web analytics

കാനഡയിൽ ഇന്ത്യൻ വിദ്യാർഥിനി മരിച്ച നിലയിൽ

കാനഡയിൽ ഇന്ത്യൻ വിദ്യാർഥിനി മരിച്ച നിലയിൽ

ഒട്ടാവ: കാനഡയിലെ യൂണിവേഴ്സിറ്റി ഓഫ് കാൽഗറിയിലെ ഇന്ത്യന്‍ വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. ഡൽഹി സ്വദേശിയായ ടാന്യ ത്യാഗിയാണ് മരിച്ചത്.

വാൻകൂവറിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ വ്യാഴാഴ്ചയാണ് മരണ വിവരം പുറത്തുവിട്ടത്. അതേസമയം മരണകാരണം വ്യക്തമല്ലെന്നു എക്സിലെ കുറിപ്പിൽ കോൺസുലേറ്റ് ജനറൽ അറിയിച്ചു.

വിദ്യാർഥിനിയുടെ കുടുംബവുമായും അധികൃതരുമായും ബന്ധപ്പെടുന്നുണ്ടെന്നും കുറിപ്പിൽ വ്യക്തമാക്കുന്നു. എന്നാൽ മരണകാരണം എന്താണെന്ന് കനേഡിയൻ അധികൃതരും പുറത്തുവിട്ടിട്ടില്ല.

അതേസമയം, ഹൃദയാഘാതത്തെ തുടർന്നാണ് ടാന്യ മരിച്ചതെന്നു ചൂണ്ടിക്കാട്ടി സമൂഹമാധ്യമത്തിൽ വ്യാപകമായി പ്രചരിച്ചിട്ടുണ്ട്.
വിദേശത്ത് പഠിക്കാൻ പോകുന്ന ഇന്ത്യൻ വിദ്യാർഥികൾ ദുരൂഹ സാഹചര്യത്തിലും അല്ലാതെയും ജീവൻ നഷ്ടമാകുന്ന സംഭവങ്ങൾ വലിയ ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്.

വിമാനത്തിനുള്ളിൽ വനിതാ ഡോക്ടറുടെ പരാക്രമം

ബംഗളുരു: വിമാനത്തിനുള്ളിൽ വനിതാ ഡോക്ടറുടെ പരാക്രമം മൂലം വിമാനം രണ്ട് മണിക്കൂറിലധികം വൈകി. ബംഗളുരുവിൽ നിന്ന് സൂറത്തിലേക്ക് പുറപ്പെടാനൊരുങ്ങിയ ഐഎക്സ് 2749 വിമാനത്തിലായിരുന്നു സംഭവം.

ജീവനക്കാരുമായും സഹയാത്രികരുമായും ആണ് വനിതാ ഡോക്ടർ പ്രശ്നങ്ങളുണ്ടാക്കിയത്. തുടർന്ന് ഇവരെ വിമാനത്തിൽ നിന്നിറക്കി പൊലീസ് സ്റ്റേഷനിലെത്തിപ്പോഴും അസഭ്യവർഷം തുടർന്നു.

ബംഗളുരു യെലഹങ്ക സ്വദേശിനിയായ ആയൂർവേദ ഡോക്ടർ വ്യാസ് ഹിരൽ മോഹൻഭായ് (36) ആണ് രണ്ട് ബാഗുകളുമായി വിമാനത്തിൽ കയറിയത്.

ചെക്ക് ഇൻ കൗണ്ടറിൽ ഇവ നൽകാതെ ഇവർ രണ്ട് ബാഗുകളും കൈയിൽ തന്നെ പിടിക്കുകയായിരുന്നു. തുടർന്ന് ഒരു ബാഗ് തന്റെ 20എഫ് സീറ്റിന് മുകളിലുള്ള കാരിയറിൽ വെച്ചു. രണ്ടാമത്തെ ബാഗ് ക്യാബിൻ ക്രൂ ജീവനക്കാരുടെ ക്യാബിന്റെ അടുത്ത് കൊണ്ടുപോയാണ് വെച്ചത്.

