web analytics

യുവാവിനെ മരിച്ചതായി പ്രഖ്യാപിച്ച് സർട്ടിഫിക്കറ്റ് നൽകി സർക്കാർ; എന്നാൽ അതൊന്നു തെളിയിച്ചിട്ടു തന്നെയെന്ന് യുവാവും; പക്ഷെ അതിനുവേണ്ടി തെരഞ്ഞെടുത്ത വഴി……ഒടുവിൽ ദുരന്തമായി !

എത്ര നാടകീയമായി തോന്നിയാലും ഉത്തരേന്ത്യൻ സംസ്ഥാനമായ രാജസ്ഥാനിൽ നടന്ന ഈ സംഭവം യാഥാർഥ്യമാണ്.
മറ്റൊന്നുമല്ല, താൻ ജീവിച്ചിരിപ്പുണ്ട് എന്ന് സർക്കാർ രേഖകളി തെളിയിക്കാനായി ഒരു യുവാവ് കുറ്റവാളിയായിത്തീർന്ന കഥയാണിത്. ബലോത്ര ജില്ലയിലെ മിതോര ഗ്രാമത്തിൽ നിന്നുള്ള ബാബുറാം ഭിൽ ജീവിച്ചിരിപ്പുണ്ടെങ്കിലും മരണ സർട്ടിഫിക്കറ്റ് നൽകിയിരുന്നു. പിശക് തിരുത്താൻ അദ്ദേഹം കുറെ അലഞ്ഞെങ്കിലും ഫലമുണ്ടായില്ല. അതോടെയാണ് വ്യത്യസ്തമായ രീതി ഇയാൾ തെരഞ്ഞെടുത്തത്. (A young man becomes a criminal to prove that he is alive)

ഗവൺമെൻ്റിൻ്റെ ശ്രദ്ധയിൽപ്പെടാൻ പലവഴികൾ നോക്കിയിട്ടും നടന്നില്ല. അങ്ങനെയാണ് ഒരു കുറ്റവാളിയാകുക എന്ന ആശയം അവൻ്റെ മനസ്സിൽ ഉടലെടുത്തത്. അങ്ങിനെ, ജൂലൈ 19 ന് കത്തിയും പെട്രോൾ കുപ്പിയും എടുത്ത് ഒരു പ്രാദേശിക സ്‌കൂളിൽ ഭീകരപ്രവർത്തനം നടത്താൻ യുവാവ് തീരുമാനിച്ചത്.

ചുളി ബേര ധരണ സ്‌കൂളിൽ കയറിയ ഇയാൾ രണ്ട് അധ്യാപകരെ കുത്തിക്കൊല്ലുകയും രക്ഷിതാവിനെ ആക്രമിക്കുകയും ചെയ്തു. ചില വിദ്യാർത്ഥികളെയും അധ്യാപകരെയും ഇയാൾ ബന്ദികളാക്കിയതായും പോലീസ് മൊഴിയിൽ പറയുന്നു. ആക്രമണത്തിൽ ആക്ടിംഗ് ഹെഡ്മാസ്റ്റർ ഹർദയാൽ, അധ്യാപകൻ സുരേഷ് കുമാർ എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു.

പോലീസ് സ്ഥലത്തെത്തി ഇയാളെ അറസ്റ്റ് ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന ആ സത്യം അയാൾ വെളിപ്പെടുത്തിയത്. സർക്കാർ തൻ്റെ മരണ സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ടെന്നും അതിനാൽ തൻ്റെ സ്വത്ത് ഉടൻ സർക്കാർ കണ്ടുകെട്ടുമെന്നും അദ്ദേഹം ഭയപ്പെട്ടു. താൻ ജീവിച്ചിരിപ്പുണ്ടെന്നതിന് തെളിവ് നൽകാൻ ഭിൽ ആഗ്രഹിച്ചു. കുറ്റം ചെയ്താൽ തൻ പിടിക്കപ്പെടുകയും അറസ്റ്റ് ചെയ്യുമ്പോൾ തൻ ജീവിച്ചിരിപ്പുണ്ടെന്നു തെളിയുകയും ചെയ്യും എന്നായിരുന്നു ഇയാളുടെ കണക്കുകൂട്ടൽ.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img