web analytics

പ്രഗ്നൻ്റ് വുമൺ ഇനിവേണ്ട പ്രഗ്നൻ്റ് പേർസൺ മതി; ​ഗർഭിണികളാകുന്നത് സ്ത്രീകൾ മാത്രമല്ലല്ലോ എന്ന് സുപ്രിം കോടതി

ന്യൂഡൽഹി: ​ഗർഭിണികളാകുന്നത് സ്ത്രീകൾ മാത്രമല്ല അതുകൊണ്ടുതന്നെ ​ഗർഭിണിയായ സ്ത്രീ എന്ന് ഇനി ഉപയോ​ഗിക്കരുതെന്ന് കോടതി. ​ഗർഭിണിയായ സ്ത്രീ എന്ന പദം നിയമപുസ്തകത്തിൽ നിന്ന് ഒഴിവാക്കി സുപ്രീംകോടതി. ഗർഭിണി എന്ന അർത്ഥം വരുന്ന പ്രഗ്നൻ്റ് വുമൺ എന്ന ഇംഗ്ലീഷ് പദം ഒഴിവാക്കി പകരം പ്രഗ്നൻ്റ് പേർസൺ എന്ന പദം ഉപയോഗിക്കാനുമാണ് സുപ്രീംകോടതിയുടെ ഉത്തരവ്. 14വയസുള്ള പെൺകുട്ടിയുടെ ഗർഭം അലസിപ്പിക്കുന്നത് സംബന്ധിച്ച 22 പേജ് വരുന്ന വിധി ന്യായത്തിൽ മാത്രം പ്രഗ്നൻ്റ് പേർസൺ എന്ന് 42 തവണയാണ് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് പരാമർശിച്ചത്. നോൺ ബൈനറിയായ വ്യക്തികളും ട്രാൻസ്ജെൻ്റർ പുരുഷൻമാരും ഗർഭം ധരിക്കുന്ന സാഹചര്യം ചൂണ്ടിക്കാട്ടിയാണ് കോടതി ഗർഭം ധരിച്ച വ്യക്തി എന്ന് അർത്ഥത്തിൽ പ്രഗ്നൻ്റ് പേർസൺ എന്ന ഇം​ഗ്ലീഷ് വാക്ക് ഉപയോ​ഗിക്കാൻ ഉത്തരവിട്ടത്.
അതിജീവിതയായ 14 കാരിക്ക് ഗർഭം അലസിപ്പിച്ചാൽ ഉണ്ടായേക്കാവുന്ന ആരോഗ്യപ്രശ്നങ്ങൾ ഉന്നയിച്ച് രക്ഷിതാക്കളാണ് ഹർജി സമർപ്പിച്ചത്. ജെബി പർദിവാല, മനോജ് മിശ്ര എന്നിവരായിരുന്നു ഡിവിഷൻ ബെഞ്ചിലെ മറ്റ് അംഗങ്ങൾ.

Read Also: ആനവന്നാലും ശരി കടുവ വന്നാലും ശരി ഇനി എഐ തുരത്തും; മൃഗങ്ങൾ നാട്ടിലിറങ്ങിയാൽ അപ്പോൾ എസ്.എം.എസ് വരും; റെയിൽവേ ട്രാക്കുകളിൽ ട്രെയിനിടിച്ച് ആനകൾ ചാകാതിരിക്കാനും പദ്ധതി; പുത്തൻ എഐ സാങ്കേതിക വിദ്യയുമായി വനംവകുപ്പ്

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img