web analytics

എലിയിൽ നിന്ന് വൈറസ് ബാധ; വാക്സിനോ ചികിത്സയോ ഇല്ല; നാല് മരണം; അരിസോണയിൽ ആരോ​ഗ്യ ജാ​ഗ്രത നിർദ്ദേശം

കാഴ്ചയിൽ ഇത്തിരിക്കുഞ്ഞൻ ആണെങ്കിലും നമ്മുടെ ജീവൻ തന്നെ കവരാവുന്ന പല രോഗങ്ങൾക്കും എലികൾ കാരണമാകാറുണ്ട്.Virus transmission from rat

എലിയിൽ നിന്ന് പകരുന്ന അപൂർവ രോ​ഗം ബാധിച്ച് നാലുപേർ മരണമടഞ്ഞ സംഭവത്തിൽ അമേരിക്കയിലെ അരിസോണയിൽ ആരോ​ഗ്യ ജാ​ഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു.

ഹാന്റ വൈറസ് ബാധയിൽ അരിസോണ ആരോ​ഗ്യവകുപ്പ് ജനുവരി മുതൽ ജൂലായ് വരെ ഏഴു കേസുകളാണ് റിപ്പോർട്ട് ചെയ്തത്. രണ്ടുകേസുകൾ കാലിഫോർണിയയിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. റോഡന്റുകളായ എലിയിൽ നിന്നാണ് വൈറസുകൾ മനുഷ്യരിലേക്ക് പകരുന്നത്. Hantavirus Pulmonary Syndrome (HPS) ന് കാരണമാകുന്നു.

ഇവയുമായുള്ള സമ്പർക്കം വഴിയും അവയുടെ ഉമിനീര്, മൂത്രം, കാഷ്ഠം എന്നിവ വഴിയുമാണ് രോ​ഗ പകർച്ചയുണ്ടാകുന്നത്. ഇവയിലെതിലെങ്കിലും സ്പർശിച്ച ശേഷം കൈകൾ മൂക്കിലോ വായിലോ തൊടുമ്പോഴും അവയുടെ സ്രവം വീണ ഭക്ഷണം കഴിക്കുന്നതു വഴിയും വൈറസുകൾ ശരീരത്തിൽ പ്രവേശിക്കും. അപൂർവമായി ഈ വൈറസ് ബാധയുള്ള ജീവികളുടെ കടിയേറ്റാലും രോഗം പകരാം.

കലശലായ പനി, കഠിനമായ പേശിവേദന, തലവേദന, തലകറക്കം, വയറുവേദന,ഛർദ്ദിൽ,കാഴചൽ മങ്ങൽ എന്നിവയും വൈകിയ ലക്ഷണങ്ങളിൽ ചുമയും ശ്വാസ തടസവും കണ്ടുവരുന്നു.

ഒന്നുമുതൽ-എട്ടാഴ്ചയ്‌ക്ക് ശേഷമാകും ലക്ഷണങ്ങൾ കാണുക. രോഗം മൂർച്ഛിക്കുന്ന അവസരത്തിൽ രക്തക്കുഴലുകൾ പൊട്ടുന്നതിലേക്കും രക്തസ്രാവത്തിലേക്കും വഴി തെളിക്കും. വ്യക്ക തകരാറിലാവുന്ന സ്ഥിതിവിശേഷവുമുണ്ടാകും. 38ശതമാനമാണ് മരണനിരക്ക്.

ഹാന്റ വൈറസ് ബാധിക്കുന്നവർക്ക് പ്രത്യേക ചികിത്സയോ മരുന്നുകളോ, വാക്സിനുകളോ ഇല്ല. രോ​ഗം നേരത്തെ നിർണയിക്കാനായാൽ ഐസിയു, വെൻ്റിലേറ്റർ സൗകര്യങ്ങളോടെ ചികിത്സ ലഭ്യമാക്കിയാൽ രോ​ഗി രക്ഷപ്പെടാൻ ചാൻസുകളുണ്ട്. ആഴ്ചകളോ മാസങ്ങളോ എടുത്തേക്കാം. ഓക്സിജൻ തെറാപ്പിയും ​ഗുണം ചെയ്യുമെന്ന് വി​ദ​ഗ്ധർ വ്യക്തമാക്കുന്നു

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img