് സാഹു കടലാമകൾ ഇറങ്ങുന്നതിന്‍റെ ദൃശ്യങ്ങൾ പങ്കുവച്ചു.

“പ്രകൃതിയൊരുക്കുന്ന ദൃശ്യവിസ്മയം ഒഡിഷയിൽ വിരിയുകയാണ്. ഏകദേശം 3 ലക്ഷം ഒലിവ് റിഡ്‌ലി കടലാമകൾ കൂടൊരുക്കാൻ കൂട്ടമായി എത്തിയിരിക്കുകയാണ്.

ഈ വർഷത്തെ അപൂർവത കൂടൊരുക്കൽ പകൽ സമയത്താണ് എന്നതാണ്. ഈ കടലാമകൾ സമുദ്ര ആവാസ വ്യവസ്ഥയെ നിലനിർത്തുന്നതിൽ നിർണായക പങ്ക് വഹിക്കുന്നുണ്ട്.

ആരോഗ്യകരമായ വാസസ്ഥലത്തിന്‍റെ അടയാളമാണ് ഇവയുടെ തിരിച്ചുവരവെന്നും സുപ്രിയ സാഹു ദൃശ്യം പങ്കുവച്ചു കൊണ്ട് സോഷ്യൽ മീഡിയയിൽ കുറിച്ചു.

ഒലിവ് റിഡ്‌ലി ആമകളുടെ ഈവീഡിയോകൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാണ്. പ്രകൃതിയുടെ വിസ്മയം അവസാനിക്കുന്നില്ലെന്നാണ് ഒരു കമന്‍റ്.

ഇത്രയധികം ആമകൾ ഒരേസമയം കൂടുണ്ടാക്കുന്നതിന് സാക്ഷ്യം വഹിക്കുന്നത് അവിശ്വസനീയമായ കാഴ്ചയെന്ന് മറ്റൊരാൾ കുറിച്ചു. പ്രകൃതി സംരക്ഷണ ശ്രമങ്ങൾ ഫലം കാണുന്നു എന്നതിന്‍റെ തെളിവാണിതെന്നാണ് മറ്റൊരു കമന്‍റ്.

ഈ ആമകളും അവയുടെ മുട്ടകളും വേട്ടക്കാരിൽ നിന്നും സുരക്ഷിതമായിരിക്കട്ടെ എന്നും വീഡിയോയ്ക്ക് താഴെ കമന്‍റുകൾ വന്നിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img