web analytics

മോഷണത്തിനിറങ്ങുന്നത് മോഷ്ടിച്ച സ്കൂട്ടറുമായി; വർക്ക്ഷോപ്പിൽ മോഷണത്തിനെത്തിയപ്പോൾ “ജ്യോതിഷി” കുടുങ്ങി

പാലാ: മോഷ്ടിച്ച സ്കൂട്ടറുമായി കറങ്ങി നടന്ന് മോഷണം നടത്തുന്ന യുവാവ് അറസ്റ്റിൽ. നെടുമങ്ങാട് താന്നിമൂട് ഭാഗത്ത് തോപ്പുവിള പുത്തൻവീട് വീട്ടിൽ ജെ.എസ്. ജ്യോതിഷി (25) നെയാണ് പാലാ പൊലീസ് അറസ്റ്റ് ചെയ്തത്.A young man has been arrested for stealing by walking around with a stolen scooter

പാലാ കൊട്ടാരമറ്റം ഭാഗത്ത് നിന്ന് മോഷ്ടിച്ച സ്കൂട്ടറുമായി കറങ്ങി നടന്ന് മോഷണം നടത്തുന്നതിനിടയിലാണ് പിടിയിലായത്. കഴിഞ്ഞദിവസം ഉച്ചയോടെ പാലാ കൊട്ടാരമറ്റം ഭാഗത്തുള്ള കെട്ടിടത്തിന്റെ മുൻവശത്ത് നിർത്തിയിട്ടിരുന്ന ആക്ടീവ സ്കൂട്ടർ മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു.

പരാതിയെ തുടർന്ന് പാലാ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെയാണ് മോഷ്ടിച്ച് സ്കൂട്ടറുമായി ജ്യോതിഷ് വെള്ളിയാഴ്ച വൈകീട്ട് പുലിയന്നൂർ ഭാഗത്തുള്ള വർക്ക്ഷോപ്പിൽ അതിക്രമിച്ചു കയറി മോഷണത്തിന് ശ്രമിച്ചത്.

നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പാലാ പൊലീസ് സ്ഥലത്തെത്തി പ്രതിയെ പിടികൂടി. പാലാ സ്റ്റേഷൻ എസ്.ഐ ബിനു, സുരേഷ്, എ.എസ്.ഐമാരായ സുഭാഷ് വാസു, അഭിലാഷ്, സി.പി.ഒ ജസ്റ്റിൻ എന്നിവരാണ് മോഷ്ടാവിനെ പിടികൂടിയത്. തിരുവന്തപുരം മെഡിക്കൽ കോളജ്, പൂന്തുറ പൊലീസ് സ്റ്റേഷനുകളിൽ പ്രതിക്കെതിരെ ക്രിമിനൽ കേസ് നിലവിലുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

കെഎസ്ആർടിസി ബസ്സും ടാങ്കറും കൂട്ടിയിടിച്ച് അപകടം; കാബിൻ വെട്ടിപ്പൊളിച്ച് ഡ്രൈവറെ രക്ഷപ്പെടുത്തി

കെഎസ്ആർടിസി ബസ്സും ടാങ്കറും കൂട്ടിയിടിച്ച് അപകടം; കാബിൻ വെട്ടിപ്പൊളിച്ച് ഡ്രൈവറെ രക്ഷപ്പെടുത്തി തൃശൂർ:...

യുഎസ് യുദ്ധവിമാനം തകർന്നു; പൈലറ്റിനെ സാഹസികമായി രക്ഷപ്പെടുത്തി;മറ്റൊരാൾക്കായി തിരച്ചിൽ തുടരുന്നു

യുഎസ് യുദ്ധവിമാനം തകർന്നു; പൈലറ്റിനെ സാഹസികമായി രക്ഷപ്പെടുത്തി;മറ്റൊരാൾക്കായി തിരച്ചിൽ തുടരുന്നു വാഷിംഗ്ടൺ/ടെഹ്റാൻ: അമേരിക്കയുടെ യുദ്ധവിമാനത്തിൽപ്പെട്ട...

വാഗ്ദാനപ്പെരുമഴയിൽ കേരളം; ആര് ഭരിക്കും? ഒരേ മോഡലിൽ പ്രകടനപത്രികകൾ ഇറക്കി മുന്നണികൾ! വോട്ടർമാർ കൺഫ്യൂഷനിൽ

വാഗ്ദാനപ്പെരുമഴയിൽ കേരളം; ആര് ഭരിക്കും? ഒരേ മോഡലിൽ പ്രകടനപത്രികകൾ ഇറക്കി മുന്നണികൾ!...

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി വിക്ഷേപിച്ചു

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി...

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ?

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ? കോട്ടയം: കേരള രാഷ്ട്രീയത്തിലെ...

Other news

മീൻ വായിൽ കടിച്ചുപിടിച്ചു; തൊണ്ടയിൽ കുടുങ്ങി യുവാവിന് ദാരുണാന്ത്യം!

മീൻ വായിൽ കടിച്ചുപിടിച്ചു; തൊണ്ടയിൽ കുടുങ്ങി യുവാവിന് ദാരുണാന്ത്യം! ഭുവനേശ്വർ: കുളത്തിൽ മീൻപിടിക്കുന്നതിനിടെ...

രഞ്ജിത്തിന് ജാമ്യമില്ല; തിങ്കളാഴ്ച വരെ കസ്റ്റഡിയിൽ

രഞ്ജിത്തിന് ജാമ്യമില്ല; തിങ്കളാഴ്ച വരെ കസ്റ്റഡിയിൽ കൊച്ചി: ലൈംഗികാതിക്രമ കേസിൽ പ്രതിയായ പ്രമുഖ...

കുടകിൽ ട്രക്കിങ്ങിനിടെ മലയാളി യുവതിയെ കാണാതായി; വനമേഖലയിൽ തിരച്ചിൽ തുടരുന്നു

കുടകിൽ ട്രക്കിങ്ങിനിടെ മലയാളി യുവതിയെ കാണാതായി; വനമേഖലയിൽ തിരച്ചിൽ തുടരുന്നു കണ്ണൂർ: കർണാടകയിലെ കുടകിൽ...

ഉറവപ്പാറയിൽ ഇടിമിന്നലേറ്റ് 13കാരിക്ക് ദാരുണാന്ത്യം; മരിച്ചത് പെരുമ്പാവൂർ സ്വദേശിനി നഫീസത്തുൽ മിസ്രിയ

ഉറവപ്പാറയിൽ ഇടിമിന്നലേറ്റ് 13കാരിക്ക് ദാരുണാന്ത്യം; മരിച്ചത് പെരുമ്പാവൂർ സ്വദേശിനി നഫീസത്തുൽ മിസ്രിയ കൊച്ചി: ഇടിമിന്നലേറ്റ്...

സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ

സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽമഴ ശക്തമാകുന്നതായി...

യുവതിയെ രക്ഷിക്കാൻ വെടിയുതിർത്ത മലയാളി; തോക്ക് ഗുജറാത്തിൽ നിന്നെന്ന് മൊഴി

യുവതിയെ രക്ഷിക്കാൻ വെടിയുതിർത്ത മലയാളി; തോക്ക് ഗുജറാത്തിൽ നിന്നെന്ന് മൊഴി മുംബൈയിൽ യുവതിയെ...

Related Articles

Popular Categories

spot_imgspot_img