web analytics

കൊമ്പു കോർത്ത് മാരൻ സഹോദരങ്ങൾ

കൊമ്പു കോർത്ത് മാരൻ സഹോദരങ്ങൾ

ചെന്നൈ: രാജ്യത്തെതന്നെ ഏറ്റവും വലിയ മാധ്യമ സ്ഥാപനങ്ങളിലൊന്നായ സണ്‍ ടിവി നെറ്റ്വര്‍ക്കിന്റെ ഉടമകളായ മാരന്‍ സഹോദരന്മാര്‍ തമ്മിലെ സ്വത്ത് തര്‍ക്കം കോടതിയിലേക്ക്.

മുന്‍ കേന്ദ്രമന്ത്രിയും ഡിഎംകെ എംപിയുമായ ദയാനിധി മാരന്‍ സഹോദരനും സണ്‍ഗ്രൂപ്പ് ഉടമയുമായ കലാനിധി മാരനെതിരേ വക്കീല്‍ നോട്ടീസ് അയച്ചതായാണ് റിപ്പോർട്ട്.

ഇന്ത്യയിലെതന്നെ ഏറ്റവും വലിയ മാധ്യമ ശൃംഖലകളിലൊന്നായ സണ്‍ ടിവി നെറ്റ് വര്‍ക്കിന്റെ ഉടമകളാണ് ഇരുവരും. വഞ്ചന, കള്ളപ്പണം വെളുപ്പിക്കല്‍ എന്നിവയുള്‍പ്പെടെ വഞ്ചനാപരമായ പ്രവര്‍ത്തനങ്ങളില്‍ കലാനിധി മാരന്‍ ഏര്‍പ്പെട്ടുവെന്ന് വക്കീൽ നോട്ടീസില്‍ ആരോപിക്കുന്നു.

മുരശൊലി മാരന്റെ മക്കളായ കലാനിധി മാരനും ലോക്‌സഭ എംപിയും മുന്‍ കേന്ദ്ര മന്ത്രിയുമായ ദയാനിധി മാരനും തമ്മിലെ കുടുംബപ്പോര് വ്യവസായ രംഗത്തും രാഷ്ടീയത്തിലും വലിയ കോലാഹലം സൃഷ്ടിച്ചിരിക്കുകയാണ്.

കലാനിധി മാരനാണ് സണ്‍ നെറ്റ് വര്‍ക്കിന്റെ നിലവിലെ ചെയര്‍മാന്‍. തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ അടുത്ത ബന്ധുക്കളാണ് മാരന്‍ സഹോദരന്മാര്‍.

1993ല്‍ സ്ഥാപിച്ച സണ്‍ ടിവി നെറ്റ് വര്‍ക്കിന്റെ ഉടമസ്ഥതയില്‍ ദക്ഷിണേന്ത്യയിൽ തന്നെ എല്ലാ ഭാഷകളിലും ടെലിവിഷന്‍ ചാനലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

മലയാളത്തില്‍ സൂര്യ ടിവിയും സണ്‍ ഗ്രൂപ്പിന്റെ ഭാഗമാണ്. ടിവി ചാനലുകള്‍ക്ക് പുറമെ പത്രം, റേഡിയോ, സിനിമ നിര്‍മ്മാണം, ഡിടിഎച്ച്, എയര്‍ലൈന്‍സ്, ഐപിഎല്‍ ക്രിക്കറ്റ് ടീമായ ഹൈദരാബാദ് സണ്‍റൈസേഴ്‌സ് തുടങ്ങിയ നിരവധി സ്ഥാപനങ്ങള്‍ സൺ ഗ്രൂപ്പിന്റെ ഭാഗമായുണ്ട്.

