web analytics

ഉടമയുടെ ശ്രദ്ധ ഫോൺ വിളിയിൽ; തക്കം നോക്കി ജുവല്ലറിയിൽ നിന്നും സ്വർണ്ണ മോതിരം മോഷ്ടിച്ച് യുവതി; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; സംഭവം ചേർത്തലയിൽ

നഗരമധ്യത്തിലെ ജുവല്ലറിയിൽ നിന്നും സ്വർണ്ണ മോതിരം മോഷ്ടിച്ച് യുവതി. ദേവീ ക്ഷേത്രത്തിന് പടിഞ്ഞാറ് വശം പടയണി പാലത്തിന് സമീപമുള്ള വി ജോൺ സ്വർണ്ണവ്യാപാരശാലയിൽ നിന്നാണ് യുവതി തന്ത്രപരമായി മോതിരം മോഷ്ടിച്ചത്. 

കഴിഞ്ഞ 15 നായിരുന്നു സംഭവം. ഒറ്റയ്ക്ക് എത്തിയ 32 വയസു തോന്നിക്കുന്ന യുവതിയാണ് 3 ഗ്രാം തൂക്കമുള്ള മോതിരവുമായി കടന്നു കളഞ്ഞത്.

കടയിലുണ്ടായിരുന്ന ഉടമ ജിതേജ് ഫോൺ വിളിയിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചെന്ന് മനസിലാക്കി തക്കം നോക്കിയാണ് യുവതി മോതിരം തിരയുന്നതിനിടെ വിരലിൽ സ്വർണ്ണമോതിരം ഇടുകയും, മറ്റൊരു വിരലിൽ കിടന്ന ഡ്യൂപ്ലിക്കറ്റ് മോതിരം പകരം നൽകിയുമാണ് യുവതി കടന്നത്. 

പിറ്റേ ദിവസമാണ് കബളിപ്പിക്കപ്പെട്ടു എന്നു ഉടമ കണ്ടെത്തിയത്. തുടർന്ന് കടയ്ക്കുള്ളിലെ സിസിടിവി കേന്ദ്രീകരിച്ചു ചേർത്തല പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.

English Summary

A young woman stole a gold ring from a jeweller

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img