പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ച യുവാവിനെതിരെ മധ്യപ്രദേശ് ഹൈക്കോടതി ശിക്ഷ വിധിച്ചു. ഫൈസാൻ എന്ന യുവാവിനെയാണ് കോടതി ശിക്ഷിച്ചത്. രാജ്യത്തിനെതിരെ പ്രവർത്തിച്ചതിൽ മിസ്രോദ് പോലീസ് സ്‌റ്റേഷനിൽ എല്ലാ മാസവും ആദ്യത്തെയും നാലാമത്തെയും ചൊവ്വാഴ്ചകളിൽ ‘ഭാരത് മാതാ കീ ജയ്’ മുദ്രാവാക്യം വിളിച്ച് 21 തവണ ത്രിവർണ പതാകയെ സല്യൂട്ട് ചെയ്യാനാണ് കോടതി നിർദേശം.
ഹൈക്കോടതിയുടെ നിർദ്ദേശങ്ങൾ അനുസരിച്ച് ഫൈസാൻ ഇന്ന് പോലീസ് സ്‌റ്റേഷനിലെത്തി. ശേഷം ‘ഭാരത് മാതാ കീ ജയ്’ മുദ്രാവാക്യം വിളിച്ച് 21 തവണ ദേശീയ പതാകയ്ക്ക് സല്യൂട്ട് നൽകിയതായി മിസ്‌റോഡ് പോലീസ് സ്‌റ്റേഷൻ ഉദ്യോഗസ്ഥൻ അറിയിച്ചു. കേസിൽ വിചാരണ തുടരുകയാണ്. കോടതി നടപടികൾ കഴിയും വരെ ഈ ശിക്ഷ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പാകിസ്ഥാൻ അനുകൂല റീലുകൾ നിർമ്മിച്ചത് വലിയ തെറ്റാണെന്നും അതിൽ ഖേദിക്കുന്നുവെന്നും ഫൈസാൻ പറഞ്ഞു. ആരും രാജ്യത്തിനെതിരെ പ്രവർത്തിക്കരുതെന്നും, ഇത്തരം വിഡിയോകൾ ചെയ്യരുതെന്ന് തന്റെ സുഹൃത്തുക്കളോട് പറയാറുണ്ടെന്നും യുവാവ് കൂട്ടിച്ചേർത്തു.
പാകിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ വിളിക്കുന്ന വിഡിയോ പുറത്തുവന്നതിന് പിന്നാലെ യുവാവ് അറസ്റ്റിലായിരുന്നു. കേസിൽ ഒക്‌ടോബർ 15ന് പുറപ്പെടുവിച്ച ഉത്തരവിൽ ഉപാധികളോടെ യുവാവിനെ ജാമ്യത്തിൽ വിടാൻ ഹൈക്കോടതി ജസ്റ്റിസ് ഡി കെ പാലിവാൾ ഉത്തരവിടുകയായിരുന്നു.
English summary : A pro-Pakistan slogan was raised; The Madhya Pradesh High Court sentenced the youth