തൊടുപുഴ :വീടിനു സമീപം റോഡിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷക്ക് തീയിട്ട് യുവാവ്. ഓട്ടോറിക്ഷ പൂർണമായും കത്തി നശിച്ചു. A young man set fire to an autorickshaw parked on the road near his house
ഇടവെട്ടി ശാസ്‌താംപാറയിലാണ് സംഭവം. സ്കൂളിനു മുന്നിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷ തീയിട്ട് നശിപ്പിച്ച കേസിൽ ഇടവെട്ടി ശാസ്‌താംപാറ സ്വദേശി സനു ബാബുവാണ് (33) പോലീസിന്റെ പിടിയിലായത്.
ശനിയാഴ്ച്ച പുലർച്ചെ രണ്ടരയോടെ ശാസ്താംപാറ കൊച്ചുവീട്ടിൽ എബി കെ.ദാസിന്റെ (22) ഓട്ടോറിക്ഷയാണ് പ്രതി കത്തിച്ചത്.
എബിയുടെ ഭാര്യാ പിതാവുമായി സനു തർക്കത്തിൽ ഏർപ്പെട്ടത് ചോദ്യം ചെയ്‌തതും, പോലീസിൽ പരാതി നൽകിയതുമാണ് പ്രകോപനത്തിന് കാരണം.
എബിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതി സനുവിനെ ഇന്ന് രാവിലെ പോലീസ് പിടികൂടുകയായിരുന്നു.