ഇരുപ്പച്ചിറ ഷാപ്പിൽ നല്ല കള്ള് കിട്ടുമെന്ന് പറഞ്ഞ് ബൈക്കിൽ കയറ്റിക്കൊണ്ടുപോയി, മൊബൈൽ ഫോണും പണവും കവർന്നു; യുവാവ് പിടിയിൽ

നല്ല കള്ള് കിട്ടുമെന്ന് പറഞ്ഞ് ബൈക്കിൽ കയറ്റിക്കൊണ്ടുപോയി മൊബൈൽ ഫോണും പണവും കവർന്ന കേസിൽ യുവാവ് പിടിയിൽ.

തിരുവാണിയൂർ മോനിപ്പിള്ളി കോണത്ത് പറമ്പിൽ അജിത്ത് (21) നെയാണ് പുത്തൻകുരിശ് പോലീസ് അറസ്റ്റ് ചെയ്തത്. ആന്ധ്രാപ്രദേശ് സ്വദേശി ക്കാണ് പണവും ഫോണും നഷ്ടമായത്.

കക്കാട്ടുപാറ ഷാപ്പിൽ വച്ചാണ് യുവാവ് ഇതര സംസ്ഥാന തൊഴിലാളിയെ പരിചയപ്പെട്ടത്. ഇരുപ്പച്ചിറ ഷാപ്പിൽ നല്ല കള്ള കിട്ടുമെന്ന് പറഞ്ഞ് അജിത്ത് ബൈക്കിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു.

ഷാപ്പിലെത്തി രണ്ട് പേരും കള്ളുകുടിച്ചു. തുടർന്ന് ഇൻസ്റ്റാഗ്രാം അക്കൗണ്ട് നോക്കാനെന്ന് പറഞ്ഞ് ഫോൺ വാങ്ങി ഇതര സംസ്ഥാനത്തൊഴിലാളിയുടെ അക്കൗണ്ടിൽ നിന്ന് പണം ട്രാൻസ്ഫർ ചെയ്തെടുത്തു.

പിന്നീട് ബൈക്കിൽ കയറ്റി കൊണ്ടുപോയി. ഇടയ്ക്ക് വച്ച് മൂത്രമൊഴിക്കാനെന്ന് പറഞ്ഞ് വാഹനം നിർത്തി, മൊബൈൽ ഫോൺ തട്ടിയെടുത്ത് കടന്നു കളയുകയായിരുന്നു.

ഡി വൈ എസ് പി വി ടി ഷാജന്റെ നേതൃത്വത്തിൽ ഇൻസ്‌പെക്ടർ കെ പി ജയപ്രകാശ്, എസ് ഐ മാരായ കെ ജി ബിൻസി, ജി ശശിധരൻ, സി ഓ സജീവ്, എ എസ് ഐ മാരായ കെ കെ സുരേഷ്‌ കുമാർ, മനോജ്‌ കുമാർ, സീനിയർ സി പി ഓ മാരായ പി ആർ അഖിൽ, ആനന്ദ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

spot_imgspot_img
spot_imgspot_img

Latest news

തല്ലിന് പിന്നാലെ തലോടൽ;വ്യാജമൊഴി നല്‍കിയതിന് കേസെടുക്കാം;രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡലും നൽകാം!

എഡിജിപി എം ആര്‍ അജിത് കുമാറിന്  രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡലിന്...

രണ്ടുനില ട്രെയിനിൻ്റെ ചൂളം വിളിക്ക് കാതോർത്ത് കേരളം; ഓടുന്നത് ഈ റൂട്ടിൽ

സംസ്ഥാനത്തെ ആദ്യ ഡബിള്‍ ഡെക്കര്‍ ട്രെയിന്‍ കോയമ്പത്തൂര്‍-പാലക്കാട് റൂട്ടില്‍ ഓടാന്‍ സാധ്യതയെന്ന്...

യേശുക്രിസ്തുവിന്റെ ഉത്ഥാനത്തെ അനുസ്മരിച്ച് ഇന്ന് ഈസ്റ്റർ: ലോകമെമ്പാടും ആഘോഷങ്ങൾ

യേശുക്രിസ്തുവിന്റെ ഉത്ഥാനത്തെ അനുസ്മരിച്ച്ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ ഇന്ന് ഈസ്റ്റർ ആഘോഷിക്കുകയാണ്. വിവിധ...

ലഹരിക്കേസിൽ നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റില്‍: കഞ്ചാവും മെത്താംഫെറ്റമിനും ഉപയോഗിക്കുമെന്ന് നടൻ

നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റില്‍. ഇന്ന് നോർത്ത് പൊലീസ് സ്റ്റേഷനിൽ...

ഷൈന്‍ ടോം ചാക്കോ പോലീസിന് മുന്നില്‍ ഹാജരായി

കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോ പോലീസിന് മുന്നില്‍ ഹാജരായി. എറണാകുളം...

Other news

പരീക്ഷ വിജയിപ്പിക്കണം; ഉത്തരകടലാസിനുള്ളിൽ അപേക്ഷയുമായി വിദ്യാർഥികൾ, ഇൻവിജലേറ്റർക്ക് ചായ കുടിക്കാൻ 500 രൂപയും!

ബെംഗളൂരു: പരീക്ഷ വിജയിപ്പിക്കുന്നതിനായി ഉത്തരക്കടലാസിനുള്ളിൽ നോട്ടുകളും അപേക്ഷയും വെച്ച് വിദ്യാർഥികൾ. കർണാടകയിലെ...

ഷവർമ കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ; 20 പേർ ആശുപത്രിയിൽ

തിരുവനന്തപുരം: ഷവർമ കഴിച്ചവർ ഭക്ഷ്യവിഷബാധയെ തുടർന്ന് ചികിത്സ തേടി. തിരുവനന്തപുരം മണക്കാടിലാണ്...

തീയിട്ടത് മരിച്ച മനോജ് തന്നെ! മാതാപിതാക്കൾ ഓടി രക്ഷപ്പെട്ടു; മൂവരും മദ്യലഹരിയിലായിരുന്നെന്ന് നാട്ടുകാർ

കോന്നി: കോന്നി ഇളകൊള്ളൂരിൽ വീടിനു തീപിടിച്ച് യുവാവ് മരിച്ച സംഭവത്തിൽ മദ്യലഹരിയിൽ...

കര്‍ണാടക മുന്‍ പൊലീസ് മേധാവി വീടിനുള്ളിൽ മരിച്ച നിലയില്‍

ബെംഗളൂരു: കര്‍ണാടക മുന്‍ പൊലീസ് മേധാവിയെ വീടിനുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തി....

ഷൈന്‍ ടോം ചാക്കോ നാളെ ഹാജരാകേണ്ടെന്ന് പൊലീസ്

കൊച്ചി: രണ്ടാം ഘട്ട ചോദ്യം ചെയ്യലിനായി നടൻ ഷൈന്‍ ടോം ചാക്കോ...

കൊളുന്തുത്പാദനം കൂടി, പക്ഷെ കർഷകർക്ക് പ്രയോജനമില്ല; കാരണമിതാണ്…

കൊളുന്ത് ഉത്പാദനം കൂടിയതിൻ്റെ പ്രയോജനം കിട്ടാതെ പൂട്ടിക്കിടക്കുന്നതോട്ടങ്ങളിലെ തൊഴിലാളികളും, ഹൈറേഞ്ചിലെ ചെറുകിട...

Related Articles

Popular Categories

spot_imgspot_img