web analytics

പിടിച്ചുപറി സ്ഥിരം പണി; ഇത്തവണ ഇരയായത് റോഡിലൂടെ നടന്നുപോയ യുവതി; മാലപൊട്ടിച്ച് കടന്നുകളഞ്ഞ യുവാവ് പിടിയിൽ

കോട്ടയം: യുവതിയുടെ കഴുത്തിൽ നിന്ന് മാല പൊട്ടിച്ച്‌ കടന്നയാളെ പൊലീസ് പിടികൂടി. കറുകച്ചാൽ കുറുമ്പനാടം ഭാഗത്ത് ഇരുപത്തിയേഴിൽ വീട്ടിൽ ജിജി കെ ആൻറണി (36) എന്നയാളെയാണ് ചിങ്ങവനം പൊലീസ് പിടികൂടിയത്. 19ന് രാവിലെ 6:45 മണിയോടുകൂടി മന്ദിരം ബസ് സ്റ്റോപ്പിന് സമീപം വച്ച് വഴിയിലൂടെ നടന്നുവരികയായിരുന്ന യുവതിയുടെ കഴുത്തിൽ കിടന്ന മാലയാണ് സ്കൂട്ടറിലെത്തിയ ഇയാൾ പൊട്ടിച്ചത്.

യുവതി നൽകിയ പരാതിയെ തുടർന്ന് ചിങ്ങവനം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദിൻറെ പ്രത്യേക നിർദ്ദേശാനുസരണം ചങ്ങനാശ്ശേരി ഡിവൈഎസ്പി എ.കെ വിശ്വനാഥൻറെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് നടത്തിയ ശാസ്ത്രീയ പരിശോധനയാണ് ഇയാളെ പിടികൂടാൻ സഹായകമായത്.

പാമ്പാടി, മണർകാട് എന്നീ സ്റ്റേഷൻ പരിധികളിൽ സമാനമായ രീതിയിൽ മാല കവർച്ച ചെയ്ത് കടന്നുകളഞ്ഞത് ഇയാളാണെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. കൂടാതെ ഇയാൾക്ക് തൃക്കൊടിത്താനം സ്റ്റേഷനിൽ ക്രിമിനൽ കേസ് നിലവിലുണ്ട്. ചിങ്ങവനം സ്റ്റേഷൻ എസ് എച്ച് ഒ അനിൽകുമാർ വി എസ്, എസ് ഐ വിഷ്ണു വി വി, എ എസ് ഐ അഭിലാഷ് കെ എസ്, സി പി ഒമാരായ റിങ്കു സി ആർ, അരുൺകുമാർ, സഞ്ചിത്ത്, സുമേഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img