കലാനിധി മാരനെതിരെ ഗുരുതരമായ സാമ്പത്തിക തട്ടിപ്പ് ആരോപണങ്ങളാണ് സഹോദരന്‍ ദയാനിധി മാരൻ നിലവിൽ ഉന്നയിച്ചിരിക്കുന്നത്. ചതിയിലൂടെയും വഞ്ചനയിലൂടെയും കള്ളപ്പണം വെളുപ്പിക്കലിലൂടെയും കലാനിധി മാരന്‍ കമ്പനി തട്ടിയെടുത്തതായും, 2003-ലെ ഓഹരി ഘടന പുനഃസ്ഥാപിക്കണമെന്നും ദയാനിധി മാരന്‍ അയച്ച വക്കീല്‍ നോട്ടീസിൽ പറയുന്നു.

READ MORE:മോഹൻലാലിന്റെ ബെഡ് റൂമിന് ഒറ്റരാത്രിക്ക് എത്രയാകുമെന്ന് അറിയണ്ടേ…

സ്വത്ത് തട്ടിയെടുക്കാന്‍ കൃത്രിമ രേഖകള്‍ ചമച്ചു

പിതാവ് മുരശൊലി മാരന്റെ രോഗാവസ്ഥയിലാണ് ഇത്തരത്തിൽ സ്വത്ത് തട്ടിയെടുക്കാന്‍ കൃത്രിമ രേഖകള്‍ ചമച്ചതെന്ന് ദയാനിധിയുടെ വക്കീല്‍ നോട്ടീസില്‍ ആരോപിക്കുന്നുണ്ട്. എന്നാൽ ഇരുകൂട്ടരും കുടുംബപ്പോരിനെ പറ്റി പരസ്യമായ പ്രതികരണം ഇതുവരെ നടത്തിയിട്ടില്ല.

2024 ഒക്ടോബറിന് ശേഷം ഇത് രണ്ടാം തവണയാണ് ദയാനിധി മാരന്‍ സഹോദരന് ഇത്തരത്തിൽ വക്കീൽ നോട്ടീസ് അയക്കുന്നത്.

കലാനിധി മാരന്‍, ഭാര്യ കാവേരി മാരന്‍ എന്നിവരുള്‍പ്പെടെ ഡയറക്ടര്‍ ബോര്‍ഡിലെ എട്ടുപേര്‍ക്കെതിരെയാണ് ജൂണ്‍ 10-ന് അയച്ച നോട്ടീസില്‍ ഇത്തരത്തിൽ സാമ്പത്തിക ക്രമക്കേടുകളെ പറ്റിയുള്ള ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.

കൃത്രിമ രേഖകള്‍ ചമച്ച് കമ്പനി ഓഹരികള്‍ തട്ടിയെടുത്തുവെന്നാണ് ദയാനിധിയുടെ പ്രധാന ആരോപണം.

2003 സെപ്റ്റംബര്‍ 15-ന്, ഒരു ഓഹരിക്ക് 2,500-3,000 രൂപ വിലയുണ്ടായിരുന്ന സമയത്ത്, കലാനിധി മാരന്‍ വെറും 10 രൂപ നിരക്കില്‍ 12 ലക്ഷം ഓഹരികള്‍ സ്വന്തം പേരിലേക്ക് മാറ്റി എഴുതിച്ചേര്‍ത്തു എന്നാണ് വക്കീല്‍ നോട്ടീസില്‍ ആരോപിക്കുന്നത്.

ഇതിലൂടെ കമ്പനിയുടെ ഭൂരിഭാഗം ഓഹരിയും ഉടമസ്ഥാവകാശവും കൈക്കലാക്കി. ഈ നീക്കത്തോടെയാണ് അതുവരെ ഓഹരികളൊന്നുമില്ലാതിരുന്ന കലാനിധി മാരന്‍ 60% ഓഹരികളുമായി കമ്പനിയുടെ ഉടമയായി മാറി.

യഥാര്‍ത്ഥ സ്ഥാപക കുടുംബങ്ങളുടെ ഓഹരി പങ്കാളിത്തം 50 ശതമാനത്തില്‍ നിന്ന് 20 ശതമാനമായി കുറഞ്ഞുവെന്നും പുതിയ വക്കീൽ നോട്ടീസില്‍ പറയുന്നു.

