web analytics

പള്ളിയിൽപോയ ഒമ്പതു വയസുകാരനെ തട്ടിക്കൊണ്ടുപോയി; 23 ലക്ഷം മോചനദ്രവ്യം ആവശ്യപ്പെട്ടു, പിടിക്കപ്പെടുമെന്നായപ്പോൾ കൊലപ്പെടുത്തി ചാക്കിൽ കെട്ടി; ക്രൂരത നടത്തിയ യുവാവ് പിടിയിൽ

ഒമ്പതു വയസുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ടുപേര്‍ അറസ്റ്റിൽ. മഹാരാഷ്ട്രയിലെ താനെയിലെ ബദ്ലാപൂരിലെ ഗോരെഗാവ് ഗ്രാമത്തിലാണ് സംഭവം. കേസിലെ മുഖ്യ പ്രതി സൽമാൻ മൗലവിയെ പൊലീസ് അറസ്റ്റ് ചെയ്തു. സൽമാന്റെ സഹോദരൻ സഫുവാൻ മൗലവിയും അറസ്റ്റിലായിട്ടുണ്ട്.

ഞായറാഴ്ച വെകുന്നേരമാണ് സംഭവം നടന്നത്. പള്ളിയിൽ പ്രാർഥന കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഇബാദ് എന്ന കുട്ടിയെ അയല്‍വാസി കൂടിയായ സൽമാൻ മൗലവി തട്ടിക്കൊണ്ടുപോകുകയായിരുന്നു. തയ്യൽക്കാരനായ സൽമാൻ മൗലവിയുടെ പുതിയ വീടിന്റെ നിർമാണത്തിന് 23 ലക്ഷം രൂപ ആവശ്യമായിരുന്നു. ഇത് നേടിയെടുക്കാൻ വേണ്ടിയാണ് തട്ടിക്കൊണ്ടുപോകൽ നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. പള്ളിയിൽ പോയി ഏറെ നേരം കഴിഞ്ഞും മകൻ മടങ്ങിവരാത്തതിനെ തുടർന്ന് മാതാപിതാക്കൾ തിരച്ചിൽ ആരംഭിച്ചു.ഈ സമയത്താണ് ഇബാദിന്റെ പിതാവ് മുദ്ദാസിറിന് മകനെ തട്ടിക്കൊണ്ടുപോയതാണെന്നും 23 ലക്ഷം രൂപ നൽകിയാൽ കുട്ടിയെ മോചിപ്പിക്കാം എന്ന് പറഞ്ഞ് ഫോൺ സന്ദേശം വരുന്നത്.

കൂടുതൽ വിവരങ്ങളൊന്നും പറയാതെ ഫോൺ കോൾ അവസാനിപ്പിക്കുകയും ചെയ്തു. എന്നാല്‍ അപ്പോഴേക്കും കുട്ടിക്ക് വേണ്ടി നാട്ടുകാരും പൊലീസും തിരച്ചിൽ ഊർജിതമാക്കിയിരുന്നു. ഇതോടെ പ്രതി തന്റെ സിം കാർഡ് നശിപ്പിക്കുകയും ചെയ്തു. എന്നാൽ അപ്പോഴേക്കും പ്രതിയുടെ ലൊക്കേഷൻ പൊലീസ് കണ്ടെത്തിയിരുന്നു. ഇയാളുടെ വീട്ടിലെത്തി പരിശോധന നടത്തിയ പൊലീസ് ചാക്കിൽ കെട്ടിയ നിലയിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കുട്ടിയെ കൊലപ്പെടുത്താനുള്ള പ്രേരണയ്ക്ക് പിന്നിൽ മറ്റെന്തെങ്കിലും കാരണമുണ്ടോ എന്ന് അന്വേഷിക്കുമെന്ന് താനെ പൊലീസ് സൂപ്രണ്ട് ഡോ. ഡി.എസ്. സ്വാമി പറഞ്ഞു.

Read Also: ലൈംഗികശേഷിയില്ലെന്ന് പറഞ്ഞ് ഭർത്താവിനെ ആളുകളുടെ മുന്നിൽ അപമാനിക്കുന്നത് കുറ്റകരം; യുവാവിന് വിവാഹമോചനം അനുവദിച്ച് കോടതി

spot_imgspot_img
spot_imgspot_img

Latest news

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ...

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ ഡൽഹി: ശബരിമലയിലെ യുവതീ...

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന തിരുവനന്തപുരം:...

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം ആഗോള ഇന്ധന വിപണിയെ ബാധിക്കുമോ?

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം...

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില…

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില… തിരുവനന്തപുരം: വീടുകളിൽ ഉപയോഗിക്കുന്ന പാചകവാതക...

Other news

‘സൗകര്യങ്ങള്‍’ ഇഷ്ടമായി; ജയിലിലേക്കു തിരികെ പോകാന്‍ മോഷണം; യുവാവ് പിടിയില്‍

‘സൗകര്യങ്ങള്‍’ ഇഷ്ടമായി; ജയിലിലേക്കു തിരികെ പോകാന്‍ മോഷണം; യുവാവ് പിടിയില്‍ തിരുവനന്തപുരം: ജയില്‍...

എ.ടി.എം. ഇടപാടുകളിൽ ഏപ്രിൽ 1 മുതൽ മാറ്റം; ഈ ബാങ്കുകളുടെ ഉപഭോക്താക്കൾ ശ്രദ്ധിക്കുക

എ.ടി.എം. ഇടപാടുകളിൽ ഏപ്രിൽ 1 മുതൽ മാറ്റം ബാങ്കിങ് മേഖലയിലെ പ്രമുഖ സ്ഥാപനങ്ങളായ...

മതമതിലുകൾ തകർത്ത് പ്രണയിച്ചു; ആറുവയസ് മൂത്ത അഞ്ജും ശിവം ദുബെയുടെ ജീവിതത്തിലേക്ക്

മതമതിലുകൾ തകർത്ത് പ്രണയിച്ചു; ആറുവയസ് മൂത്ത അഞ്ജും ശിവം ദുബെയുടെ ജീവിതത്തിലേക്ക് ഇന്ത്യയുടെ...

ഒരു മാമ്പഴത്തിന് ₹2500! ‘രാജകുമാരൻ’ കോഹിത്തൂർ മാമ്പഴത്തിന്റെ അത്ഭുത കഥ

ഒരു മാമ്പഴത്തിന് ₹2500! ‘രാജകുമാരൻ’ കോഹിത്തൂർ മാമ്പഴത്തിന്റെ അത്ഭുത കഥ ഒരു മാമ്പഴത്തിന്...

പശ്ചിമേഷ്യയിൽ യുദ്ധഭീതി; കടൽ കടന്ന് ഇന്ത്യൻ കപ്പലുകൾ! ചങ്കിടിപ്പോടെ ലോകം, കരുത്തുറ്റ നീക്കവുമായി ഇന്ത്യ

ന്യൂഡൽഹി: യുദ്ധം പുകയുന്ന പശ്ചിമേഷ്യൻ കടലിടുക്കുകളിൽ നിന്ന് ഇന്ത്യയ്ക്ക് ആശ്വാസവാർത്ത. ലോകത്തെ...

Related Articles

Popular Categories

spot_imgspot_img