എന്നാൽ ബാഗ് ഇവിടെ വെയ്ക്കാനാവില്ലെന്നും സീറ്റിന് മുകളിലുള്ള കാരിയറിൽ തന്നെ വെയ്ക്കണമെന്നും ജീവനക്കാർ പറഞ്ഞെങ്കിലും യുവതി വിസമ്മതിച്ചു. ജീവനക്കാരുടെ ക്യാബിന്റെ അടുത്ത് തന്നെ ബാഗ് വെയ്ക്കണമെന്ന് ഇവർ നിർബന്ധം പിടിക്കുകയായിരുന്നു.

പല തവണ ജീവനക്കാർ ആവശ്യപ്പെട്ടിട്ടും കേൾക്കാതെ വന്നതോടെ പിന്നീട് ക്യാപ്റ്റനും യുവതിയെ സമീപിച്ച് ഇതേ ആവശ്യമുന്നയിച്ചു. എന്നാൽ പറഞ്ഞത് അംഗീകരിക്കാതെ ഡോക്ടർ എല്ലാവരെയും അസഭ്യം പറഞ്ഞു.

ഇതോടെ ഏതാനും യാത്രാക്കാരും പ്രശ്നത്തിൽ ഇടപെടുകയും യുവതി അവരെയും അസഭ്യം പറയുകയുമായിരുന്നു. തന്റെ ബാഗ് അവിടെ നിന്ന് നീക്കിയാൽ വിമാനം തകർക്കുമെന്നു വരെ യുവതി ഭീഷണിപ്പെടുത്തി.

പ്രശ്നം ഗുരുതരമായതോടെ ക്യാപ്റ്റൻ സുരക്ഷാ ജീവനക്കാരെയും സിഐഎസ്എഫിനെയും വിവരമറിയിച്ചു. തുടർന്ന് ഇവർ വിമാനത്തിലെത്തി യുവതിയെ പുറത്തിറക്കി.

ഉച്ചയ്ക്ക് 2.45ന് ആരംഭിച്ച പ്രശ്നങ്ങൾ വൈകുന്നേരം 5.30ഓടെയാണ് അവസാനിച്ചത്. ഇതോടെ വിമാനം പുറപ്പെടാനും വൈകി.

എന്നാൽ എയർപോർട്ട് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയ യുവതി അവിടെ ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞു.

ഇതിനിടെ നഗരത്തിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവതിയുടെ ഭർത്താവ് പൊലീസ് സ്റ്റേഷനിലെത്തി. ഇയാൾ ഒ‍ഡിഷ സ്വദേശിയാണ്.

യുവതി നേരത്തെയും പൊതുസ്ഥലത്ത് പ്രശ്നങ്ങളുണ്ടാക്കിയിട്ടുണ്ടെന്ന് ഭർത്താവ് പറയുന്നു. ഗുജറാത്ത് സ്വദേശിനിയായ യുവതി അവിടെയുള്ള ബന്ധുക്കളുടെ അടുത്തേക്ക് പോവുകയായിരുന്നു.

യുവതി ഇപ്പോൾ രോഗികളെ ചികിത്സിക്കാറില്ലെന്നും ഭർത്താവ് പൊലീസിനെ അറിയിച്ചു. ഇവരെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തുകയാണ് എന്ന് പോലീസ് വ്യക്തമാക്കി.

Summary: An Indian student, Tanya Tyagi from Delhi, was found dead at the University of Calgary in Canada. Authorities are investigating the circumstances surrounding her death.

spot_imgspot_img
spot_imgspot_img

Latest news

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം തിരുവനന്തപുരം: വഴുതക്കാട്...

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം കോട്ടയം: കടുത്തുരുത്തിയിൽ...

“ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്…!”;  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി

​"ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്...!";  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി പൊള്ളാച്ചി: വാൽപ്പാറ...

കേരളത്തിന് ഭീഷണിയായി ‘വെറ്റ് ബൾബ്’ ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് പഠനം

കേരളത്തിന് ഭീഷണിയായി 'വെറ്റ് ബൾബ്' ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന്...

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ ബില്ലുകൾ തള്ളി

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ...

Other news

Related Articles

Popular Categories

spot_imgspot_img