കോഴിക്കോട്: മൂന്നര വയസുകാരന് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. പോണ്ടിച്ചേരിയിൽ നടത്തിയ പിസിആർ പരിശോധനയിലാണ് കണ്ണൂർ സ്വദേശിയായ കുട്ടിക്ക് രോഗം സ്ഥിരീകരിച്ചത്.A three-and-a-half-year-old boy was diagnosed with amoebic encephalitis in Kannur
നിലവിൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് കുട്ടി.പ്രാഥമിക പരിശോധനയിൽ രോഗം തെളിഞ്ഞിരുന്നു. അന്തിമ പരിശോധനാ ഫലം വന്ന ശേഷമാണ് രോഗം സ്ഥിരീകരിച്ചത്.
രോഗ ലക്ഷണങ്ങളോടെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയെ കഴിഞ്ഞ ശനിയാഴ്ചയാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. വെന്റിലേറ്ററിൽ കഴിയുന്ന കുട്ടി മരുന്നുകളോടു പ്രതികരിക്കുന്നുണ്ടെന്നു ഡോക്ടർമാർ അറിയിച്ചു.
തളിപ്പറമ്പിൽ വെള്ളച്ചാട്ടത്തിൽ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗ ലക്ഷണങ്ങളുണ്ടായത്.
അതിനിടെ മറ്റൊരു കുട്ടി കൂടി അമീബിക് മസ്തിഷ്ക ജ്വര ലക്ഷണങ്ങളുമായി കോഴിക്കോട് ആശുപത്രിയിൽ ചികിത്സയിലാണ്. കോഴിക്കോട് സ്വദേശിയായ 4 വയസുകാരൻ ആണ് ചികിത്സയിലുള്ളത്. ഈ കുട്ടിയുടെ അന്തിമ പരിശോധനാ ഫലം നാളെ (വെള്ളി) ലഭിക്കും.