കമ്പനിയുടെ ഓഹരി ഘടന 2003-ലെ അവസ്ഥയിലേക്ക് പുനഃസ്ഥാപിക്കണമെന്നും അന്നു മുതല്‍ നിയമവിരുദ്ധമായി നേടിയ എല്ലാ സാമ്പത്തിക നേട്ടങ്ങളും ഡിവിഡന്റുകളും ആസ്തികളും തിരികെ നല്‍കണമെന്നും വക്കീൽ നോട്ടീസില്‍ ആവശ്യപ്പെടുന്നുണ്ട്.

അല്ലാത്തപക്ഷം, സിവില്‍, ക്രിമിനല്‍ നടപടികള്‍ക്ക് പുറമെ, കേന്ദ്ര സര്‍ക്കാരിന്റെ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിനെ (SFIO) സമീപിക്കുമെന്നും ദയാനിധി മാരന്‍ വക്കീൽ നോട്ടീസിൽ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

സണ്‍ ഡയറക്ട്, സണ്‍റൈസേഴ്സ് ഹൈദരാബാദ്, സ്‌പൈസ്‌ജെറ്റ് തുടങ്ങിയ സ്ഥാപനങ്ങള്‍ കെട്ടിപ്പടുത്തത്…

കൃത്രിമ മാര്‍ഗങ്ങളിലൂടെ നേടിയ പണം ഉപയോഗിച്ച് സണ്‍ ഡയറക്ട്, സണ്‍റൈസേഴ്സ് ഹൈദരാബാദ്, സ്‌പൈസ്‌ജെറ്റ് തുടങ്ങിയ സ്ഥാപനങ്ങള്‍ കെട്ടിപ്പടുത്തത് എന്നും നോട്ടീസില്‍ ആരോപണമുണ്ട്.

അതേസമയം, ഇതൊരു ”വ്യക്തിപരമായ പ്രശ്‌നം” മാത്രമാണെന്നും നിലവിൽ സണ്‍ ടിവിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ ഇത് ബാധിക്കില്ലെന്നും കലാനിധി മാരനോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

പക്ഷെ ദയാനിധി മാരന്‍ അയച്ച നോട്ടീസിന് കലാനിധി മാരന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. 2025 മാര്‍ച്ച് 31 വരെയുള്ള രേഖകള്‍ പ്രകാരം കലാനിധി മാരന് സണ്‍ ടിവി നെറ്റ് വര്‍ക്കില്‍ 29,55,63,457 ഓഹരികളുണ്ട്.

READ MORE: സഹോദരിക്ക് വേണ്ടി പാഴ്‌സൽ വാങ്ങി, കഴിച്ചു തുടങ്ങിയപ്പോൾ കിട്ടിയത് ഒച്ചിനെ; സൂഫി മന്തിയിൽ പരിശോധന

അതായത് സണ്‍ നെറ്റ് വർക്കിന്റെ 75 ശതമാനം ഓഹരികള്‍ അദ്ദേഹത്തിന്റെ പക്കലാണ്. 23,960 കോടി ആസ്തിയുള്ള കമ്പനിയാണിത്.

തനിക്ക് അർഹതപ്പെട്ട സ്വത്തുക്കള്‍ തിരികെ നല്‍കിയില്ലെങ്കില്‍ എസ്എഫ്‌ഐഒയ്ക്കു പുറമെ ഇഡി, സെബി, ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ്, രജിസ്ട്രാര്‍ ഓഫ് കമ്പനീസ്, ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം,

ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ തുടങ്ങിയ കേന്ദ്ര ഏജന്‍സികളെ സമീപിക്കുമെന്നും ദയാനിധി മാരന്‍ നോട്ടീസിലൂടെ സഹോദരന്‍ കലാനിധിക്ക് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

തമിഴ്‌നാട് രാഷ്ടീയത്തില്‍ പ്രത്യേകിച്ച് ഡിഎംകെ പാര്‍ട്ടിയെ കുടുംബപ്പോര് ബാധിക്കുമോ എന്നത് രാഷ്ടീയ കേന്ദ്രങ്ങളെയും സംശയിക്കുന്നുണ്ട്.

തമിഴ്നാട്ടില്‍ ആധിപത്യം സ്ഥാപിക്കാനൊരുങ്ങുന്ന ബിജെപി കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് മാരന്‍ കുടുംബത്തെ വരുതിയിലാക്കുമോ എന്നാണ് നിലവിൽ ഏവരും ഉറ്റുനോക്കുന്നത്.

ENGLISH SUMMARY:

A property dispute between the Maran brothers, owners of Sun TV Network—one of India’s largest media houses—has reportedly reached the court. Former Union Minister and DMK MP Dayanidhi Maran has sent a legal notice to his brother and Sun Group owner Kalanithi Maran.

spot_imgspot_img
spot_imgspot_img

Latest news

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ “ചങ്ക് “ആണ് പോറ്റി!

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ "ചങ്ക്...

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി അന്വേഷണവും പുരോഗമിക്കുന്നു

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി...

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ് യുഡിഎഫിലേക്ക്; പ്രഖ്യാപനം ഉടൻ

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ്...

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ ഇൻഡ്യാനയിൽ അറസ്റ്റിൽ

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ...

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം കേരളത്തിൽ മദ്യപാനം...

Other news

മകരവിളക്കിന് ശബരിമലയിൽ കർശന നിയന്ത്രണം; ദർശനം 35,000 ഭക്തർക്ക് മാത്രം

മകരവിളക്കിന് ശബരിമലയിൽ കർശന നിയന്ത്രണം; ദർശനം 35,000 ഭക്തർക്ക് മാത്രം കൊച്ചി: മകരവിളക്ക്...

ഞാന്‍ ബിജെപിയില്‍ ചേരും, രാജീവ് ചന്ദ്രശേഖറുമായി ചർച്ച നടത്തിയെന്ന് സിപിഎം മുൻ എംഎൽഎ

ഞാന്‍ ബിജെപിയില്‍ ചേരും, രാജീവ് ചന്ദ്രശേഖറുമായി ചർച്ച നടത്തിയെന്ന് സിപിഎം മുൻ...

റോക്കറ്റ് പോലെ കുതിച്ച് സ്വർണവില! ഈ മാസത്തെ ഉയർന്ന നിരക്കിൽ

റോക്കറ്റ് പോലെ കുതിച്ച് സ്വർണവില! ഈ മാസത്തെ ഉയർന്ന നിരക്കിൽ കൊച്ചി: സംസ്ഥാനത്ത്...

ജി.എസ്.ടി ഉദ്യോഗസ്ഥരായി നടിച്ച് സംസ്ഥാനത്തുടനീളം വൻതട്ടിപ്പ്; 3 പേർ പിടിയിൽ

ജി.എസ്.ടി ഉദ്യോഗസ്ഥരായി നടിച്ച് സംസ്ഥാനത്തുടനീളം വൻതട്ടിപ്പ്; 3 പേർ പിടിയിൽ പത്തനംതിട്ട: ജി.എസ്.ടി...

കലോത്സവത്തിൽ താമര വിരിയും; മന്ത്രി ശിവന്‍കുട്ടിയുടെ നയതന്ത്രം

കലോത്സവത്തിൽ താമര വിരിയും; മന്ത്രി ശിവന്‍കുട്ടിയുടെ നയതന്ത്രം 64ാമത് കേരള സ്‌കൂൾ കലോത്സവത്തിന്റെ...

സിറ്റി പൊലീസ് കമ്മീഷണർ ഓഫീസിൽ ബൈക്ക് മോഷണം; യുവാവ് പിടിയിൽ

സിറ്റി പൊലീസ് കമ്മീഷണർ ഓഫീസിൽ ബൈക്ക് മോഷണം; യുവാവ് പിടിയിൽ തിരുവനന്തപുരം: തിരുവനന്തപുരം...

Related Articles

Popular Categories

spot_imgspot_img